ഗുൽമോഹറിന്റെ ചുവട്ടിൽ പുസ്തകത്താളിൽ മിഴി നാട്ടി കിടക്കുമ്പോൾ കാറ്റിൽ അടന്നു വീഴുന്ന പീതപുഷ്പങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന തന്റെ കള്ള കാമുകനെ ഇന്നവർ ശ്വാസം മുട്ടിക്കും വിധം മൂടിയിട്ടുണ്ട്…….

എഴുത്ത്:-സഖാവിന്റെ നീലാംബരി

milad e-E-sherief memorial college ആലപ്പുഴ എന്ന് എഴുതിയ  MSMകോളേജ് കാവടത്തിലേക്ക് കടക്കുവാനുള്ള ആർജിന്റെ സൈഡിലെ പാർക്കിങ്ങിൽ കാർ നിർത്ത ശേഷം അവൾ ചുറ്റും മിഴികൾ ഓടിച്ചു കൊണ്ടിരുന്നു.

  ഓർമ്മയുടെ കുത്തൊഴുക്കിൽ തികട്ടി വരുന്ന അത്രമേൽ പ്രിയപ്പെട്ടോരിടം

ചെങ്കോടിയിൽ  വെളുത്ത മഷികൊണ്ടുള്ള, “ചെങ്കോട്ടയിലേക്ക് സ്വാഗതം” എന്ന വരികളിൽ അവളുടെ മിഴികൾ ചെന്നു നിന്നു.

ആ നോവിലും അവളൊന്ന് പുഞ്ചിരിച്ചു.

വർഷങ്ങൾ ഒത്തിരി മുന്നോട്ട് കുതിച്ചെങ്കിലും ഇവിടം മാറ്റമില്ലാതെ ഇന്നും അത് പോലെ തന്നെയുണ്ട്.

ഗ്രൗണ്ടിൽ കൂട്ടം കൂടി നിൽക്കുന്ന ഒരു പറ്റം വിദ്യാർത്ഥികൾ.

കയ്യിൽ കൊടിയും നാവിൽ മുദ്രാവാക്യവും നെഞ്ചിൽ അടങ്ങാത്ത വിപ്ലവ കനലും ഉയർത്തി പിടിച്ചു മുന്നോട്ട് കുതിക്കുന്ന പാർട്ടി നേതാക്കളും അനുയായികളും.. ഒത്ത നടുവിൽ സഖാവും.

കൈകൾ കോർത്തു പിടിച്ചു പ്രണയ സല്ലാപത്തിൽ മുഴുകിയ കപിതാക്കൾ..

ഹൃദയത്തിൽ തൊട്ട സൗഹൃദങ്ങൾ..എല്ലാം ഇന്നും മാറ്റമില്ലാതെ തുടരുന്നു.

മാറിയത് അവരുടെ രൂപങ്ങൾ മാത്രമാണ്..

ആനി അല്പം കൂടി മുന്നോട്ട് നടന്നു.

കൊടും വേനലിനെ ചുവപ്പിച്ച പൂവാകയുടെ ചുവട്ടിലായി ഒത്തിരി വിദ്യാർത്ഥികളുണ്ട്.

വാകയുടെ കുഞ്ഞു ചില്ലകളിൽ പല വർണ്ണങ്ങളാൽ എഴുതി തൂക്കിയ കാർഡ് ഇളം കാറ്റിന്റെ കുസൃതിയിൽ ഊയലാടുന്നുണ്ട്.

അതിലൊന്നിൽ” വർഗീയത തുലയട്ടെ” എന്ന് എഴുതിയത് കണ്ടതും ആനി പതിയെ ഓരോന്നിലും മിഴികൾ പായിച്ചു.

സ്വാതന്ത്ര്യം..🚩 ജനാതിപത്യം..🚩 സോഷ്യലിസം.. 🚩

🚩🚩ചങ്കിലെ ചോര പൊടിഞ്ഞാലും നെഞ്ചിലെ ചെങ്കോടി താവത്തില്ല ..!🚩🚩

കളർ ചെയ്ത ബോട്ടിലുകളിൽ മുദ്രാവാക്യം കൊണ്ടുള്ള പല വിധത്തിലുള്ള ആർട്ട്‌കൾ കാറ്റിന്റെ തളത്തിനൊത്തു ഇളകികൊണ്ടിരിക്കുന്നുണ്ട്.

സഖാവേ….. വരുന്നില്ലെ….? ഏതോ പയ്യന്റെ ശബ്ദം കാതിൽ മുഴങ്ങി.

വരാം ഇതൊന്ന് കഴിഞ്ഞോട്ടെ…

ഏതോ പുസ്തകം വായിച്ചു കൊണ്ട് വാക ചുവട്ടിൽ കിടക്കുന്ന സഖാവിന്റെ മറുപടി..

