അയാൾ മെല്ലെ എന്റെ അരികിലേക്ക് കയറിവന്നു. അയാളുടെ കൈകൾ എന്റെ വ.യറിൽ സ്പർശിച്ചു ഷോക്കേറ്റത് പോലെ ഞാൻ വിറച്ചു പോയി…..

എഴുത്ത്:- അപർണ

ഉറക്കം വരാത്തതുകൊണ്ട് ഫോണും നോക്കി കിടക്കുകയായിരുന്നു ശാലിനി യൂട്യൂബിൽ ഇഷ്ടപ്പെട്ട ചില പാട്ടുകൾ പ്ലേയ് ചെയ്യും അതും കേട്ട് കിടന്നാൽ അറിയാതെ ഉറങ്ങിപ്പോകും അങ്ങനെയാണ് ഇതുവരെ കുറെ നാളായി..

ഭർത്താവ് മരിച്ച ഒരു വിധവയാണ് താൻ ഇപ്പോൾ.. അദ്ദേഹത്തിന് ഹാർട്ട് അറ്റാക്ക് ആയിരുന്നു അറിഞ്ഞില്ല ഒരു ദിവസം തൊടിയിൽ ജോലി എടുക്കുമ്പോൾ ഉഴഞ്ഞ വീഴുകയായിരുന്നു ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോഴേക്ക് എല്ലാം കഴിഞ്ഞു…

ഭർത്താവിന്റെ വിയോഗത്തിൽ ഒരുപാട് സങ്കടപ്പെടുന്ന ഒരു ഭാര്യയൊന്നുമല്ല ഞാൻ കാരണം ഞങ്ങൾ തമ്മിൽ അത്ര വലിയ അറ്റാച്മെന്റ് ഒന്നും ഉണ്ടായിരുന്നില്ല…

ഒരു അളവിൽ കൂടുതൽ ഭാര്യയെയോ മക്കളെയോ പരിഗണിക്കാത്ത ഒരു ഭർത്താവായിരുന്നു അയാൾ അയാളുടെ സ്വന്തം സുഖങ്ങൾക്ക് മാത്രമായിരുന്നു അയാൾക്ക് പ്രാധാന്യം.

എങ്കിലും കൂടെ ഉണ്ടായിരുന്ന ഒരാൾ നഷ്ടപ്പെട്ടതിന്റെ ഒരു സങ്കടം എനിക്കുമുണ്ടായിരുന്നു… ഒരു മകനും മകളും ഉണ്ടെങ്കിലും വല്ലാതെ ഒറ്റപ്പെട്ടു പോയതുപോലെ വഴക്കിടാൻ ആണെങ്കിലും സോമേട്ടൻ ഉള്ളത് ഒരു ആശ്വാസം തന്നെയായിരുന്നു ഇപ്പോൾ അങ്ങനെ തോന്നാൻ തുടങ്ങി..

ഒരു ദിവസം രാത്രി യൂട്യൂബിൽ ഒരു പാട്ട് സെർച്ച് ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് വാട്സാപ്പിൽ ഒരു മെസ്സേജ് വന്നത് .

സോമേട്ടന്റെ തന്നെ ഒരു കൂട്ടുകാരൻ ചന്ദ്രൻ അയച്ചതാണ്. വെറുതെ സുഖമാണോ എന്നെല്ലാം അതെ എന്ന റിപ്ലൈ കൊടുത്തപ്പോൾ വീണ്ടും എന്തൊക്കെയോ ചോദിച്ചു അതിനെല്ലാം മറുപടി പറഞ്ഞു കൊണ്ടാണ് അന്ന് കിടന്നുറങ്ങിയത് അടുത്തദിവസം നേരത്തെ തന്നെ അയാളുടെ മെസ്സേജ് ഉണ്ടായിരുന്നു.

പിന്നീട് അതൊരു പതിവായി..ക്രമേണ അയാളുടെ മെസ്സേജുകളുടെ നിറം മാറാൻ തുടങ്ങി. എന്ത് വസ്ത്രമാണ് ഇട്ടിരിക്കുന്നത് അതിന്റെ കളർ എന്താണ്.. തന്നെ കാണാൻ നല്ല ഭംഗിയാ എന്നെല്ലാം അയാൾ അയക്കാൻ തുടങ്ങി.

ഇത് ഇങ്ങനെ പോയാൽ വഷളാകും എന്ന് മനസ്സിലാക്കിയത് കൊണ്ട് തന്നെ പിന്നീട് ആ നമ്പറിൽ നിന്ന് മെസ്സേജ് വരുമ്പോൾ റിപ്ലൈ കൊടുക്കാതെ ഇരുന്നു പക്ഷേ എല്ലാം വായിക്കുന്നുണ്ടായിരുന്നു.

