എടാ ചെക്കാ നിന്റെ പെങ്ങൾ എന്റെ കസ്റ്റഡിയിലാ ഇപ്പോൾ.. നീ കാൾ ട്രാക്ക് ചെയ്താലും ടവർ ട്രാക്ക് ചെയ്താലും ഇനി അഥവാ ജി പി ആർ എസ് ട്രാക്ക് ചെയ്താലും അവളെ കിട്ടില്ല…

മായയും ദാവൂദ് ഇസ്മായിലും…

രചന :വിജയ് സത്യ

ദേ മായേ…. നിന്നെ മാനേജർ വിളിപ്പിക്കുന്നു….

അഖില വന്നു പറഞ്ഞപ്പോൾ മായ കാര്യം എന്തെന്നറിയാനായി എം ഡി യുടെ റൂമിൽ ചെന്നു

സെൻസേഷൻസ് ആയിട്ടുള്ള വാർത്തകളും ഇപ്പോൾ ഇല്ലല്ലോ…എന്താ മായേ എന്തുപറ്റി…

. അത് ഞാൻ…. കുറെ ട്രൈ ചെയ്യുന്നുണ്ട് സാർ… ഇലക്ഷൻ ആയതുകൊണ്ട് ഇപ്പോൾ കുറച്ച് പ്രസന്റ് ടെൻസ് സോഷ്യൽ റെലവെന്റ് കാര്യങ്ങളാണ് കവർ ചെയ്യുന്നത്…?ഈ ഇലക്ഷൻ ചുടുന്ന കഴിഞ്ഞോട്ടെ എന്നിട്ട് ഞാൻ ശ്രമിക്കാം…

ഓക്കേ മായ വെൽഡൺ… കീപ്പിടപ്പ്‌ യുവർ ജനുൻ സ്മാർട്ട്..

വൈകിട്ട് ഓഫീസിൽ നിന്നും ജോലി കഴിഞ്ഞു വരികയാണ് മായ… എന്തെങ്കിലും എക്സ്ക്ളൂസീവായ ന്യൂസ് കണ്ടെത്തിയേ പറ്റൂ… പ്രശസ്തമായ ഈ ചാനൽ തനിക്ക് കഴിവുണ്ടെന്ന് കരുതിയാണ് തന്നെ എടുത്തത്…. റിപ്പ്യൂട്ടേഷൻ സംരക്ഷിച്ചേ പറ്റൂ.

. അപ്പോഴാണ് വഴിയരികിൽ ബെൻസ് കാർ നിർത്തിയിട്ട് ഫുട്പാത്തിന് സമീപം ചുമരിനോട് ചേർന്ന് ഒരാൾ മൂ ത്രമൊഴിക്കുന്നത് കണ്ടത്..

കൂളിംഗ് ഗ്ലാസ് വച്ചിട്ടുണ്ട്.. മുമ്പെങ്ങോ കണ്ട പരിചയം..സുകുമാര കുറുപ്പ് ആയിരിക്കുമോ? നാട്ടിൽ ഇപ്പോൾ കുറുപ്പ് നേരിട്ട് വന്നു പടം എടുത്തു എന്നൊക്കെയാണ് വാർത്ത..

ഭാഗ്യത്തിന് അവൾ അടുത്തു എത്തുമ്പോഴേക്കും അയാൾക്ക് മൂ ത്രമൊഴിച്ചു കഴിഞ്ഞിരുന്നു..

ഒരുവിധത്തിൽ ജീൻസിന്റെ സിബ്ബോക്കെ ഇട്ട് കാറിനടുത്തേക്ക് നടന്നു വരുന്ന അയാളുടെ അടുത്തു ചെന്ന് ചോദിച്ചു അവൾ ചോദിച്ചു..

നിങ്ങളാ അ ധോലോക നാ യകൻ ദാവൂദ് ഇസ്മായിൽ അല്ലേ…

ഏയ് ഞാനോ അല്ല..

