പക്ഷേ കുറേ കഴിഞ്ഞപ്പോൾ പോകുന്ന സ്ഥലം ഏകദേശം അവൾക്ക് മനസ്സിലായി…
“പാലക്കാട് ആണോ നമ്മൾ പോകുന്നത് ” വെപ്രാളത്തോടെ ചാരു ചോദിച്ചു.
❣️❣️❣️❣️❣️❣️
“ദീപുവേട്ട നമ്മൾ എവിടെക്കാ പോകുന്നെ സത്യം പറ”. ചാരു അവനെ നോക്കി.. ദീപു ഒന്നും ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുകയാണ്..
ചാരു പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരുന്നു….
” ഇപ്പോ നമ്മൾ താമസിക്കാനുള്ള ഹോട്ടലിലേക്ക് എത്തും അതുവരെ നീ ഒന്ന് ക്ഷമിക്ക്”. വണ്ടി ഒതുക്കി നിർത്തിയിട്ട് ദീപു പറഞ്ഞു..
ചാരു പിന്നെ ഒന്നും മിണ്ടിയില്ല…
❣️❣️❣️❣️❣️
ഹോട്ടലിലെത്തി….
നേരത്തെ റൂം ബുക്ക് ചെയ്തിരുന്ന കൊണ്ട് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല…..
കുട്ടികൾക്ക് രണ്ടാൾക്കും നല്ല ക്ഷീണം ഉള്ളത് കാരണം ചാരു അവരെ കുളിപ്പിച്ച് ഭക്ഷണം കൊടുത്തു കിടത്തിയുറക്കി….
ദീപുവിനെ ഒന്ന് നോക്കുകയോ അവനൊടൊന്നും മിണ്ടാൻ കൂട്ടാക്കുകയോ ചാരു ചെയ്തില്ല…
ദീപു ഫ്രഷായി വരുമ്പോൾ ചാരു തലക്ക് കൈയ്യും കൊടുത്ത് കട്ടിലിലിൽ ഇരിക്കുക ആണ്…
അവൻ പതിയെ അവളുടെ അടുത്തേക്ക് ചെന്നു..
“ചാരു ഇങ്ങോട്ട് നോക്ക്.. ചാരു..”
അവൻ ബലമായി അവളുടെ കൈകൾ മുഖത്തു നിന്നും മാറ്റി…..
കരഞ്ഞു കലങ്ങിയ കണ്ണുകളും ഒഴുകിയെത്തുന്ന കണ്ണീരും കൊണ്ട് അവനു ആകെ വിഷമമായി…
” എന്തിനാ ഇങ്ങനെ കരയുന്നത്.. അതിനുവേണ്ടി ഇവിടെ ഒന്നും സംഭവിച്ചില്ലല്ലോ… ചാരു ഇങ്ങോട്ട് നോക്കാനാ പറഞ്ഞത്.”ദീപു അവളെ പിടിച്ചു കുലുക്കി…
അവനെയൊന്നു നോക്കുകയോ മിണ്ടാൻ കൂട്ടാക്കുകയൊ ചെയ്യാത്ത ചാരുവിനെ എടുത്തു കൊണ്ട് ദീപു റൂമിന്റെ ബാൽക്കണിയിലേക്ക് പോയി.
അവിടെയുള്ള ചെയറിൽ അവളെ ഇരുത്തി…..
” ഇങ്ങോട്ട് നോക്കൂ.. നീ എന്തിനാ ഇങ്ങനെ കരയുന്നത്.”ദീപു അവളുടെ അടുത്ത് മുട്ടുകുത്തിയിരുന്നു കൊണ്ട് ചോദിച്ചു.
” എവിടേക്ക് നമ്മൾ പോകുന്നത് സത്യം പറ…പാലക്കാട് ആണ് നമ്മൾ വരുന്നതെന്ന് എന്നോട് പറയാതിരുന്നത് എന്താണ്.”
” ഞാൻ പറയാം നീ ആദ്യം കരച്ചിൽ നിർത്തി സമാധാനമായിട്ട് കേക്ക്..
നാളെ നമുക്ക് ഒരു കല്യാണം ഉണ്ട് എന്ന് പറഞ്ഞില്ലേ… അത് വേറെ ആരുടെയും അല്ല നിന്റെ അനിയത്തിയുടെ ആണ്..” ദീപു അത്രയും പറഞ്ഞ് നിർത്തിയിട്ട അവളെ നോക്കി…
“ന്താ പറഞ്ഞത്… എന്റെ അനിയത്തിയുടെ കല്യാണമോ.. അതെങ്ങനെ ദീപുവേട്ടൻ അറിഞ്ഞു..”