അത് അയാൾക്കും അറിയാം ഞാൻ എല്ലാം കാണുന്നുണ്ട് എന്ന് അതുകൊണ്ടുതന്നെ അയാൾ മെസ്സേജ് അയക്കുന്നത് നിർത്തിയില്ല.

“”‘ മകനും മരുമകളും രാവിലെ ജോലിക്ക് പോകുമല്ലോ ആ സമയം നോക്കി ഞാൻ വന്നോട്ടെ??””

എന്നായിരുന്നു അയാൾ മെസ്സേജ് അയച്ചത് ആദ്യം കണ്ടപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു.. ഫോൺ വേഗം എടുത്തു വച്ചുകൊണ്ട് കിടന്നു.. പിന്നെ എന്നും ഈ ചോദ്യം പതിവായി.. എപ്പോഴോ എന്റെ മനസ്സും ഒരു പുരുഷ സാന്നിധ്യം ആശിക്കാൻ തുടങ്ങി… കാരണം മരിക്കുന്നതിന് എത്രയോ വർഷങ്ങൾക്കു മുമ്പ് തന്നെ ഞങ്ങൾ തമ്മിൽ യാതൊരുവിധ ശ രീരിക ബ ന്ധവും ഉണ്ടായിരുന്നില്ല..

പലപ്പോഴും അയാൾ എന്റെ ദേഹത്തെ വർണിച്ചുകൊണ്ട് മെസ്സേജ് അയക്കും… ഇത്രത്തോളം എന്നെ അയാൾ ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ഞാൻ പോലും അത്ഭുതപ്പെട്ടു.

അതിൽ സാരിയുടെ മുന്താണി ഒന്നു മാറുമ്പോൾ തെളിയുന്ന എന്റെ വയറിലെ ഇടതുഭാഗത്തുള്ള മറുക് പോലും ഉണ്ടായിരുന്നു.. സോമേട്ടൻ പോലും അങ്ങനെയൊന്ന് എന്റെ വയറിൽ ഉള്ള കാര്യം ശ്രദ്ധിച്ചിട്ട് പോലും ഇല്ല..

ക്രമേണ അയാളുടെ ഓരോ മെസ്സേജുകളും എന്റെയുള്ളിൽ ഓരോ ചലനങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി..

അത് ഒടുവിൽ ഒരു ദിവസം ഞാൻ അങ്ങോട്ട് വന്നോട്ടെ എന്ന് ചോദിച്ചപ്പോൾ ഓക്കേ എന്ന് മറുപടി കൊടുക്കുന്നത് വരെ എത്തി.

അതിന്റെ പിറ്റേദിവസം തന്നെ അയാൾ വീട്ടിലേക്ക് വന്നിരുന്നു. മകൻ അന്ന് അല്പം വൈകിയാണ് പോയത് എനിക്ക് എന്തോ വല്ലാത്ത ടെൻഷൻ ഉണ്ടായിരുന്നു അന്ന് രാവിലെ മുതൽ കൈയ്ക്കും കാലിനും വിറയൽ ബാധിച്ചതു പോലെ അവൻ ചോദിക്കുകയും ചെയ്തു അമ്മയ്ക്ക് വയ്യേ ഹോസ്പിറ്റലിൽ പോകണോ എന്ന്… ഒരു കുഴപ്പവുമില്ല എന്ന് പറഞ്ഞ് അവനെ പറഞ്ഞയച്ചു അതിനുമുമ്പേ തന്നെ അവന്റെ ഭാര്യ ജോലിക്ക് പോയിരുന്നു അവൾ ബാങ്കിലും മകന് എൽഐസി ഓഫീസിലും ആണ് ജോലി.

അവർ പോയതും ഞാൻ അകത്തു കയറി വാതിൽ അടച്ചു കുറച്ചു കഴിഞ്ഞപ്പോൾ അയാൾ വന്നു ബെല്ലടിച്ചിരുന്നു..

വാതിൽ തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ ഞാൻ നിന്നു.. പിന്നെ രണ്ടും കൽപ്പിച്ച് വാതിൽ തുറന്നു..

“”” എങ്ങനെയാ താൻ പിന്നെയും പിന്നെയും എങ്ങനെ സുന്ദരിയായി മാറുന്നത്?? “”

എന്ന് വാതിൽ തുറന്നു വന്ന എന്നെ കണ്ടു അയാൾ ചോദിച്ചു… സാരിയായിരുന്നു ഞാൻ ഉടുത്തിരുന്നത്…

അയാൾ മെല്ലെ എന്റെ അരികിലേക്ക് കയറിവന്നു. അയാളുടെ കൈകൾ എന്റെ വ.യറിൽ സ്പർശിച്ചു ഷോക്കേറ്റത് പോലെ ഞാൻ വിറച്ചു പോയി..