ചുവപ്പ് ഷർട്ടും വെള്ളമുണ്ടും ആണ് വേഷം.. കാലിൽ കാലും കയറ്റി വച്ചാണ് കിടപ്പ്. കാറ്റിൽ പൊഴിഞ്ഞു വീണ ചുവന്ന പൂക്കൾ നെഞ്ചിൽ പറ്റി ചേർന്ന് കിടപ്പുണ്ട്..ഷാനിക്കാന്റെ ആ കിടപ്പ് ഇന്നും ഒരു മാറ്റവും ഇല്ലെന്ന് അവളോർത്തു.

ആരാ… എന്താ ഇവിടെ നില്കുന്നത്..?

ഏതോ ഒരു പയ്യൻ ആനിയോട് തിരക്കിയതും ആനി പെട്ടന്ന് കണ്ണ് തുടച്ച് കൊണ്ട് ഒന്നും ഇല്ലെന്ന് തലയനക്കി.

ആ പയ്യൻ പോയതും ആനി വേദനയോടെ പതിയെ വാക ചുവട്ടിലെ കോൺക്രീറ്റ് തറയിലേക്ക് നോക്കി.

ഇല്ല… കാണുന്നില്ല.. എങ്കിലും ഇവിടെ ഉണ്ട്. ഷാനിക്കാ ഇന്നും കാണും ഈ കലാലയ പരിസരത്ത്.

അല്പം കൂടി മുന്നോട്ട് നടന്നതും കാണുന്നത് വലിയൊരു കൊടിമരവും സ്മാരകശിലയും ആണ്.

മുൻപ് എന്നോ കോളേജ് ഗ്രൂപ്പിൽ കണ്ടിരുന്നു സ്മാരക ശിലയുടെ ഫോട്ടോസ്..

കഴിഞ്ഞതിന് മുൻപത്തെ get together ന് എല്ലാവർക്കും ചേർന്ന് എടുത്ത തീരുമാനം ആയിരുന്നു ഇന്നിവിടെ കാണുന്ന സ്മാരകശിലയും കൊടിമരവും.

കഴിഞ്ഞ വർഷം കൊടിമരത്തിന്റെയും സ്മാരകത്തിന്റെയും പണി പൂർത്തി ആയത് കൊണ്ട് get togetherum inaugurationഉം ഒപ്പം ആയിരുന്നു.

ക്ഷണം കിട്ടിയെങ്കിലും മനഃപൂർവം വരാതെ ഇരുന്നത് തന്നെയാ… സഖാവില്ലാതെ ഞാൻ മാത്രമായ്.. ഇല്ല എനിക്കാവില്ല..

ആനി പതിയെ നടന്ന് കൊടിമരത്തിന് അരികിൽ എത്തി.

ഷാൻ  റസാക്കിന്റെ സ്മാരക ശിലയ്ക്ക്‌ ജീവനുണ്ടെന്ന്  അവൾക്ക് തോന്നി.

ചുറ്റും ചുവന്ന റോസാപൂക്കളും പനിനീർ പൂക്കളും കൊണ്ട് മനോഹരമാക്കിയ ചെടിത്തോട്ടം.

കൊടി മരത്തിനു താഴെ മാർബിൾ കൊണ്ടുള്ള കല്ലറപോലെ പണിതിട്ടുണ്ട്.

കാറ്റിൽ അടന്നു വീണ ചെഞ്ചോപ്പുള്ള വാക പൂക്കൾ ആ കല്ലറയെ മൂടും വിധം വീണു കിടപ്പുണ്ട്. അതിന് മുകളിലായ് ആരോ ചുവന്ന റോസാപൂക്കൾ അർപ്പിച്ചിട്ടുണ്ട്.

ഗുൽമോഹറിന്റെ ചുവട്ടിൽ പുസ്തകത്താളിൽ മിഴി നാട്ടി കിടക്കുമ്പോൾ കാറ്റിൽ അടന്നു വീഴുന്ന പീതപുഷ്പങ്ങൾ നെഞ്ചോട് ചേർത്ത് പിടിച്ചിരുന്ന തന്റെ കള്ള കാമുകനെ ഇന്നവർ ശ്വാസം മുട്ടിക്കും വിധം മൂടിയിട്ടുണ്ട്.

ചുറ്റും ചങ്ങല കൊണ്ടുണ്ടുള്ള കവാടം അതിനുള്ളിലാണ് പൂന്തോട്ടവും കല്ലറയും സ്മാരകശിലയും.

ആനി ചങ്ങല ചാടി കടന്നു.കല്ലറയെ മൂടിയ വാകപൂക്കൾ വലതു കൈ കൊണ്ട് ഇരു സൈഡിലേക്കും നീക്കി  ഒപ്പം ആ റോസാപൂക്കളും.

ചുറ്റും വട്ടം കൂടി ഒരുപാട് വിദ്യാർത്ഥികൾ അവളെ നോക്കുന്നുണ്ട്.

ആനി പൂ പറിക്കാൻ കൈ നീട്ടി.

