നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടുത്തെ പ്രായമായ ഒരു കാi മ രോ ഗി അവളുടെ ദേ,ഹത്ത്…..

എഴുത്ത്:- അപർണ

“” മോളെ അവരിപ്പോ എത്തും. ഒന്ന് പോയി റെഡിയാകൂ!”‘

എന്ന് അമ്മ പറഞ്ഞപ്പോൾ പിന്നെ അതിനെ എതിർക്കാതെ അകത്തേക്ക് പോയി മായ ഇട്ട ചുരിദാർ മാറ്റാൻ ഒന്നും നിന്നില്ല മുടി ഒന്ന് ഒതുക്കി വച്ച് ഒരു പൊട്ടുതൊട്ടു പിന്നെ ഒരു ഷാളും എടുത്തു കുത്തി..

കൂടുതൽ ഒരുങ്ങേണ്ട ആവശ്യമില്ല എന്ന് തോന്നി മായക്ക് കാരണം ഒരുപാട് പറഞ്ഞതാണ് ഇങ്ങനെ ഒരു പ്രൊപ്പോസലുമായി വരരുത് എന്ന്..

എന്നിട്ടും അതൊന്നും കേൾക്കാതെ അമ്മാവനെ പറഞ്ഞു വിട്ടിരിക്കുന്നു അച്ഛനോട് സംസാരിക്കാൻ!!!!
അച്ഛനും അമ്മയും അതിനുശേഷം നിലത്തൊന്നുമല്ല അവരെ വിഷമിപ്പിക്കാൻ വയ്യാഞ്ഞിട്ടാണ് ഇല്ലെങ്കിൽ മുഖത്തടിച്ച പോലെ പറഞ്ഞിരുന്നു എനിക്ക് ഈ വിവാഹം വേണ്ട എന്ന്..

അവൾ കട്ടിലിൽ പോയി ഇരുന്നു അപ്പോഴും മനസ്സിലേക്ക് വന്നത് കുസൃതി നിറഞ്ഞ ആ മുഖമായിരുന്നു..
അവൾ കണ്ണുകൾ ഇറുക്കി ചിമ്മി തനിക്ക് അയാളോട് ഇഷ്ടമുണ്ടോ എന്ന് സ്വയം ചോദിച്ചു.

മനസ്സ് താനായിട്ട് തന്നെ കല്ലാക്കി വച്ചതാണ് ഒരു പ്രണയവും അതിലേക്ക് പ്രവേശിക്കാതിരിക്കാൻ എന്നിട്ടും അതിന്റെ ഭിത്തി തകർത്ത് അയാൾ ഉള്ളിൽ കയറിയോ എന്നൊരു സംശയം..

ഓഫീസിൽ പുതുതായി വന്ന മാനേജരാണ് ഹരീഷ് എന്നാണ് പേര്.. വന്നത് മുതൽ തന്നെ തന്നോട് ഉള്ള പെരുമാറ്റത്തിൽ എന്തൊക്കെയോ അപാകതകൾ കണ്ടിരുന്നു.
തന്നെ കാണുമ്പോൾ വിടരുന്ന ആ കണ്ണുകൾ സംസാരിക്കുമ്പോൾ വിയർക്കുന്ന നെറ്റിത്തടം എല്ലാം ആ ഉള്ളിൽ എന്താണെന്ന് എനിക്ക് മനസ്സിലാക്കി തന്നിരുന്നു എങ്കിലും അത് മനസ്സിലാവാത്തത് പോലെ നടിച്ചു.

ഒടുവിൽ തുറന്നു തന്നെ പറഞ്ഞു എന്നെ ഇഷ്ടമാണ് എന്ന് പ്രേമിച്ചു നടക്കാൻ താല്പര്യമില്ല വീട്ടിൽ വന്ന് കല്യാണം ആലോചിച്ചോളാം എന്ന്..

എനിക്കൊരു വിവാഹത്തിന് താല്പര്യമില്ല അത് അതിന്റെ സമയത്ത് നടന്നോളും തൽക്കാലം വീട്ടിലേക്ക് കല്യാണ അന്വേഷണവും കൊണ്ടുവരേണ്ട എന്ന് ഞാൻ മലയാളത്തിൽ ആണ് പറഞ്ഞത്

എന്നിട്ടും അമ്മാവനെ പറഞ്ഞയച്ചിരിക്കുന്നു..

കൂടെ ജോലി ചെയ്യുന്ന മാനേജർ, വിവാഹാലോചനയുമായി വന്നപ്പോൾ ഇവിടെ അച്ഛനെയും അമ്മയുടെയും വിചാരം എനിക്കും അതിൽ താല്പര്യം ഉണ്ട് എന്നാണ്..

