ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും……

Young woman feeling sad in a dark setting.

എഴുത്ത്:- മഹാ ദേവൻ

” ങ്ങളിങ്ങട് വര്ണുണ്ടോ രാധേച്യേ… ഓര് കുടുംബക്കാരാ, നാളെ അവരൊക്കെ ഒന്നാകും, ഇടയ്ക്ക് കേറി നിന്ന മ്മള് കുറ്റക്കാരും. അതോണ്ട് അവര് ന്താച്ചാ ആവട്ടെ.. ങ്ങള് പോരുണ്ടേൽ വാ “

വത്സല കയ്യെ പിടിച്ചു വലിക്കുമ്പോൾ ന്തോ പെട്ടന്ന് അങ്ങനെ പോരാൻ തോന്നീല രാധയ്ക്ക്.

അയലത്തെ വീട്ടിൽ വഴക്ക് പതിവാണെലും ഇന്നിപ്പോ അതിന്റ മൂപ്പിച്ചിരി കൂടുതലാ. വടക്കൂന്നു വന്നു താമസിക്കണ കൂട്ടരാ. അവിടുത്തെ ആൺപിറന്നോന്റെ കൂടെ ഒളിച്ചോടി പോന്നതാണ് ആ പെണ്ണ്. പെണ്ണിന് പള്ളേല് ആയപ്പോഴാണ് അറിയുന്നത് ഓളറിയാത്ത ഭാര്യമാർ രണ്ടുണ്ട് അവനെന്ന്.

വീട്ടാരേം വിട്ട് വന്ന ഓള് പെറ്റത് പോലും ഓന്റെ ച വിട്ട് കൊണ്ടായിരുന്നു.

ആരോടും മിണ്ടാത്ത ഒരു പ്രകൃതമായിരുന്നു ഓന്റെ. കാണ്ടാമൃഗം തോറ്റോക്കും ഓന്റെ നോട്ടത്തിൽ.

ഒന്ന് ആ വീട് വരെ എത്തിനോക്കിയാൽ ഓൻ കൈ മടക്കി ഇറങ്ങും
” ഇവിടേക്ക് ഒരു പട്ട്യോളും വരണ്ട. ” എന്നവൻ അലറും…

അതോണ്ടന്നെ അവനില്ലാത്ത നേരത്തൊക്കെ രാധേച്ചി ഒന്ന് ഓടിച്ചെന്ന് നോക്കും.

പെറ്റ പെണ്ണല്ലേ, ഒരു കൈ സഹായം…

പക്ഷേ, ഓള് പേടിച്ചോണ്ട് പറയും ” ന്റെ പൊന്നേച്യേ ങ്ങള് വേം പോക്കോളീം, അതിയാൻ വന്നു കണ്ടാൽ പിന്നെ ന്റെ അടിവയറു കലങ്ങും, അല്ലേല് തന്നെ ആടെ വേദനയാ ” ന്ന്….

ഓളെ വിഷമത്തോടെ നോക്കല്ലാതെ ന്ത്‌ ചെയ്യാൻ.. ഓൾക്ക് ഇച്ചിരി ചൂടള്ളം ണ്ടാക്കി കൊടുക്കണന്ന് ണ്ട്, ആ കുട്ട്യേ ഒന്ന് കാലും കയ്യും ഉഴിഞ്ഞു കുളിപ്പിക്കണംന്ന് ണ്ട്, ഓൾക്ക് ഇച്ചിരി കഞ്ഞീം കൊടുത്തു കിടത്തണംന്നൊക്കെ ണ്ട്, പച്ചേങ്കി ഓന്റെ മുഖോർക്കുമ്പോൾ പേട്യാവാ. പെറ്റ പെണ്ണ് അടുപ്പൂതി കരയുമ്പോൾ അപ്രത്തെ ഓല ചാരിയ മുറീല് ആ കുഞ്ഞ് വാവിട്ട് കരയാനുണ്ടാകും.

“ഇതൊക്കെ ന്റെ വിധ്യാ ചേച്ച്യേ “എന്നവൾ ചുണ്ട് വിടർത്തി പറയുമ്പോൾ പൊടിയണത് ചിരിയല്ല, ചോരേണ്ന്ന് തോന്നീണ്ട്.

കാണുമ്പോൾ സങ്കടാവും.

അന്ന് ഓൾടെ വാവിട്ട നെലോളി കേട്ട് സഹിച്ചില്ല. പക്ഷേങ്കി വത്സല കയ്യിലെ പിടുത്തം വിടണേല്യ.

“വിടന്റെ വത്സലേ, അല്ലേൽ ആ കാട്ടാളൻ പെണ്ണിനെ പ്പോ കൊ ല്ലും “

വത്സലന്റെ കൈ തട്ടിമാറ്റി ആ ഓലപ്പുരയിലേക്ക് ഓടുമ്പോൾ ഓൾടെ നെലോളിയേക്കാൾ നെഞ്ചിൽ കൊണ്ടത് കുഞ്ഞിന്റെ തേങ്ങലാർന്നു.

ഓടി മുറ്റത്തെത്തും മുന്നേ കണ്ട് ഓലപ്പുര തീയാളിപടരണത്. ഓൾടെ നിലവിളിയോടൊപ്പമാണ് അവന്റെ നിലവിളിയും ണ്ടായിരുന്നു. കണ്ണടച്ച് തുറക്കുംമുന്നേ നിലം പൊത്തിയ കൂരയുടെ അവശിഷ്ടങ്ങളിൽ ഓനും ഓളും ണ്ടായിരുന്നു കരിക്കട്ടപ്പോലെ… അവളുടെ മാ റിലെ ഉടഞ്ഞ മു ലകളിൽ ചുണ്ട് ചേർത്ത് പിടിച്ചുറങ്ങിയ ഒരു കുഞ്ഞും..