“അതൊക്കെ ഞാൻ പറയാം…..നി ആദ്യം എനിക്ക് പറയാനുള്ളത് മുഴുവൻ സമാധാനത്തോടെ കേൾക്കണം…
“ഏതാണ്ട് ഒരു ആറുമാസത്തിന് മുന്നേ ആണ് ഞാൻ നിന്റെ അനിയനെ പരിചയപ്പെട്ടത്.
ഓഫീസില് എന്റെ കീഴിൽ ട്രെയിനിങ്ങിന് വന്ന നാലുപേരിൽ ഒരാൾ അവനായിരുന്നു…
ആദ്യം എനിക്ക് മനസ്സിലായില്ല പക്ഷേ എവിടെയോ കണ്ടപോലെ നല്ല പരിചയം തോന്നി.. ഒരിക്കൽ നീ ഫോട്ടോ കാണിച്ചിട്ട് ഉണ്ടല്ലോ..
ബയോഡേറ്റ കണ്ടിരുന്നുവെങ്കിലും സ്ഥലം ഒന്നും കറക്റ്റ് ഓർക്കുന്നുണ്ടായില്ല…
രണ്ടാമത് ഞാൻ ഒന്നൂടെ നോക്കി അങ്ങനെ ആണ് അത് നിന്റെ അനിയൻ ആണെന്ന് മനസ്സിലാക്കിയത്..
നിന്നെ അറിയാമെന്നും നീയും ആയിട്ടുള്ള ബന്ധം ഒന്നും പറയാൻ പോയില്ല…
ഇപ്പോഴും അവൻ എന്റെ കീഴിൽ തന്നെ വർക്ക് ചെയ്യുന്നുണ്ട്…
വീട്ടിലെ വിശേഷങ്ങൾ ഒക്കെ പറയാറുണ്ടെങ്കിലും ഒരിക്കൽപോലും നിന്റെ പേര് പറഞ്ഞിട്ടില്ല…
തിരക്കൊക്കെ കഴിഞ്ഞ് നമുക്ക് ഒരുമിച്ച് ട്രിപ്പ് പോണം എന്ന് ഞാൻ വിചാരിച്ചിരിക്കുകയായിരുന്നു.. അപ്പോഴാണ് അനിയത്തിയുടെ കല്യാണത്തിന് ക്ഷണിച്ചത്…
വരണമെന്ന് നിർബന്ധമായും പറഞ്ഞു……
അപ്പൊ എനിക്ക് തോന്നി നിന്നെയും കൂട്ടി വരാം എന്ന്…
നിന്നെ വിശ്വസിക്കാത്ത നിന്നെ ഉപേക്ഷിച്ചവരുടെ അടുത്തേക്ക് തലയുയർത്തിപ്പിടിച്ച് നീ പോണം എന്ന് എനിക്ക് തോന്നി.”
ദീപു നോക്കുമ്പോൾ എല്ലാം കെട്ട് വല്ലാത്ത ഒരു അവസ്ഥയിൽ നിൽക്കുവാണ് ചാരു..
” നാളെ നീ പോണം ചാരു… നീ അന്തസ്സായിട്ട് നല്ലനിലയിൽ ആണ് ജീവിക്കുന്നതെന്ന് എല്ലാവരും അറിയണം. “.
” ഒരിക്കലും ഈ നാട്ടിലേക്ക് ഒരു തിരിച്ചുവരവ് ഞാൻ ആഗ്രഹിച്ചിട്ടില്ല എന്ന് പറഞ്ഞാൽ അത് കളവ് ആകും…
ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് അമ്മയും അച്ഛനും അനിയനും അനിയത്തിയും ഒക്കെ തിരിച്ചു വന്നിരുന്നെങ്കിൽ എന്ന്..
പക്ഷേ പിന്നെ പിന്നെ സ്വന്തം മകൾ ആണെന്നുള്ള പരിഗണന പോലും എനിക്ക് തരാതെ എന്നെ ഉപേക്ഷിച്ച് പോയവരോട് എനിക്കും താല്പര്യം ഇല്ലാതെയായി…
നാളെ ഞാൻ അവിടെ ചെല്ലുമ്പോൾ എന്തായിരിക്കും അവരുടെ പ്രതികരണം എന്ന് എനിക്കറിയില്ല..