അതും പറഞ്ഞ്കൊണ്ട് അയാൾ വേഗം ബെൻസ് കാറിൽ കയറിയിരുന്നു നൂറ്റി പത്തിൽ ഓടിച്ചു പോയി …

കുറച്ചു ദിവസങ്ങൾക്കു ശേഷം

ദാവൂദ് ഇസ്മയിൽ മുംബൈയിലെ ഡോങ്ഗ്രി എന്ന സ്ഥലത്ത് ബിൽഡിംഗുകളുടെ ഇടനാഴിയിൽ വച്ച് സ്ഥലത്തെ കോപ്പറേഷൻ ബോർഡിലെ ഒരംഗത്തെ ക ത്തികൊണ്ട് കു ത്തി കൊ ലപെടുത്തുന്ന പഴയ ഒരു വീഡിയോ മുംബൈ സിറ്റി പോലീസ് കമ്മീഷണർ ഋഷികേഷിന്റെ സഹോദരിയും ജേർണലിസ്റ്റും ന്യൂസ്‌ അവതരികയുമായ ഇതേ മായ അഗർവാളിന്റെ വാട്സ്ആപ്പിലേക്ക് വന്നു.

ഇത് തന്നെ അവസരം… ഈ പുള്ളി ഇപ്പോൾ ഇവിടെ ത്തന്നെ ഉണ്ട്.. പണ്ടെങ്ങോ ചെയ്ത കൊ ലയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ ആണിത്.. ഇത് വെച്ച് ഞാൻ പൂട്ടും ആ ദാവൂദ് ഇസ്മായിലിനെ.. മായയ്ക്ക് അതൊരു ചലഞ്ചു ആയി തോന്നി..

മായ ജോലിചെയ്യുന്ന നഗരത്തിലെ പ്രമുഖ ചാനലിൽ അവൾ ആ വീഡിയോ സഹിതം ദാവൂദ് ഇസ്മയിലിനെതിരെ കൊ ലക്കുറ്റത്തിന് കേസെടുക്കണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടുകൊണ്ട് വാർത്ത ടെലികാസ്റ്റ് ചെയ്തു.

വളരെ എക്സ്പ്ലോസീവ് ആയ തെളിവ് അടക്കമുള്ള ആ വാർത്ത കേട്ട് നഗരവും സംസ്ഥാനമടക്കം ഇന്ത്യ മുഴുവനും സംസാരവിഷയമായി.. ചേട്ടൻ ഹൃഷികേഷിനു ആവേശം കൂടി.. തന്റെ പെങ്ങൾ ദാവൂദ് ഇസ്മായിലിനെ നേരിട്ട് കണ്ടതാണ്.. ഈ മുംബൈ നഗരത്തിൽ പുള്ളി വിലസുകയാണ്..

ഹൃഷികേഷിന്റെ പോലീസ് ഡിപ്പാർട്മെന്റ് കൂടാതെ കേന്ദ്ര അന്വേഷണ ഏജൻസി തെളിവായി ലഭിച്ച വീഡിയോ അടക്കം മറ്റു രേഖകളും വാർത്തകളും വിശദമായി പരിശോധിക്കാൻ ഇറങ്ങി..

ഒടുവിൽ ദാവൂദ് ഇസ്മായിലിനെ അറസ്റ്റ് ചെയ്യാനുള്ള കോടതി ഉത്തരവ് സമ്പാദിക്കാനുള്ള ശ്രമത്തിലായി നാടും നാട്ടുകാരും പോലീസും,അന്വേഷണ ഉദ്യോഗസ്ഥരും..

മുംബൈ ഹൈക്കോടതി മുമ്പാകെ കോർപ്പറേഷൻ അംഗത്തിന്റെ കൊ ലപാതക ര ഹസ്യങ്ങൾ ചുരുളഴിയാൻ ദാവൂദ് ഇസ്മായേലിനെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് തേടി ആ ഹർജി സമർപ്പിച്ചു .

