ആദ്യം അറിയാതെ പറ്റിയതാണ് എന്നാണ് കരുതിയത് പക്ഷേ അയാൾ ഞാൻ എതിർക്കാതെ ഇരിക്കുകയാണ് എന്ന് കരുതി എന്നെ പുറകിലൂടെ കെ.ട്ടിപ്പിടിച്ചു…..

എഴുത്ത്:- അപർണ

ഒരു ബ്ലൗസ് തയ്ക്കാൻ വേണ്ടി പോയതായിരുന്നു അയാളുടെ കടയിലേക്ക്… വിദ്യാധരൻ ഒരു വൃ ,ത്തികെട്ടവൻ ആണ് പെണ്ണുങ്ങളെ കാണാത്തതുപോലെ നോക്കി നിൽക്കും എങ്കിലും അയാൾ നന്നായി തയ്ക്കുന്നതുകൊണ്ട് പലരും അത് സഹിച്ചു അവിടെത്തന്നെയാണ് തുണികൾ തയ്ക്കാൻ കൊടുക്കാറുള്ളത്.
ചിലർക്കൊക്കെ അയാൾ തൊടു.ന്നതും പി.ടിക്കുന്നതും എല്ലാം ഇഷ്ടമാണ്…

എപ്പോ കൊണ്ടുപോയി കൊടുത്താലും പറഞ്ഞ ദിവസത്തിന് കൃത്യമായി തയ്ച്ചുതരുന്നത് അയാളുടെ പ്രത്യേകതയായിരുന്നു അതുകൊണ്ടുതന്നെ വീടിനടുത്ത് സ്ത്രീകൾ തയ്ക്കുന്നുണ്ടെങ്കിലും എല്ലാവരും വിദ്യാധരന്റെ അരികിലേക്ക് ഓടും..

അതുകൊണ്ടാണ് പ്രിയയും കൂട്ടുകാരിയുടെ കല്യാണത്തിന് പങ്കെടുക്കാൻ വേണ്ടി ബ്ലൗസ് തയ്ക്കാൻ വേണ്ടി അയാളുടെ അരികിലേക്ക് കൊണ്ടുപോയത്..

അളവിന് കൊണ്ടുവന്ന ബ്ലൗസ് കൊണ്ട് നന്നായി തയ്ക്കാൻ പറ്റില്ല അതുകൊണ്ട് നേരിട്ട് അളവെടുക്കണം എന്നും പറഞ്ഞ് അയാൾ അവളെ അകത്തേക്ക് കൂട്ടിക്കൊണ്ടുപോയി . ടാപ്പും എടുത്ത് ബ്ലൗസിന്റെ അളവെടുക്കാൻ എന്ന് മട്ടിൽ അവളുടെ മാ.റി:,ടങ്ങളിൽ സ്പർശിച്ചു..

ആദ്യം അറിയാതെ പറ്റിയതാണ് എന്നാണ് കരുതിയത് പക്ഷേ അയാൾ ഞാൻ എതിർക്കാതെ ഇരിക്കുകയാണ് എന്ന് കരുതി എന്നെ പുറകിലൂടെ കെ.ട്ടിപ്പിടിച്ചു..

എന്തു ചെയ്യണം എന്നറിയാതെ നിന്നുപോയി ഞാൻ പിന്നെ അയാളുടെ കൈ വിടർത്തി മാറ്റി അയാളുടെ മുഖത്തേക്ക് ആ?ഞ്ഞടിച്ചു അതോടെ അയാളുടെ സ്വഭാവം മാറി.

“”‘ നീ അത്രയ്ക്ക് നെഗളിക്കുക ഒന്നും വേണ്ടടി സ്വന്തം ആങ്ങള കൊ.ലക്കേസിൽ ജയിലിൽ കിടക്കുവല്ലേ അപ്പൊ പിന്നെ നീ എങ്ങനെയാണ് ഈ കരയിൽ ജീവിക്കുന്നത് എന്ന് എനിക്ക് നന്നായി അറിയാം!!! ഒരുത്തനെ വീട്ടിൽ കേറ്റി താമസിപ്പിച്ചിട്ടുണ്ടല്ലോ അവനാവും ഇപ്പോൾ ചെലവിന് തരുന്നത് അല്ലേ??””

അത് കേട്ടപ്പോൾ എന്തു ചെയ്യണം എന്നറിയാതെ നിന്നു.. പെട്ടെന്നാണ് ആരോ വന്നതും അയാളെ വലിച്ചിട്ട് അ !ടിച്ചതും… നോക്കിയപ്പോൾ ശിവേട്ടനാണ് ഈ ശിവേട്ടനെ പറ്റിയാണ് ഇപ്പോൾ അയാൾ പറഞ്ഞത്..