“”‘ വേണ്ട എന്ന് ഞാൻ പറയുന്നുണ്ടെങ്കിലും അയാൾ അത് കേട്ടതായി ഭാവിച്ചില്ല എന്നെയും കൊണ്ട് അകത്തേക്ക് നടന്നു.

ഭയമോ കുറ്റബോധമോ എന്തൊക്കെയോ എന്നെ പിടിമുറുക്കാൻ തുടങ്ങിയിരുന്നു.

ഞാൻ അയാളെ പിടിച്ചു തള്ളി… പക്ഷേ അയാൾക്ക് എന്നിൽ നിന്ന് പിന്തിരിയാൻ ഭാവമില്ലായിരുന്നു..

“” എന്നെ ഒരുപാട് കൊതിപ്പിച്ചതല്ലേടീ അങ്ങനെ ഇപ്പോൾ നിന്നെ ഞാൻ വി ടാൻ തീരുമാനിച്ചിട്ടില്ല!””

എന്നും പറഞ്ഞുകൊണ്ട് അയാൾ എന്റെ സാരിയുടെ മുന്താണി വലിച്ച് അ ഴിച്ചു… എന്നെ ദേഹത്തേക്ക് അടുപ്പിച്ചു.. എന്റെ ചുണ്ടുകളിൽ ചും ബിക്കാൻ ആയി ശ്രമിച്ചു..

ഈ സമയത്താണ് എന്റെ മകൻ എന്തോ എടുക്കാൻ മറന്നു എന്നും പറഞ്ഞ് തിരികെ വീട്ടിലേക്ക് വന്നത് വാതിൽ തുറന്ന് അവൻ കണ്ടത് ഈ കാഴ്ചയാണ്.

ആ നിൽക്കുന്ന നിൽപ്പിൽ മരിച്ചു പോയിരുന്നെങ്കിൽ എന്ന് ഞാൻ ചിന്തിച്ചു.

അവൻ അയാളെ അടിച്ചു പുറത്താക്കി എന്നെ ഒന്ന് നോക്കി എന്നോട് ഒന്ന് സംസാരിക്കുക കൂടി ചെയ്യാതെ മറന്നുവെച്ച ഫയലും എടുത്തുകൊണ്ട് പുറത്തേക്ക് പോയി.

എപ്പോഴോ എന്റെ മനസ്സ് ഒന്ന് കൈ വിട്ടു പോയതിന്റെ ശിക്ഷ ഞാൻ ഇപ്പോൾ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് എന്റെ മകൻ എന്നോട് മിണ്ടിയിട്ട് വർഷങ്ങളായി ഒരേ വീട്ടിൽ ഒരേ മേൽക്കൂരയ്ക്ക് കീഴിൽ അന്യരെ പ്പോലെ ഞങ്ങൾ കഴിയുകയാണ്..

ഒരുപാട് തവണ ഞാൻ അവനോട് എന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചതാണ് പക്ഷേ അവൻ എന്നെ ഒന്ന് കേൾക്കാൻ പോലും കൂട്ടാക്കിയില്ല. അതിനുശേഷം ആദ്യം തന്നെ ഞാൻ എന്റെ ഫോൺ സ്വിച്ച് ഓഫ് ചെയ്തു അലമാരയിൽ എടുത്തുവച്ചു ഇനി അത് വേണ്ട അതില്ലായിരുന്നെങ്കിൽ ഈ കുടുംബത്തിൽ ഇങ്ങനെ യാതൊരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു സ്വർഗം പോലുള്ള ഒരു കുടുംബമാണ് എന്റെ കൊള്ളരുതായ്മ കൊണ്ട് ഇങ്ങനെ താറുമാറായത്..

എനിക്കും എന്റെ മകനും ഇടയിൽ എന്താണ് പ്രശ്നം എന്ന് ഒന്നും മരുമകൾക്ക് അറിയില്ല.

എന്നിട്ട് പോലും മകന്റെ പാതപിന്തുടർന്ന് അവൾ എന്നോട് സംസാരിക്കുന്നത് നിർത്തി അപ്പോൾ എല്ലാം അറിഞ്ഞാൽ ഉള്ള കാര്യമോ??

കൂടുതൽ ആയുസ്സ് നീട്ടി തരരുത് എന്നാണ് ഇപ്പോൾ പ്രാർത്ഥന എത്ര പെട്ടെന്ന് ഈ ഭൂമിയിൽ നിന്ന് പോകാൻ കഴിയുമോ അത്രയും പെട്ടെന്ന് പോകണം എന്ന് മാത്രമേ ഇപ്പോൾ ഉള്ളൂ