ഹേയ്… ചേച്ചീ.. പൂ പറ്റിക്കല്ലെ…

ഹെലോ… നിങ്ങളാരാ…എന്താ ഇവിടെ കാര്യം..?

എന്തിനാ ചങ്ങലയ്ക്ക്‌ ഉള്ളിൽ കയറിയത്…,?

നിങ്ങൾക്ക് എന്താ ചെവി കേൾക്കില്ലെ…?

ചുറ്റും നിന്ന് വിദ്യാർത്ഥികൾ പലതും വിളിച്ചു പറയുന്നുണ്ട്.

ആനി  പൂവിൽ നിന്ന് കൈ പിൻവലിച്ചു കൊണ്ട് അവരെ നോക്കി.

ചേച്ചി ആരാ… എന്തിനാ അതിനുള്ളിൽ കയറിയത്…?

എന്താ ഇതിനുള്ളിൽ കയറാൻ പാടില്ലെ…? പുരികം ചുളിച്ചു കൊണ്ട് അവൾ തിരക്കി.

ഇല്ല… ഇത് ഞങ്ങളെ മാഷിന്റെ സ്വന്തം സ്ഥലം ആണ്..

ആനി മനസിലാവാതെ പുരികം ഉയർത്തി.

വേഗം പുറത്ത് ഇറങ്ങിക്കോ ബോട്ടണി സാർ വല്ലതും കണ്ടാൽ ചേച്ചിയുടെ അവസ്ഥ ഓർക്കാൻ പോലും വയ്യാ…

അതെന്താ..?

ഈ ചെടിത്തോട്ടം ഞങ്ങളെ സാർ ഉണ്ടാക്കിയത് ആണ്..

ഈ സ്മാരകം  ഈ കോളേജിന്റെ എല്ലാം ആയ ഷാനിക്കായുടെ ആണ് ഞങ്ങളെ സാറിന്റെ ചങ്കാണ് ഷാനിക്കാ.

അതിനെന്താ… ഇതൊന്നും ഞാൻ പോവുമ്പോൾ കൊണ്ടു പോവില്ല.എനിക്ക് ഇവിടെ ഒരു പൂവ് വെക്കാൻ തോന്നി അതിനെന്താ..

ചേച്ചീ പുറത്ത് ഇറങ്ങുന്നോ അതോ ഞങ്ങൾ സാറിനോട് പറയണോ..

ആരോട് പറഞ്ഞാലും ശെരി ഞാനിവിടെ പൂവ് വെക്കാൻ പോവാ..എന്താ സംഭവിക്കാൻ പോവുന്നതെന്ന് അറിയാലോ.. അതും പറഞ്ഞു ആനി റോസാ ചെടിയ്ക്ക് അരികിൽ കുനിഞ്ഞു നിന്നു.

പൂന്തോട്ടത്തിൽ നിന്ന് മനോഹരമായ അഞ്ച് ചെഞ്ചുവപ്പുള്ള റോസാപൂക്കൾ പറിച്ചെടുത്തു.

വിറ പൂണ്ട കൈകൾ കൊണ്ട് അവ അവിടെ അർപ്പിക്കുമ്പോൾ രണ്ട് തുള്ളി കണ്ണുനീർ ആ കല്ലറയിലേക്ക് പതിച്ചു.

അവളുടെ പൊള്ളുന്ന കണ്ണുനീർ ആ കല്ലറയിൽ പതിഞ്ഞതും കാറ്റിൽ ആടി ഉലയുന്ന വാകപൂക്കൾ ഞെട്ടറ്റ് അവൾക്ക് ചുറ്റും പതിച്ചു.

നീ ഇല്ലാത്ത ഭൂമിയിൽ എനിയും എന്നെക്കൊണ്ട് പറ്റുന്നില്ല സഖാവേ….

എന്തിനു നീ എനിക്ക് സ്വപ്‌നങ്ങൾ തന്നു… എന്തിന് നീ എന്നെ സ്നേഹം കൊണ്ട് തടവിലാക്കീ… പറയൂ സഖാവേ…

ആഹ്.. അപ്പഴേ പറഞ്ഞതാ കേട്ടില്ലല്ലോ ബോട്ടണി സാർ അതാ വരുന്ന ഇനി എന്തൊക്കെ നടക്കുമോ എന്തോ..ഏതോ ഒരു പെൺകുട്ടി പറഞ്ഞു.

അയ്യോ സാർ ഇങ്ങോട്ട് തന്നെയാ.. മറ്റൊരു കുട്ടിയുടെ ഭയം നിറഞ്ഞ ശബ്ദം.

അതെന്താ അങ്ങേര് അത്രക്ക് ഭീകരൻ ആണോ… ആനി പതിയെ തിരക്കി.

സാർ പാവം ആണ്… ഈ കോളേജിൽ ഇത്രയും നല്ലൊരു അധ്യാപകൻ വേറെ ഇല്ലെന്ന് പറയാം.. ഞങ്ങൾ സ്റ്റുഡന്റ്സിന്റെ ചങ്കാണ് സാർ..