ശാപവാക്കുകൾ ചൊരിയും എല്ലാവരും..ദീപുവേട്ടനെയും മക്കളെയും പോലും അവർ വെറുതെ വിട്ടില്ല ….
കൂടപ്പിറപ്പാണ് എന്നുള്ള പരിഗണനപോലും എനിക്ക് അവർ രണ്ടാളും തരാൻ സാധ്യതയില്ല…
എന്നിട്ടും ഞാൻ പോണം എന്നാണോ പറയുന്നത്….
നീ പോകുന്നത് ചാരുലത ദീപക് ആയിട്ട് ആണ്..
ഒരാളുടെയും മുന്നിൽ തലകുനിച്ചു നിൽക്കേണ്ട ആവശ്യം നിനക്കില്ല..
ഒരാളുടെ ശാപവാക്കുകൾ കേൾക്കേണ്ട ആവശ്യവുമില്ല..
ആരു നിന്നെ പരിഗണിക്കുന്നു ആരു നിന്നെ പരിഗണിക്കുന്നില്ല അതൊന്നും നിന്റെ വിഷയമല്ല…
ഞാൻ സത്യം പറയാമല്ലോ അവരുടെ മുന്നിൽ നീ നല്ലനിലയിൽ ആണ് ജീവിക്കുന്നതെന്ന് കാണിച്ചുകൊടുക്കണം…
വളരെ സന്തോഷവതിയാണെന്ന് നീ എന്ന് അവർ മനസ്സിലാക്കണം..
നീ എന്റെ ഒപ്പം വരണം ചാരു… എന്നെ വിശ്വാസം ഉണ്ടെങ്കിൽ നീ വരണം…
എന്റെ നെഞ്ചിൽ ശ്വാസമുണ്ടെങ്കിൽ ഒരാളും നിന്നെ അപമാനിക്കില്ല..
ചാരു ദീപുവിന്റെ അടുത്തേക്ക് ചെന്ന് നിന്നു…
ഞാൻ വരാം ദീപുവേട്ടന് വേണ്ടി മാത്രം….
ചാരു ദീപുവിനെ കെട്ടിപിടിച്ചു നിന്നു…
❣️❣️❣️❣️❣️❣️
രാവിലെ എല്ലാവരും ഒരുങ്ങി കല്യാണത്തിനു പോവാൻ…
അവരുടെ വീട്ടിൽ വച്ച് തന്നെയാണ് കല്യാണം…
വീട് എത്താറായതും ചാരുവിന് ആകെ ടെൻഷൻ ആയി…
അത് മനസ്സിലാക്കിയ പോലെ ദീപു അവളുടെ കൈകളിൽ മുറുകെ പിടിച്ച് ഒന്നുമില്ലെന്ന് കണ്ണടച്ചു കാണിച്ചു….
” നീയും മക്കളും കൂടെ ഇറങ്ങി അങ്ങോട്ട് പൊയ്ക്കോളൂ.. ഞാൻ വണ്ടി ഒന്ന് പാർക്ക് ചെയ്തിട്ട് വരാം ” ദീപു പറഞ്ഞു..
ചാരുവും മക്കളും ഇറങ്ങി കഴിഞ്ഞപ്പോൾ അവൻ വണ്ടിയുമായി അവിടെ നിന്നും മാറി..
വീടിന്റെ മുന്നിൽ നിന്നപ്പോൾ ചാരുന് കഴിഞ്ഞു പോയ സംഭവങ്ങൾ ഒക്കെ ഓർമ്മ വന്നു…
ജീവിതത്തിൽ ഏറ്റവും ഒറ്റപ്പെട്ടുപോയ നിമിഷങ്ങൾ…
കണ്ണുകൾ നിറയാൻ തയ്യാറായി വന്നെങ്കിലും ശാസനയോടെ അവയെ തടഞ്ഞുനിർത്തി…
ആരുടെ മുന്നിൽ കരഞ്ഞാലും തന്റെ വീട്ടുകാരുടെ മുൻപിൽ വെച്ച് കണ്ണ് നിറയുക പോലും ചെയ്യില്ല എന്ന് അവൾ വാശിയോടെ തീരുമാനിച്ചു….
ചാരു ഒറ്റയ്ക്ക് അവരുടെ മുന്നിലേക്ക് ചെല്ലട്ടെ എന്ന് വിചാരിച്ചു ദീപു കുറച്ച് അപ്പുറം മാറി നിൽക്കുന്നുണ്ടായിരുന്നു…….