വീഡിയോ തെളിവുകളും അതിനെ വിശദീകരിച്ചുകൊണ്ടുള്ള ജേർണൽ വാർത്തകളും കോടതി വിശദമായി പരിശോധിച്ചു.

തുടർന്നുള്ള ദിവസങ്ങളിൽ സർക്കാർ സമർപ്പിച്ച ഹർജിയിൽ,ദാവൂദിനെതിരെ തന്നെ ഹൈക്കോടതിയിൽ അറസ്റ്റ് വാറണ്ടും അന്വേഷണ ഉത്തരവും പുറപ്പെടുവിക്കുന്നത്കേ ൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്ന അവസരത്തിൽ അന്വേഷണ ഏജൻസികളെയും പോലീസിനെയും കോടതിയിൽ കൂടിയവരെയും ഞെട്ടിച്ചുകൊണ്ട് നിമിഷങ്ങൾക്കകം തന്നെ കോടതിക്കുള്ളിൽ ദാവൂദ് ഇസ്മായേലിനു വേണ്ടി ഒരു വക്കീൽ പ്രത്യക്ഷപ്പെട്ടു.

ധൃതി പിടിച്ചു ഓടിവന്ന ആ അഭിഭാഷകൻ പ്രോസിക്യൂഷന് എന്നും തലവേദന സൃഷ്ടിക്കുന്ന മുംബൈ ഹൈകോടതിയിലെ കുപ്രസിദ്ധിയാർജിച്ച ആർ ജെ റെഡ്‌ഡിയായിരുന്നു..

കോടതിയുടെ അനുവാദത്തോടെ അയാൾ പ്രോസിക്യൂഷ്യൻ വാദത്തെ കണ്ടസ്റ്റ് ചെയ്യാൻ ആരംഭിച്ചു..

ഈ ആധുനിക കാലഘട്ടത്തിൽ ഇതുപോലുള്ള വീഡിയോകൾ ആർക്കും കെട്ടിച്ചമക്കാവുന്നതാണെന്ന് കാണിച്ചുകൊണ്ട് ആ വക്കിൽ കോടതിയിലെ പ്രധാന ജഡ്ജിക്ക് മുമ്പാകെ തന്റെ കൈവശമിരിക്കുന്ന ഒരു വീഡിയോ പരിശോധിച്ച് അഭിപ്രായം പറയാനായി നൽകുന്നു.

വീഡിയോ പരിശോധിച്ച് ജഡ്ജി ഞെട്ടിപ്പോയി..

ഈ കേസിൽ ഉത്തരവ് പറയേണ്ട അതേ ജഡ്ജി അതെ ഇടനാഴിയിൽ വച്ച് വേറൊരാളെ കു ത്തി കൊ ല്ലുന്ന ഒരു രംഗമാണ് അതിലുണ്ടായിരുന്നത്..

അന്വേഷണ ഉദ്യോഗസ്ഥന്മാർ അമ്പരന്നു…

കോടതിയിൽ ഇരിക്കുന്ന ജഡ്ജി ഒരാളെ കു ത്തിക്കൊ ല്ലുന്ന വീഡിയോ..

ഇവിടെ അൽപ്പം മുമ്പ് തങ്ങളാൽ സമർപ്പിക്കപ്പെട്ട വീഡിയോ വെച്ച് ദാവൂദ് ഇസ്മയിലിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുന്നുവെങ്കിൽ ഈ വീഡിയോ വെച്ച് ജഡ്ജിയേയും അറസ്റ്റ് ചെയ്യാൻ ഉത്തരവ് വേണ്ടിവരും..

ഇത്തരം ഫാബ്രിക്കേറ്റഡ് തെളിവുകൾ ഒരു കൊ ലപാതക കേസിലെ തെളിവായി സ്വീകരിക്കണമെങ്കിൽ ഇതും തെളിവായി സ്വീകരിക്കണമെന്ന് ദാവൂദ് ഇസ്മായിലിനെ വേണ്ടി വന്ന വക്കീൽ വാദിച്ചു..