പക്ഷെ ഈ ചങ്ങലയ്ക്ക്‌ അപ്പുറം ആരേലും കയറിയ സാറിന്റെ സ്വഭാവം മാറും.

ആഹ്.. ആരാണീ സാറ് ആനി കൗതുകത്തോടെ തിരക്കി.

ദാ ആ തൂണിന്റെ അവിടേക്ക് നോക്കൂ ആ നടന്നു വരുന്നതാ ഞങ്ങളെ ബോട്ടണി സാർ.

ആനി ആ കുട്ടി കൈ നീട്ടിയ ഭാഗത്തേക്ക് നോക്കി.

ദൂരെ നിന്നും മുന്നോട്ട് ചലിക്കുന്ന ഒരു രൂപം അവളും കണ്ടു.

മുഖം വ്യക്തമല്ല.. മെലിഞ്ഞു നീണ്ട പ്രകൃതം. ഇരിനിറമാണ്…

ഷാനിക്കായുടെ ബാച്ചിലെ സകലരുടെ മുഖം അവൾ മനസിലൂടെ ഓടിച്ചു വിട്ടു.

അവർക്ക് ആർക്കും ഇങ്ങനെ ഒരു രൂപം ഇല്ലെന്ന് അവളോർത്തു.
 
ദൂരെ നിന്ന് നടന്നു വരുന്നവന്റെ മിഴികൾ ആ  പൂന്തോട്ടത്തിന് മുന്നിൽ കൂടി നിൽക്കുന്ന സ്റ്റുഡന്റ്സിൽ ആണ്. ഒപ്പം ചങ്കലയ്ക്ക്‌ അകത്ത് കയറി നിൽക്കുന്ന  പെൺകുട്ടിയിലും.

അയാളുടെ വലിഞ്ഞു മുറുകിയ മുഖത്തെ കാർമേഘം വിട്ടൊഴിഞ്ഞു.

ഏഴു വർഷത്തിന് ശേഷം വീണ്ടുമൊരു  കണ്ട് മുട്ടൽ…!

മിഴികോണിലും അധരങ്ങൾക്കിടയിലും പുഞ്ചിരി വിടരുമ്പോൾ അറിയാതെ അവന്റെ ഉള്ളം മന്ത്രിച്ചു വിഹാനി.. അല്ല ഷാനിന്റെ സ്വന്തം ആനി…

കോളേജിലെ മിന്നും താരമായ വിഹാനി ജോൺ പാലത്തിങ്കൽ. ഇരട്ടചങ്കുള്ള പെൺ പുലി.

ഏഴു വർഷങ്ങൾ കൊണ്ട് അവളിൽ വന്ന മാറ്റങ്ങൾ അവന് വിശ്വസിക്കാനായില്ല.

ഒറ്റ നോട്ടത്തിൽ ആരും നോക്കി പോവുന്ന അച്ചായത്തി കൊച്ച്.

പാലപ്പത്തിന്റെ നിറമാ സഖാവേ ആ പെണ്ണിന്…..റാഷിദ് ഇടയ്ക്കിടെ പറയുമ്പോൾ ഹൃദയം തുളച്ചിറങ്ങി വരുന്ന പുഞ്ചിരിയെ ചുണ്ടുകൾക്കിടയിൽ അരും കാണാതെ ഒളിപ്പിച്ചു നിർത്തുന്ന ഷാനിന്റെ മുഖം അവനിൽ നോവുണർത്തി.

ഡീ ആനീ… പാർട്ടി ഫണ്ടിലേക്ക്ഒരു നൂറു രൂപ താടീ..

പോടാ പട്ടീ…നൂറു രൂപ ഉണ്ടെ ഞാൻ ബിരിയാണി വാങ്ങി തട്ടും…

  പരിസരം പോലും നോക്കാതെ വിളിച്ചു കൂവുന്ന ആ മരം കേറി പെണ്ണ് എന്നും ഷാനിന്റെ ചുണ്ടിലെ പുഞ്ചിരിയാണ്.

എപ്പോഴും പുഞ്ചിരിയോടെ കാണുന്ന അവളിലെ ചങ്ക് പൊട്ടിയുള്ള കരച്ചിൽ ഇന്നും അയാളിൽ വേദന നിറച്ചു.

ഇന്നോളം നിങ്ങളിൽ ഓരോരുത്തർക്കും വേണ്ടി പോരാടിയ ഈ പാവത്തിനെ തീ വ്രവാ ദിയെന്ന് മുദ്ര കുത്തിയ ഒരുത്തനും ഈ ശരീരം തൊട്ട്പോ വരുത്..

  ഒരുത്തനും കാണണ്ട ഈ മുഖം.. ഷാനിന്റെ മൃത ശരീരം കെട്ടിപിടിച്ചു കരയുന്ന ആനി..