വണ്ടി പാർക്ക് ചെയ്യാൻ പോയ ദീപുവിനെ കാണുന്നുമില്ല.. കുട്ടികളാണെ അവിടെ കിടന്നു ബഹളം വയ്ക്കുന്നുമുണ്ട് ……
മനസ്സില്ലാമനസ്സോടെ ചാരു മുറ്റത്തേക്ക് കയറി…
വീടിന് വലിയ മാറ്റങ്ങളൊന്നുമില്ല പെയിന്റ് അടിച്ചിട്ടുണ്ട്…
മുറ്റത്ത് വലിയ പന്തൽ…
ബൾബും തോരണങ്ങളും ഒക്കെ വച്ച് അലങ്കരിച്ചിട്ടുണ്ട്…
പരിചിതമായ പല മുഖങ്ങളും കണ്ടു..
ചിലർ അത്ഭുതത്തോടെ നോക്കുന്നു.. ചിലർ അവജ്ഞയോടെ…
അതിൽ ബന്ധുക്കളും അയൽക്കാരും ഒക്കെ പെടും..
ഓരോന്നും നോക്കിക്കൊണ്ട് മുൻപോട്ടു നടക്കുമ്പോഴാണ് ആരോ കൈയിൽ കേറി പിടിച്ചത്….
” നീയെന്താ ഇവിടെ.. നിന്നെ ആരാ ഇവിടേക്ക് ക്ഷണിച്ചത്.. നോക്കുമ്പോൾ അനിയൻ ആണ്…
ഒരുപാട് മാറിയിരിക്കുന്നു അവൻ.. മുഖത്ത് കട്ട താടിയും മീശയും ഒക്കെയായി.. നല്ല ഉയരം ഒക്കെ വച്ച് തന്നോളം ആയിരിക്കുന്നു.. മനസ്സിലെവിടെയോ പഴയ വാത്സല്യം ഓടിയെത്തി…
” നിന്നോടാണ് ചോദിച്ചത്.. മറ്റുള്ളവരെ നാണംകെടുത്താൻ ആയിട്ട് ഇപ്പോൾ എന്തിനാണ് ഇവിടേയ്ക്ക് വന്നത്… “
ചാരു എന്തോ പറയാൻ വന്നപ്പോഴേക്കും ദീപു അവിടെ വന്നു..
” എന്താ ഒരു പ്രശ്നം… ദീപു ചാരുവിന്റെ അനിയനെ നോക്കിക്കൊണ്ട് പറഞ്ഞു …
“സാറെപ്പോ വന്നു. ഞാൻ
കണ്ടില്ലാരുന്നു.. “
ദീപുവിനെ കണ്ട അവൻ പെട്ടെന്ന് സംസാരം നിർത്തി ചിരിച്ചുകൊണ്ട് ചോദിച്ചു…
“ഞാൻ വന്നിട്ട് കുറച്ചു നേരമായി.. ഇവിടെ എന്താ ഒരു പ്രശ്നം താൻ ഒച്ച എടുത്ത് സംസാരിക്കുന്ന ഓക്കെ കേട്ടല്ലോ.”
” ഒന്നും ഇല്ല സാറേ.. ക്ഷണിക്കപ്പെടാത്ത പലരും കേറി വരുന്നുണ്ട് അവരെയൊക്കെ ഒന്ന് തടഞ്ഞതാണ്…. സാർ അകത്തേക്കു വാ അച്ഛനെയും അമ്മയേയും അനിയത്തിയേയും ഒക്കെ കാണിച്ചു തരാം….
“ഒരു മിനിറ്റ് ഞാൻ ഒറ്റയ്ക്കല്ല… എന്റെ ഫാമിലിയും ഉണ്ട് അവരെ ഒന്ന് കാണിച്ചു തരാം… ദീപു അതും പറഞ്ഞ് ചാരുവിനെ അവന്റെ ഒപ്പം ചേർത്തുനിർത്തി…
ഇത് എന്റെ ഭാര്യ ചാരുലത അധ്യാപിക ആണ്…
മക്കൾ മാധവും ആവണിയും…
ദീപുവിന്റെ സംസാരം കേട്ട് ആകെ വിറങ്ങലിച്ചുനിൽക്കുകയാണ് ചാരുവിന്റെ അനിയൻ…
ഇന്ദു പറയും എന്ന് അവനു ഒരു നിശ്ചയവുമില്ല.. താൻ പറഞ്ഞതൊക്കെ സാറ് കേട്ടിട്ട് ഉണ്ടാകുമോ എന്തോ..