അതോടു കൂടി രംഗം വഷളായി..

വീഡിയോ രണ്ടും വിശദമായി പരിശോധിക്കണമെന്ന ആവശ്യം പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് ഉണ്ടായപ്പോൾ കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തി യതിന് കോടതി പ്രോസിക്യൂഷനെ ശാസിച്ചു..

അങ്ങനെ ദാവൂദ് ഇസ്മായിലിനെ ഈ തെളിവിന്മേൽ അറസ്റ്റ് ചെയ്യാനുള്ള സർക്കാർ ആവശ്യം കോടതി തള്ളി..

എന്നാൽ ഏജൻസിയുടെയോ പോലീസിനെയോ അന്വേഷണത്തെ നിയന്ത്രിക്കാനാൻ കോടതി ഒരുക്കമല്ലെന്നും കൂടുതൽ അന്വേഷണത്തിനു യാതൊരു തടസ്സവുമില്ലന്നു കോടതി വ്യക്തമാക്കി.

മായ അഗർവാൾ അതുകൊണ്ടൊന്നും തളരാൻ തയ്യാറല്ലായിരുന്നു..

അവളുടേതായ രീതിയിൽ അന്വേഷണവും കണ്ടെത്തലുകളുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചു..

തന്നെ ബുദ്ധിമുട്ടിൽ ആക്കാൻ ശ്രമിക്കുന്ന പെണ്ണിനെ നേരിട്ട് കാണാൻ ദാവൂദ് ഇസ്മയിൽ ആഗ്രഹിച്ചു..

സ്റ്റുഡിയോയിൽ പോകുന്ന വേളയിൽ മായ അഗർവാൾ കിഡ്നാപ് ചെയ്യപ്പെടുന്നു..

വീണ്ടും വാർത്ത സെൻസേഷണലായി പടർന്നു..

ഇത് ദാവൂദ് ഇസ്മായിൽ ത്തന്നെ…

ഇതിനിടയിൽ ഹൃഷികേഷിനെ ദാവൂദ് ഇസ്മായിൽ വിളിച്ചു..

എടാ ചെക്കാ നിന്റെ പെങ്ങൾ എന്റെ കസ്റ്റഡിയിലാ ഇപ്പോൾ.. നീ കാൾ ട്രാക്ക് ചെയ്താലും ടവർ ട്രാക്ക് ചെയ്താലും ഇനി അഥവാ ജി പി ആർ എസ് ട്രാക്ക് ചെയ്താലും അവളെ കിട്ടില്ല… അതോണ്ട് അങ്ങനെ ഉള്ള കളിയൊക്കെ ചിന്തിക്കേണ്ട…

ഇവളെ മര്യാദ പഠിപ്പിക്കാൻ പറ്റുമോന്നു ഞാനൊന്നു നോക്കട്ടെ.. നിന്നെ ഞാനിപ്പോ viളിച്ചത് വേറൊരു കാര്യം പറയാനാ… ഈ മുബൈയിൽ ത്തന്നെ നാളെ പത്തു മണിക്ക് ഞാനൊരു ബാങ്ക് റോnബ്ബർ ചെയ്യും.. ചെറുതും വലുതുമായി ആയിരത്തോളം ബാങ്കുകൾ ഇവിടെ ഉണ്ട്.. നീ അവിടെയൊക്കെ സെക്യൂരിറ്റി ടൈറ്റ് ആക്കിക്കോ… എന്നാലും ഞാൻ കക്കും കേട്ടോ… എടുത്തിട്ട് എനിക്ക് മതിയായതിനു ശേഷം ബാക്കിയെന്തെങ്കിലും ഉണ്ടെങ്കിൽ തിരിച്ചു തരാം കേട്ടോഡോ കമ്മീഷണറേ… അതും പറഞ്ഞു കാൾ കട്ടായി..