ഷാനിനെ  സസ്പെന്റ് ചെയ്തതിന് ക്യാമ്പസ്‌ ഇളക്കി മറിച്ചവൾ..

തീ വ്രവാ ദിയായി പേര് ചാർത്തപ്പെട്ട ഷാനിന് ജാമ്യം നിന്ന കുറ്റത്തിന് സസ്പെൻറ് വാങ്ങി പോവുമ്പോൾ പോലും അവളിൽ വിജയി ഭാവം ആണ്.

  തിരികെ കോളേജിൽ കയറിയതും മൃതദേഹത്തിന് മുന്നിൽ ഭ്രാന്തിയെ പോൽ അലറിക്കരയുമ്പോഴും അവളുടെ നാവിൻ തുമ്പിൽ നിന്ന് പൊഴിഞ്ഞ വരികൾ അയാൾ ഒരിക്കൽ കൂടി ഓർത്തു.

കണ്ണടയിൽ മങ്ങൽ വീഴുന്നു. മുന്നിലെ കാഴ്ചകൾ അയാളുടെ കണ്ണുകളിൽ പതിയുന്നില്ല.

അവൾ കണ്ണീരോടെ പാടി തീർത്ത വരികളും ആ കാഴ്ചകളും അയാൾക്ക് മുന്നിൽ നിരന്നു.

🎶🎶ഇനിയീ തെരുവുകൾ നിൻ പാട്ടിലുണരും.?ഇനിയെത്ര രാഷ്ട്രങ്ങൾ നിൻ മൊഴിയിലുയരും(.2)

ഇനിയെത്ര മത വൈരികൾ നിൻ മിഴി കൊണ്ട്ശി രസ്റ്റിരീ മണ്ണിലുരുളും.(2)

ഇനിയും മരിക്കില്ല നിന്റെ സ്വപ്നങ്ങളും..

ഇനിയും മരിക്കില്ല നിന്റെ മോഹങ്ങളും..

ഇനിയും മരിക്കില്ല നീതന്നരോർജവും..

ഇനിയും മരിക്കില്ല നീ തന്നോരോർമ്മയും..

മരണമില്ല ഇനിയെന്റെ പ്രിയ സഖാവെ…..

മരണമില്ല ഇനിയെന്റെ പ്രിയ സഖാവെ……🎶                                                                

    ( കടപ്പാട് )

  ആനി അപ്പോഴും തൂണിന് മറവിലൂടെ നടന്നു വരുന്നവനെ നോക്കിക്കാണുകയാണ്.

  തൊട്ടരികിലേക്ക് നടന്നു വരുന്നവനെ കാണെ ആനിയുടെ ചുണ്ടിൽ നോവ് നിറഞ്ഞ പുഞ്ചിരി വിരിഞ്ഞു.

ബീ ഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ….?  കുറുമ്പ് നിറഞ്ഞ ആനിയുടെ സ്വരം

ബീ ഡി ഇല്ല സഖാവേ.. ക ഞ്ചാവ് ആയാലോ…?

ചുറ്റും കൂടി നിൽക്കുന്ന വിദ്യാർത്ഥികൾ അവരുടെ മാഷിനെയും ആ പെൺകുട്ടിയെയും നോക്കി കാണുകയാണ്.

എന്നാലും പാക്കരാ നീ എങ്ങനെ സാർ ആയി…?

സ്റ്റുഡന്റ്സിന്റെ മുന്നിൽ വെച്ച് ആനി പാക്കരൻ എന്നുള്ള ഇരട്ടപ്പേര് വിളിച്ചതും ഹരി ചമ്മലോടെ ചുറ്റും നോക്കി.

നീ ആണല്ലെ ഈ ഉദ്യാനപാലകൻ..

മ്മ്.. എന്നെങ്കിലും നീ വരുമ്പോൾ ഈ കല്ലറയിൽ വെക്കാനൊരു പൂ പോലും ഇല്ലെങ്കിൽ സഖാവിന് അത് സഹിക്കൂല..അന്നേരം അവനെന്നോട് ചോദിക്കൂലെ നീ ഇവിടെ ഉണ്ടായിട്ട് ആനി വരുമ്പോ കൊടുക്കാൻ ഒരു പൂ പോലും നാട്ടുണ്ടാക്കിയോടാ  എന്ന്..?

ഹരേ…

ഹേയ്…ചുമ്മാ.. എനിക്കറിയാം എന്നെങ്കിലും നീ വരുമെന്ന്…

വരാതെ പറ്റില്ലല്ലോ..!

ആനി വാ നമുക്ക് ആ വാകയുടെ അരികിലായ് ഇരിക്കാം.

ആനി  എന്നുള്ള ഹരിയുടെ വിളിയിൽ ചുറ്റും കൂടി നിൽക്കുന്ന വിദ്യാർത്ഥികൾ അവളെ കൗതുകത്തോടെ നോക്കുന്നുണ്ട്.

നമ്മുടെ ഷാനിക്കാന്റെ പെണ്ണ് വിഹാനി.. നമ്മൾ കേട്ടറിഞ്ഞ കഥയിലെ നായിക ആനി..