ഇല്ലെന്ന് പറഞ്ഞപ്പോൾ രണ്ടുപേരുടെയും മുഖം വാടി എന്നാൽ പിന്നെ വന്നു കണ്ടിട്ട് പൊയ്ക്കോട്ടെ എന്നായി ഒടുവിൽ അതിന് സമ്മതം മൂളി.

ഇല്ലെങ്കിൽ രണ്ടുപേരും നന്നായി വിഷമിക്കും എന്നറിയാം അവർക്ക് മോളെ ആരുടെയെങ്കിലും കയ്യിൽ സുരക്ഷിതമായി ഏൽപ്പിക്കണം എന്ന് നല്ല മോഹമുണ്ട് എന്ന് അറിയാഞ്ഞിട്ടല്ല പക്ഷേ കഴിയാഞ്ഞിട്ടാണ്.

പെട്ടെന്നാണ് അമ്മ വന്നു പറഞ്ഞത് അവരെത്തി എന്ന്.. എന്തിനാണെന്ന് അറിയാത്ത ഒരു പരിഭ്രമം അപ്പോഴേക്കും എന്നെ വന്ന് മൂടിയിരുന്നു കയ്യും കാലും വിറക്കുന്നതുപോലെ..

അല്ലെങ്കിലും ഞാൻ എന്തിനാണ് ഇത്രത്തോളം ടെൻഷൻ ആവുന്നത് പെണ്ണ് കണ്ട് പോയാൽ അവിടെ തീർന്നു എല്ലാം.. സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു എന്നിട്ടും കയ്യിന്റെയും കാലിന്റെയും വിറ മാറുന്നില്ല ഒടുവിൽ അമ്മ ഒരു ട്രെയിൽ കുറച്ച് ചായ ഗ്ലാസ്സുകൾ വച്ചു തന്ന് കൊണ്ടുപോയി കൊടുക്കാൻ പറഞ്ഞു.

കൈ വിറക്കുന്നതിനോടൊപ്പം ക്ലാസ്സുകളും വിറകൊണ്ടു അങ്ങോട്ട് ചെന്നപ്പോൾ മുഖത്തേക്ക് നോക്കാതെയാണ് ചായ നീട്ടിയത്..
ഉടനെ തന്നെ ആരുടെയും അനുവാദത്തിന് കാത്തുനിൽക്കാതെ മുറിയിലേക്ക് പോരുകയും ചെയ്തു..

അഹങ്കാരിയാണ് എന്ന് കരുതിക്കോട്ടെ!!

പെട്ടെന്നാണ് വാതിൽക്കൽ ഒരു കാൽ പെരുമാറ്റം കേട്ടത് ഞെട്ടി തിരിഞ്ഞുനോക്കിയപ്പോൾ തൊട്ടു പുറകിൽ നിൽക്കുന്നുണ്ടായിരുന്നു ആള്..
തൊണ്ടയിലെ വെള്ളം എല്ലാം വറ്റി വരണ്ടതുപോലെ ഇത്രയും അരികിൽ… എന്റെ തൊട്ടടുത്ത്…

“” അതെ പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ടമായി ട്ടോ.. ഇവിടെ ഞങ്ങളുടെ സൈഡ് എല്ലാം ഓക്കെയാണ് ഇനി തന്റെ സമ്മതം കൂടി അറിഞ്ഞാൽ മതി!!””

എന്ന് പറഞ്ഞതും നെഞ്ചിന്റെ ഉള്ളിൽ വല്ലാത്ത ഒരു പിടപ്പ് അറിഞ്ഞു..

“” സാറിന് എന്നെ പറ്റി ഒന്നും അറിയില്ല എല്ലാം അറിഞ്ഞു കഴിഞ്ഞാൽ സാർ തന്നെ ഈ വിവാഹത്തിൽ നിന്ന് പിന്മാറും!””

എന്ന് ഞാൻ സാറിനോട് പറഞ്ഞപ്പോഴും ആ മുഖത്തെ ചിരി അതുപോലെതന്നെ നിന്നിരുന്നു.

“” നാലാം ക്ലാസിൽ പഠിക്കുന്ന ഒരു കുട്ടി തൊട്ടടുത്ത വീട്ടിൽ കളിക്കാൻ പോയപ്പോൾ അവിടുത്തെ പ്രായമായ ഒരു കാi മ രോ ഗി അവളുടെ ദേഹത്ത് ചില മു റിവുകൾ ഉണ്ടാക്കി.. അതെല്ലാം പെട്ടെന്ന് കരിഞ്ഞു പക്ഷേ അവളുടെ മനസ്സിൽ വീണ മുറിവ് ഇപ്പോഴും വേദനിച്ച് അതുപോലെ തന്നെ നിൽക്കുന്നുണ്ട്!! ഈ നാലാം ക്ലാസുകാരി വലുതായപ്പോൾ വിവാഹം വേണ്ട എന്ന് സ്വയം അങ്ങ് തീരുമാനിച്ചു പ്രായമായ പാവം അച്ഛനും അമ്മയും അത് കേട്ട് വല്ലാതെ വിഷമിച്ചു അവർക്ക് നിർബന്ധിക്കാനും വയ്യ!! മകളെ അങ്ങനെ നിർത്താനും വയ്യ!””