“”” എന്തോന്നിനാടീ ഇനി ഇവിടെ നിൽക്കുന്നത്?? വീട്ടിലേക്ക് പോടീ!!” എന്നും പറഞ്ഞ് ശിവേട്ടൻ അലറി… അല്ലെങ്കിലും ഇങ്ങേര് ഒരു മുരടൻ ആണ്.. പ്രിയ വീട്ടിലേക്ക് വേഗം പോയി

ചെറുപ്പത്തിൽ തന്നെ അച്ഛൻ മരിച്ചു പിന്നെ ഉണ്ടായിരുന്നത് അമ്മയും ചേട്ടനും മാത്രമാണ്…ചേട്ടൻ ഞങ്ങളെ നന്നായി നോക്കുമായിരുന്നു അതുകൊണ്ടുതന്നെ വലിയ കുഴപ്പം ഒന്നും ഇല്ലാതെ ജീവിതം മുന്നോട്ടു പോയി പക്ഷേ ഒരു ദിവസം അതിർത്തി പ്രശ്നം വന്നപ്പോൾ അയൽ വീട്ടിലെ ദുഷ്ടയായ ആ ചേട്ടത്തി അമ്മയെ പിടിച്ച് തള്ളി അമ്മയുടെ മുഖം അവിടെയുള്ള തിണ്ണയിൽ പോയി ഇടിച്ചു ഏട്ടന് അത് കണ്ടുനിൽക്കാൻ പറ്റിയില്ല അതേപോലെ അവരെയും പിടിച്ചു തള്ളി പക്ഷേ അവർ ത ലയടിച്ച് വീഴും എന്ന് ഏട്ടൻ കരുതിയില്ല.. ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും അവർ മരിച്ചു അങ്ങനെ ചേട്ടൻ ഒരു കൊ ,ലപാതകിയായി ചേട്ടൻ പോയപ്പോൾ മുതൽ അമ്മ തളർന്നു കിടന്നു അധികം വൈകാതെ അമ്മയും പോയി ..

പി,ന്നെ ആരോരുമില്ലാതെ ഞാൻ ഒറ്റയ്ക്കായി അപ്പോഴാണ് നാട്ടുകാർ എത്ര വൃ,ത്തികെട്ട വരാണ് എന്ന കാര്യം മനസ്സിലായത് രാത്രിയിൽ വാതിൽ വന്നു മുട്ടും.

എന്റെ എല്ലാ കാര്യങ്ങളും ഏറ്റെടുത്തോളം എന്ന വാക്ക് പറയും… എങ്ങനെ യൊക്കെയോ കുറച്ചുദിവസം മുന്നോട്ട് തള്ളിക്കൊണ്ടുപോയി ഒരു ദിവസം രാത്രി, ഞങ്ങളുടെ വീടിന്റെ കുറച്ചു ദൂരത്തുള്ള കോൺസ്ടബിൾ മത്തായി ഞങ്ങളുടെ വീട്ടിലേക്ക് തിരിച്ചു കയറി വന്നു അയാൾ മ,ദ്യപിച്ചിട്ടുണ്ടായിരുന്നു.

അയാൾ കേറി പി,ടിക്കാൻ നോക്കിയപ്പോൾ എന്തു ചെയ്യണം എന്നറിയാതെ ഞാൻ നിന്നു പെട്ടെന്നാണ് ഒരാൾ വന്ന് എന്നെ രക്ഷിച്ചത് ഏട്ടന്റെ കൂട്ടുകാരൻ ശിവപ്രസാദ് ആയിരുന്നു അത് നാട്ടുകാരുടെ മുന്നിൽ ത,ല്ലുകൊള്ളി..

ആകെയുണ്ടായിരുന്ന അമ്മ കൂടി മരിച്ചപ്പോൾ അമ്മാവൻ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എപ്പോഴെങ്കിലും ഓരോ ജോലികൾക്ക് പോകുന്നത് കാണാം അപ്പോ കിട്ടുന്ന പൈസയും കൊണ്ട് പിന്നീടുള്ള ദിവസം ഏതെങ്കിലും ആൽത്തറയിൽ പോയി ചുരുണ്ട് കൂടി കിടക്കും.

ഏട്ടനുമൊത്ത് ജോലിക്ക് പോകാൻ തുടങ്ങിയപ്പോൾ അവർ തമ്മിൽ നല്ല കൂട്ടായി പിന്നെ ഏട്ടൻ ഉള്ളപ്പോൾ അവിടെ ഊണ് കഴിക്കാൻ സ്ഥിരമായി വരാൻ തുടങ്ങി.

ഏട്ടൻ തടവിൽ പോയതോടുകൂടി പിന്നെ ആ ഭാഗത്തേക്ക് വരാതെയായി മാത്തൻ ഉപദ്രവിച്ചതുകൊണ്ട് പിന്നെ എന്നെ തനിച്ചാക്കാൻ ശിവേട്ടന് മനസ്സ് വന്നില്ല ആള് ഒരു കാവൽ പോലെ ഞങ്ങളുടെ വീടിന്റെ ഉമ്മർത്തു വന്നു കിടന്നു അതിന് ഇപ്പുറത്തേക്ക് ഇന്നുവരെ ആ മനുഷ്യൻ വന്നിട്ടില്ല നാട്ടുകാർ അതും ഇതും പറയാൻ തുടങ്ങി.