കുട്ടികളുടെ അടക്കം പറച്ചിൽ കേട്ട് ആനി അവരെ തിരിഞ്ഞു നോക്കി.

നീ വാ സഖാവേ…ഹരി അവളുടെ കൈ പിടിച്ചു മുന്നോട്ട് നടന്നു.

ഹരേ…. നീ എങ്ങനാടാ ഇവിടെ..?

ഇവിടെ നില്ക്കുന്ന ഓരോ നിമിഷവും ഞാനാ പഴയ ആനി ആയത് പോലെ…

എല്ലാം പഴയ പോലെ മാറ്റമില്ലാതെ തുടരുന്നു.മാറ്റം വന്നത് നമ്മളാരും ഇവിടെ ഇല്ലെന്നുള്ള കാര്യത്തിൽ മാത്രം ആണ്.

തിരികെ കിട്ടുമോ ഹരീ ആ പഴയ കാലം.. മടങ്ങി വരുമോ ഹരീ.. ആ കലാലയ ജീവിതം..

ഒരിക്കൽ കൂടി കിട്ടുമോ എനിക്കെന്റെ സഖാവിനെ..??

അറിയില്ല… ഇവിടെ നിന്ന് ഷാനിന്റെ ചോ ര പൊ ടിഞ്ഞ ഈ മണ്ണിൽ നിന്ന് എങ്ങും പോവാൻ വയ്യെടീ…ഹരിയുടെ കണ്ണുകൾ നിറഞ്ഞു കൊണ്ടിരുന്നു.

എന്റെ നാടായ കൊല്ലത്തും ഒരുപാട് കോളേജ് ഉണ്ട്..എന്നിട്ടും ആലപ്പുഴ വന്ന് ഇവിടെ തന്നെ ജോയിൻ ചെയ്തത് ഷാനിന്റെ ആത്മാവുറങ്ങുന്ന ഈ കലാലയം വിട്ട് പോവാൻ കഴിയാഞ്ഞിട്ടാ..

      സഖാവ് ഇന്നും ജീവിക്കുന്നു ഹരി നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തിൽ.. അത് കൊണ്ട് അല്ലെ ഞാനും നീയും ഇന്നും ആ ഓർമ്മകളിൽ നിന്ന് മുക്തി നേടാത്തത്.

എനിക്ക് അറിയില്ല ഹരീ ഞാനെന്തിനാ ഇത്ര ഭ്രാന്തമായി സ്നേഹിച്ചതെന്ന്…

ആ വേദനയിൽ നീറാൻ മാത്രം എന്തിനാ അത്ര മേൽ ആഴത്തിൽ ഞാനാ പ്രണയം ഈ ഹൃദയത്തിൽ കോറിയിട്ടതെന്ന്..

  ഒരിക്കലും ഷാനിക്കായോട് ഇഷ്ടം ആണെന്ന് ഒരു വാക്ക് പോലും ഞാൻ പറഞ്ഞിട്ടില്ല.. തിരിച്ചും.. എന്നിട്ടും എന്തിന് ഞാൻ സ്നേഹിച്ചു.

നീറി നീറി ഉരുകാൻ മാത്രം അതെന്നിൽ വേരിറങ്ങിയെന്ന് അറിഞ്ഞില്ല..

എനിക്ക് അറിയില്ല ഹരീ വേദനിക്കുമെന്ന് അറിഞ്ഞു കൊണ്ട് ഞാനെന്തിന് ആ പ്രണയം ഹൃദയത്തിൽ കോറിയിട്ടെന്ന്..

അതൊക്കെ നിന്റെ തോന്നൽ മാത്രം ആണ്…സഖാവെ …

നിന്റെ പ്രണയം നീ പറഞ്ഞില്ലെങ്കിലും അവന് അറിയാമായിരുന്നു..തിരിച്ചും അവനിൽ കളർപ്പില്ലാത്ത പ്രണയം ആയിരുന്നു..

എന്താ വിശ്വാസം വരുന്നില്ലെ…?

എനിക്ക് അറിയാമായിരുന്നു… പരസ്പരം ഹൃദയം കൈ മാറിയില്ല.. പ്രണയ സല്ലാപങ്ങൾ ഉണ്ടായിട്ടില്ല..

    ഒരുപാട് വട്ടം കൈ കോർത്തു പിടിച്ചു നടന്നിട്ടുണ്ട് ഈ ഗ്രൗണ്ടിലൂടെ.. അന്നൊക്കെ പാർട്ടികാര്യങ്ങൾ ആയിരിക്കും സംസാരം.

ചെറു പുഞ്ചിരിയാലും നോട്ടം കൊണ്ടും ഞങ്ങൾ പ്രണയിച്ചിട്ടുണ്ട്..