ദാവൂദ് വീണ്ടും കളി തുടങ്ങിയിരിക്കുന്നു.. ഹൃഷിക്കേഷിന് മനസിലായി…

പറഞ്ഞതുപോലെ തന്നെ ദാവൂദ് ഇസ്മായിൽ മുംബൈയിലെ വളരെ തിരക്കാർന്ന ഒരു പ്രൈവറ്റ് ബാങ്കിൽ റോബർ നടത്തുന്നു..

ദാവൂദിന്റെ മുന്നറിയിപ്പു പ്രകാരം മുംബൈ നഗരത്തിലെ എല്ലാവിധ ബാങ്കിലും കനത്ത സെക്യൂരിറ്റിക്ക് പുറമെ പോലീസിനെയും വിന്യസിച്ചിരുന്നു കമ്മീഷണർ ഐപിഎസ് ഋഷികേശ്..

എന്നാൽ മുൻകൂട്ടി പ്ലാൻ തയ്യാറാക്കി അതിനനുസരിച്ചു തികച്ചും അപ്രതീക്ഷിതമായി വളരെ തിരക്കാർന്ന ഒരു വമ്പൻ ബാങ്കിൽ പ്രവേശിച്ച ദാവൂദ് ഇസ്മായിലിനെ സംഘം സെക്യൂരിറ്റി കളെയും പൊലീസിനെയും വെ ടിവെച്ചു വീ ഴ്ത്തി.

മാനേജറേയും കാഷ്യരെയും ബന്ദികളായി പോയിന്റ് ബ്ലാങ്കിൽ നിർത്തി; ആവശ്യമുള്ള പണവും സ്വർണവും ബാഗുകളിൽ നിറച്ചു, ഈ റോബർ സംഘം നിമിഷങ്ങൾക്കകം കടന്നുകളഞ്ഞു..

കൃത്യം അരമണിക്കൂറിനുശേഷം വെ ടിയേറ്റ് വീണ സെക്യൂരിറ്റികളും പോലീസുകാരും ഉറക്കത്തിൽ നിന്ന് എന്ന പോലെ ഉണർന്നു.

റബ്ബർ ബുള്ളറ്റ് കൊണ്ട് ഡ്രസ്സ് ഷോട്ടാണ് ദാവൂദിന്റെ ബാങ്ക് റോബ്ബർ സംഘം അവരിൽ നടത്തിയിരുന്നത്..

വിവരം പുറംലോകം അറിഞ്ഞു..

നിമിഷങ്ങൾക്കകം ഋഷികേശും സംഘവും പാഞ്ഞെത്തിയെങ്കിലും അക്രമികളുടെ പൊടിപോലും കിട്ടിയില്ല..

ഈ സമയം ദാവൂദിനെ അജ്ഞാത കേന്ദ്രത്തിലെ അരണ്ട വെളിച്ചമുള്ള മുറിക്കുള്ളിൽ കസേരയോട് ബന്ധിപ്പിച്ച് കെട്ടിയിട്ട നിലയിൽ മയങ്ങി കിടക്കുകയാണ് നമ്മുടെ മായ..

അവൾക്ക് അഭിമുഖമായി ഒരു കസേര ഇട്ടിരുന്നു അവളെ സാകൂതം വീക്ഷിക്കുകയാണ് അധോലോക നായകൻ ദാവൂദ് ഇസ്മായിൽ..

ഹലോ മായ കുട്ടി നല്ല ഉറക്കത്തിൽ ആണല്ലോ..

ശബ്ദം കേട്ടു മായ ഉണർന്നു..

മുന്നിലിരിക്കുന്ന ദാവൂദ് ഇസ്മയിലിനെ കണ്ടവൾ ഞെട്ടി….

ഇതു കണ്ടോ മായ നിന്റെ ഇഷ്ടപ്പെട്ട ജിമിക്കി കമ്മൽ..

തനിക്ക് പത്താംക്ലാസ് പാസായ നേരം അച്ഛൻ വാങ്ങിച്ചു തന്ന ജിമിക്കി കമ്മൽ രണ്ടും ദാവൂദ് ഇസ്മായിൽ ഇരുകൈകളിലും പൊക്കി പിടിച്ച് മായയ്ക്ക് നേരെ കിലുക്കി കാണിച്ചു..