ഏട്ടനെ പോയി കണ്ടപ്പോൾ ഞാൻ എല്ലാം പറഞ്ഞു നാട്ടുകാരുടെ ഗുഡ് സർട്ടിഫിക്കറ്റ് വേണ്ട ജീവിക്കാൻ അവൻ നിന്റെ നന്മയ്ക്കാണ് അവിടെ വന്ന് കിടക്കുന്നത്!! അത് അങ്ങനെ തന്നെ തുടരട്ടെ എന്ന് പറഞ്ഞു..

ശിവേട്ടനോടും ഏട്ടൻ എന്നെ നന്നായി നോക്കാൻ പറഞ്ഞു..

ഞങ്ങൾക്കില്ലാത്ത പ്രശ്നമാണ് അതിനുശേഷം നാട്ടുകാർക്ക് ഇതുപോലെ ഓരോന്ന് പറഞ്ഞ് ഓരോരുത്തർ പുറകെ കൂടും ശിവേട്ടന്റെ ദേഷ്യവും കൈ കരുത്തും അറിയുന്നവർ അങ്ങോട്ട് ഒരു കളിക്കും ചെയ്യാറില്ല പകരം എന്നെ തനിക്ക് കിട്ടുമ്പോഴാണ് അവരുടെ മനസ്സിന്റെ വികലത പ്രകടിപ്പിക്കാറ്.

ഇത്തവണ പോയപ്പോൾ വിദ്യാധരൻ ചെയ്തതിനെക്കുറിച്ച് ചേട്ടനോട് പറഞ്ഞു അപ്പോൾ ചേട്ടൻ ശിവേട്ടനെ അരികിലേക്ക് വിളിച്ചു.

“” ശിവ ഞാനൊരു കാര്യം പറഞ്ഞാൽ നീ കേൾക്കുമോ? ഏതായാലും നിങ്ങളെപ്പറ്റി നാട്ടുകാർ അതും ഇതും പറയുന്നുണ്ട് ഒരു താലി എന്റെ പെങ്ങളുടെ കഴുത്തിലേക്ക് കെട്ടി കൊടുക്കണം!! അതൊരിക്കലും നിന്റെ പേരിൽ അവൾക്കുണ്ടായ മാനക്കേട് ഭയന്നിട്ടില്ല പകരം ശരിക്കും എനിക്ക് ഇഷ്ടമായതുകൊണ്ടാണ്!!!””

അത് കേട്ടതും ശിവേട്ടൻ എന്നെ നോക്കി

“” അവളെ നോക്കണ്ട അവൾക്ക് സമ്മതമാണ്!!””

എന്ന് പറഞ്ഞപ്പോൾ ശിവേട്ടൻ എതിർത്ത് ഒന്നും പറഞ്ഞില്ല അടുത്ത ദിവസം തന്നെ ഞങ്ങൾ അമ്പലത്തിൽ പോയി താലികെട്ടി..

സാക്ഷികൾ വേണം എന്ന് കരുതി അടുത്തുള്ളവരെ കൂടി വിളിച്ചിരുന്നു അവർക്ക് അടുത്തുള്ള ഹോട്ടലിൽ ചെറിയ സദ്യയും ഒരുക്കി.

എല്ലാം ശിവേട്ടൻ ആയിരുന്നു അറേഞ്ച് ചെയ്തത്..എപ്പോഴോ ആ മനുഷ്യനോട് എനിക്കും ഒരു സ്നേഹം തോന്നിയിരുന്നു ഇപ്പോൾ ഏതായാലും അത് സഫലമായി..

പിന്നീടങ്ങോട്ട് എനിക്ക് ദുഃഖിക്കേണ്ടി വന്നില്ല… ഇതുവരെ പുച്ഛിച്ചിരുന്നവർ എല്ലാം മെല്ലെ അടുത്തു കൂടാൻ തുടങ്ങി..

കാരണം എന്നെ പിണക്കിയാൽ ശിവേട്ടന്റെ കയ്യിൽ നിന്ന് നല്ലത് കിട്ടും എന്ന് അവർക്കറിയാം..

അതുകൊണ്ടുതന്നെ സ്നേഹം കൂടുമ്പോൾ ഞാൻ ശിവേട്ടനെ ഗുണ്ടാ ശിവ എന്ന് വിളിക്കും..

അത് കേട്ട് അ,ടിക്കാനായി എന്റെ പുറകെ ഓടും. ഒരുപാട് സങ്കടപ്പെട്ടെങ്കിലും ഇപ്പോൾ ജീവിതത്തിൽ സന്തോഷമാണ്… അതിന്റെ ആക്കം കൂട്ടാൻ എന്നവണ്ണം ഞങ്ങൾക്ക് ഒരു കുഞ്ഞും ജനിക്കാൻ പോകുന്നു..

ഏട്ടന്റെ ശിക്ഷയുടെ കാലാവധി കഴിഞ്ഞ് ഏട്ടനും അടുത്തവർഷം പുറത്തിറങ്ങും.

ഇനിയെങ്കിലും സന്തോഷത്തോടെ ജീവിക്കണം…