ഒരിക്കലും ഒന്നാവില്ലെന്ന് അറിഞ്ഞു കൊണ്ട്., ഒടുവിൽ ചങ്ക് കിനിയുന്ന നോവ് പടരുമെന്ന് അറിഞ്ഞിട്ടും എന്തിന് ഞാൻ സ്നേഹിച്ചു അറിയില്ല.. ഇന്നും എനിക്ക് അറിയില്ല.

എന്തെ പെട്ടന്ന് ഒരു വരവ്..?

തനിച്ചായത് പോലെ..തനിച്ചല്ലെന്ന് സ്വയം ഓർമ്മപെടുത്താൻ കൂടി ഇങ്ങനെ ഒരു വരവ് വേണ്ടി വന്നു.

എന്താ ആനീ..നിനക്ക് എന്തെങ്കിലും വിഷമം ഉണ്ടോടീ..?

വിഷമം അതെന്നും ഷാനിക്കായുടെ നീറുന്ന ഓർമ്മകൾ തന്നെയാണ് ഹരീ..

അത് അറിയാം.. ഇപ്പൊ നിന്നെ അലട്ടുന്ന കാര്യം എന്താന്ന് എന്നാ ഞാൻ ചോദിച്ചത്.

ഷാനില്ലെങ്കിലും അവന്റെ പെണ്ണിനൊരു പ്രശ്നം വന്നാൽ അവളെ പ്രൊട്ടക്ട് ചെയ്യാൻ അവന്റെ ചങ്ക് ആയ ഞാനൊക്കെ ഇവിടെ ഇല്ലെ.. പറ എന്താ നിന്റെ പ്രശ്നം..?

പ്രശ്നം ഒന്നും ഇല്ലെടാ… ഇക്കാ വിളിക്കുന്നു.. ഞാനും ഒപ്പം പോവാ.. അതിന് മുൻപ് ഇവിടെ ഒക്കെ വന്നു കാണാൻ തോന്നി.

ഹരിയുടെ നെറ്റി ചുളിഞ്ഞു..

ആനീ നീ ഇത്രക്ക് ഭീരുവായി മാറിയോ…?

ഭീരുത്തം അല്ല ഹരേ…

ഹരി കാര്യം അറിയാതെ അവളെ ചൂഴ്ന്ന് നോക്കി.

മുക്കിൽ നിന്ന് ഒലിച്ചിറങ്ങുന്ന വഴു വഴുത്ത രക്തം കർച്ചീഫ് കൊണ്ട് വൈപ്പ് ചെയുന്നവളെ ചോദ്യ ഭാവത്തിൽ നോക്കിയിരുന്നു ഹരി.

എന്താടീ ഇതൊക്കെ…?

പറഞ്ഞല്ലോ സഖാവിന് അടുത്തേക്കുള്ള ടിക്കറ്റ് ഏതാണ്ട് കിട്ടിയ മട്ടാണ്..

അവളിൽ സാദാ കാണുന്ന കുസൃതിച്ചിരി സ്ഥാനം പിടിച്ചു.

ബ്രെയിൻ ട്യൂമർ ..

ട്രീറ്റ്മെന്റ് ഇല്ലെ..?

ലാസ്റ്റ് സ്റ്റേജിൽ എനി എന്തോന്ന് ട്രീറ്റ്‌മെന്റ്..

അതെന്താ നീ അറിഞ്ഞില്ലെ…?

സഖാവ് ഇല്ലാത്ത പാർട്ടിഓഫീസും ക്യാമ്പസും മാത്രമല്ല ലൈഫ് തന്നെ ആകെ വെറുത്തു പോയ്‌..

അതിനിടയിൽ എന്നെ സ്നേഹിക്കുന്ന എനിക്ക് ചുറ്റും ഉള്ളവരെ ഓർത്ത് കൊണ്ട് തള്ളി നീക്കുവായിരുന്നു ഓരോ ദിവസവും.

ജോബ് കിട്ടിയെങ്കിലും എവിടെയും ഉറച്ചു നിലക്കാത്ത സ്വഭാവം കൊണ്ട് വീടും നാടും വിട്ടു ദൂരേക്ക് ആരെയും കണ്ണെത്താ ദൂരം നോക്കി ഓടി പോയ്‌…

കുറെ സ്ഥലങ്ങളിലൂടെ അലഞ്ഞു തിരിഞ്ഞു… ഒരു തരത്തിൽ ആ യാത്രകൾ തന്നെയാണ് ഞാനിന്നും സമനില തെറ്റാതെ നിനക്ക് മുന്നിൽ ഇരിക്കാനുള്ള കാരണം.

  അത്രക്ക് ഇഷ്ടമായിരുന്നോ നിനക്ക് അവനെ..?

സഖാവ് എനിക്കെന്റെ ജീവനായിരുന്നു.. ഹരീ..

മ്മ് എന്നിട്ട്… അസുഖത്തെ പറ്റി പറഞ്ഞില്ല..

മ്മ്..സഖാവിന്റെ വേർപാടിൽ നിന്ന് മുക്തി നേടാൻ ഇനിയും ആയിട്ടില്ല.