ഇതൊക്കെയല്ലേ താൻ, തന്റെ ബാഗ്രൗണ്ട്??

എന്ന് സാർ ചോദിച്ചപ്പോൾ മായ ഞെട്ടിപ്പോയിരുന്നു.

“”” എന്റെ അമ്മാവൻ വിവാഹം ആലോചിച്ച് ഞാൻ ഇങ്ങോട്ട് വിട്ടതിന്റെ പിറ്റേദിവസം തന്നെ തന്റെ അച്ഛൻ എന്നെ കാണാൻ വന്നിരുന്നു തന്റെ ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ എല്ലാം എന്നോട് തുറന്നു പറഞ്ഞു പൂർണസമ്മതം ഉണ്ടെങ്കിൽ മാത്രമേ ഈ വിവാഹ ആലോചനയുമായി മുന്നോട്ട് പോകാവൂ എന്ന് അദ്ദേഹം നിർദേശിച്ചു അദ്ദേഹത്തിന്റെ മകൾ വിഷമിക്കുന്നത് കാണാൻ അദ്ദേഹത്തിന് ആവില്ല എന്ന്!”‘

അത് കേട്ടതും വിശ്വസിക്കാനാവാതെ ഞാൻ നിന്നു അച്ഛൻ അവിടെ പോയി എന്നോ..

” ഒരു നാലാം ക്ലാസുകാരിയെ മൃ ഗത്തിന് സ മാനമായവൻ എന്തോ ചെയ്തു എ ന്നും പറഞ്ഞ് അതും പൊക്കിപ്പിടിച്ചുകൊണ്ട് നടക്കാൻ എനിക്ക് ഭ്രാന്തൊന്നുമില്ല!! പിന്നെ ശരീരത്തിലെ ദൈവം തന്ന അവയവങ്ങളിൽ ആണ് നമ്മുടെ യോഗ്യതയും മുന്നോട്ട് ജീവിക്കാനുള്ള അർഹതയും എന്നൊന്നും ഞാൻ കരുതുന്നില്ല!!! ഇപ്പോഴും ഞാൻ പറയുകയാണ് എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ് താൻ എന്താണ് എന്ന് മുഴുവനായും അറിഞ്ഞിട്ടും എനിക്ക് തന്നെ ഒരുപാട് ഇഷ്ടമാണ്!!”‘

അതും പറഞ്ഞ് സാർ അവിടെ നിന്ന് പോയി.. ഇത്രയും കാലം ഞാൻ മനസ്സിൽ സൂക്ഷിച്ച, എന്റെ അച്ഛനും അമ്മയ്ക്കും മാത്രം അറിയാവുന്ന രഹസ്യം അതാണ് ഇപ്പോൾ സാർ പറഞ്ഞത് ഈ ഒരു കാരണം കൊണ്ടാണ് അവർ എന്നെ ഇത്രയും നാൾ വിവാഹത്തിന് നിർബന്ധിക്കാതിരുന്നത് പക്ഷേ ഇത് ഇങ്ങോട്ട് വന്ന ഒരു ആലോചന ആയതുകൊണ്ടാണ് ആ പാവങ്ങൾ സ്വപ്നം കണ്ടത് എല്ലാം നല്ലതുപോലെ നടക്കും എന്ന് കരുതി കാണും..

പിന്നെയും കുറച്ചുദിവസം ഞാൻ സാറിനോട് മിണ്ടാൻ പോയില്ല പക്ഷേ മനസ്സ് ആ പുറകെ ഉണ്ടായിരുന്നുഅത് സാറിനും അറിയാമായിരുന്നു.

എന്റെ എല്ലാ കാര്യങ്ങളും ചോദിക്കാതെ തന്നെ ചെയ്തു തരും..
എന്തിനും സപ്പോർട്ട് ആയി എന്റെ കൂടെ കാണും..

മനസ്സിലേക്ക് ആള് അങ്ങ് ഇടിച്ചു കയറാൻ തുടങ്ങി.

ഇപ്പോൾ ഇറക്കിവിടാൻ വയ്യാത്ത പോലെ മനസ്സിൽ കയറി.. അച്ഛനോട് ഈ വിവാഹത്തിന് സമ്മതമാണ് എന്ന് പറയുമ്പോൾ മുഖം നാണം കൊണ്ട് ചുമന്നിരുന്നു. ഒപ്പം നര വീണ ആ രണ്ടു മുഖങ്ങളും സന്തോഷം കൊണ്ട് വിടർന്നിരുന്നു.