” ഞങ്ങളെ അകത്തേക്ക് വിളിക്കുന്നില്ലേ ” ദീപു ചോദിച്ചു…
“സോറി സർ.. അകത്തേക്ക് വരണം “
ദീപുവിനെയും ചാരുവിനേം മക്കളെയും കൂട്ടി അവൻ അകത്തേക്ക് പോയി….
” നിങ്ങൾ ഇവിടെ ഇരിക്ക് ഞാൻ അമ്മയും അച്ഛനും ഒക്കെ കൂട്ടി വരാം…അവരെ അകത്ത് ഹാളിൽ ഇരുത്തി പോയി …
അകത്തുനിന്ന് പല തലകളും അത്ഭുതത്തോടെ അവരെ നോക്കുന്നുണ്ട്…
“സർ ” ദീപു തല ഉയർത്തി നോക്കുമ്പോൾ ഉണ്ട് ചാരു വിന്റെ അച്ഛനുമമ്മയും അവരുടെ മുന്നിൽ നിൽക്കുന്നു…
അവരുടെ മുഖഭാവത്തിൽ നിന്നും തന്നെ വ്യക്തമാണ് കാര്യങ്ങൾ എല്ലാം പറഞ്ഞു എന്നുള്ളത്…
അവരെ കണ്ടതും ദീപുവും ചാരുവും ഇരുന്നിടത്തുനിന്ന് എണീറ്റു…
“അച്ഛാ ഇതാണ് ഞാൻ പറയാറില്ലേ ഓഫീസിലെ സാറ് ദീപക്.. ഇത് അദ്ദേഹത്തിന്റെ ഭാര്യ ചാരുലത.. അത് മക്കൾ…
സാർ ഇത് എന്റെ അച്ഛനും അമ്മയും.. അനിയത്തി ഡ്രസ്സ് ചെയ്തു കൊണ്ടിരിക്കുകയാണ്.. കഴിയാറായി ദക്ഷിണ കൊടുക്കാനായി ഇപ്പോൾ താഴേക്ക് വരും.”
ദീപു എല്ലാവരെയും നോക്കി ചിരിച്ചു..
“മോന്റെ അച്ഛൻ അമ്മ ഒന്നും വന്നില്ലേ “
ചാരുവിന്റെ അമ്മ ആണ്.. ചാരു നെ ഒന്ന് നോക്കുകപോലും ചെയ്യാതെ അവർ സംസാരിക്കുന്നത് കണ്ടപ്പോൾ ദീപുവിന് ശരിക്കും അവരോട് വെറുപ്പ് തോന്നി…
” അമ്മയും അച്ഛനും ഒന്നും വന്നില്ല പകരം എന്റെ പ്രിയപ്പെട്ട ഭാര്യയും മക്കളും ഉണ്ട് അതുപോരെ ” ദീപു എല്ലാവരെയും നോക്കി ചോദിച്ചു…
” ചാരു നീയെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നത്.. എല്ലാവരോടും എന്തെങ്കിലുമൊക്കെ സംസാരിക്കു.. ” ദീപു ചാരു വിനെ മുന്നിലേക്ക് പിടിച്ചുനിർത്തി….
“പിന്നെ അവളുടെ അച്ഛന്റെ അമ്മയുടെ കാര്യം ഒന്നും ചോദിക്കാൻ നിൽക്കണ്ട കേട്ടോ.. എന്റെ ചാരു ഒരു അനാഥ ആയിരുന്നു”…..
“ഇപ്പോൾ അല്ല കേട്ടോ”…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
ഇപ്പോ അവൾക്ക് നല്ലൊരു കുടുംബമുണ്ട്. എന്നും താങ്ങായി നിൽക്കാൻ ഭർത്താവുണ്ട്.നല്ല ഒരു അച്ഛനും അമ്മയും ഉണ്ട്.. സഹോദരങ്ങളുണ്ട് മക്കളുണ്ട്..
ദീപു അതും പറഞ്ഞ് അവളുടെ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്ക് നോക്കി..
ആ സമയത്തെ അവരുടെ മുഖഭാവം എന്തായിരുന്നുവെന്ന് തിരിച്ചറിയാൻ ആർക്കും കഴിഞ്ഞില്ല…
തുടരും..