അയ്യോ ഇത് എന്റെ ജിമ്മിക്കി കമ്മൽ ആണല്ലോ.. നിങ്ങൾക്ക് ഇത് എങ്ങനെ കിട്ടി..

ഹഹ അതൊക്കെ കിട്ടി..

എന്റെ ചേട്ടന് ഐപിഎസ് ട്രെയിനിങ്ങിന് പോകാൻ കാശില്ലാതെ ഇരിക്കുമ്പോൾ ഞാൻ പണയം വെക്കാൻ നൽകിയതായിരുന്നു.. ഇത് ബാങ്കിൽ ആയിരുന്നല്ലോ നിങ്ങൾക്ക് എങ്ങനെ കിട്ടി.. അയ്യോ എന്റെ കമ്മൽ എനിക്ക് താ

എന്നും പറഞ്ഞ് അവൾ കരയാൻ തുടങ്ങി..

ഈ സമയം അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന മായയുടെ അമ്മ ലീലാവതി മായയുടെ കരച്ചിൽ കേട്ട് അവളുടെ ബെഡ്റൂമിലേക്ക് ചെന്നു..

അയ്യോ എന്റെ കമ്മൽ മോഷ്ടിച്ചു അയ്യോ കമ്മൽ മോഷ്ടിച്ചേ

എന്ന് പറഞ്ഞു കിടന്നിടുത്തുനിന്ന് ഉരുണ്ടുരുണ്ട് കരയുന്ന മായയെ കണ്ടു അമ്മ ച ന്തിക്കു ഒരടി വെച്ചുകൊടുത്തു..

ച ന്തിക്കേറ്റ അടിയുടെ ചൂടിൽ മായ ഉണർന്നു..

അമ്മേ എന്റെ കമ്മല് മോഷ്ടിച്ചേ.. ആ ദാവൂദ് ഇസ്മായിൽ എന്റെ കമൽ മോഷ്ടിച്ചു..

ദാവൂദ് ഇസ്മായിലോ നിനക്കെന്താ വട്ടായോ..

അമ്മയുടെ ചോദ്യം അവളെ സ്ഥലകാല ബോധവതിയാകി..

അപ്പോഴാണ് താൻ കണ്ടത് സ്വപ്നമാണെന്ന് അവൾക്കു മനസ്സിലായത്..

ഇന്നലെ ഒരു ന്യൂസ് ചാനലിൽ ന്യൂസ് റീഡറെ ഓഡിയേഷനിൽ പോയിട്ട് വന്നതേയുള്ളൂ..

എന്താണ് അമ്മേ ഇവിടെ പ്രശ്നം..

ബഹളം കേട്ട്പോ ലീസ് കോൺസ്റ്റബിൾ പിഎസ്‌സി എക്സാം എഴുതാൻ പോവുകയായിരുന്ന ചേട്ടൻ ഋഷികേശ് അവിടെ കടന്നുവന്ന് ചോദിച്ചു..

ചേട്ടനു പൊലീസ് കമ്മീഷണറായി ജോലി കിട്ടിയില്ലേ.?മായ സംശയത്തോടെ ചോദിച്ചു..

ഒന്ന് പോടീ.. എക്സാം എഴുതാൻ പോവണതെ ഉളളൂ അതും ഒരു സാധാ പോലീസ് ആവാൻ…ഈ കോമ്പിറ്റിറ്റീവ് വേൾഡിൽ അതുതന്നെ കിട്ടുമോ എന്ന് അറിയില്ല.. കാരണം,മുപ്പത്തഞ്ചു ഒഴിവിന് മുവായിരം ആൾക്കാർ പരീക്ഷ യെഴുതുന്നതോർത്താൽ അതിനും ചാൻസില്ല.. അപ്പോഴാ അവക്കടെ ഒരു ഐപിഎസ്….