എങ്കിലും പതിയെ ഞാനെല്ലത്തിൽ നിന്നും മാറി തുടങ്ങിയെങ്കിലും സഖാവിനോടുള്ള പ്രണയം പോലെ എന്നിൽ നിന്ന് ഒരിക്കലും വിട്ടു പോവില്ലെന്ന് വാശിയോടെ വന്നു കൊണ്ടിരുന്ന തലവേദന ആയിരുന്നു തുടക്കം.

ചെക്കപ്പിന് ശേഷം അറിഞ്ഞു..

എങ്കിലും കാര്യമായ ടെൻഷനും  ജീവിക്കാനുള്ള കൊതിയോ ഒന്നും തന്നെ തോന്നിയതും ഇല്ല.

അതിനെ അതിന്റെ വഴിക്ക് വിട്ടു ഞാനെന്റെ വഴിയെ സഞ്ചരിക്കാൻ തുടങ്ങി.

നിനക്ക് എന്താടീ വട്ടുണ്ടോ..?

അതെ ഹരീ സഖാവിന് പിറകെ പോവാൻ ഒരു പക്ഷെ കർത്താവ് കാണിക്കുന്ന വഴി ആണെന്ന് വിശ്വസിക്കാൻ ഞാനാഗ്രഹിക്കുന്നു.

അവർക്കിടയിൽ മൗനം നിറഞ്ഞതും ഹരി തിരക്കി പിന്നെ  വേറെ എന്തുണ്ട് വിശേഷങ്ങൾ..?

ഇന്നെന്റെ ബ്രദറിന്റെ മാരേജ് ആയിരുന്നു .

  ബെസ്റ്റ്.. എന്നിട്ട് നീ കുറ്റിയും പറിച്ചു ഇങ്ങോട്ട് പോന്നോ..?

അവരൊക്കെ സന്തോഷത്തിൽ ആണ് ഹരീ…

   സഖാവില്ലാതെ എന്നിലൊരു വസന്തമില്ല.. എനിക്ക് ചുറ്റും കൊടും വേനലാണ് ഹരീ…

   വാകകൾ പോലും വാടി കരിയുന്ന അത്രക്ക് തീക്ഷണത നിറഞ്ഞ കൊടും വേനൽ.

    ബ്രേക്ക് ടൈം ആയതും വിദ്യാർത്ഥികൾ ഗ്രൗണ്ടിൽ നിരന്നു.

പലരുടെയും നോട്ടം വാക ചുവട്ടിൽ ഇരിക്കുന്നു ബോട്ടണി മാഷിനെയും ആ പെൺകുട്ടിയിലും ആണ്.

ചുവന്ന കൊടിയുമായി കുറെ വിദ്യാർത്ഥികൾ നടന്നു വരുന്നത് കണ്ട് ഹരിയും ആനിയും അവിടേക്ക് നോക്കി ഇരുന്നു.

സാറെ… പാർട്ടി ഫണ്ടിലേക്ക് ക്യാഷ് തന്ന് സഹായിക്കണം..

മ്മ്..വാലറ്റ് ബാഗിലാ എവെനിങ് സ്റ്റാഫ് റൂമിൽ വന്നാൽ മതി.

ശെരി സാർ..

മാഡം കൂടി.. ആ പയ്യൻ തല ചൊറിഞ്ഞു കൊണ്ട് ആനിയെ നോക്കി.

പുഞ്ചിരിയോടെ ആനി ബാഗിൽ നിന്ന് രണ്ടായിരത്തിന്റെ നോട്ട് എടുത്ത് ആ പയ്യനെ ഏൽപ്പിച്ചു.

  എന്താ പേര് എഴുതേണ്ടത്…?

സഖാവ് ഷാൻ റസാഖ്… ആനിയുടെ വിറ പൂണ്ട അധരങ്ങൾ മൊഴിഞ്ഞു.

  പുഞ്ചിയോടെ അതിലേറെ അത്ഭുതത്തോടെ അതും വാങ്ങി ആ പയ്യൻ ദൂരേക്ക് ഓടി.

എന്നാലും എന്റെ ആനീ  ഫണ്ടിലേക്ക് ഒരു പത്തു രൂപ ചോദിച്ചതിന് ത ന്തക്ക് വിളിച്ച നീ ഇന്ന് രണ്ടായിരത്തിന്റെ നോട്ട്.. കാലം പോയ പോക്ക്.

  ഞാനോർത്തു ഈ പിള്ളേരോടും പോടാ പട്ടീ ആ ക്യാഷ് ണ്ടേൽ ഞാൻ ബിരിയാണി വാങ്ങി കേറ്റും ന്ന് പറഞ്ഞു കളയുമെന്ന്..പുഞ്ചിരിയോടെ ആണ് ഹരി അത് പറഞ്ഞത്.

ഇതൊക്കെ കാണുമ്പോൾ ആ കലാലയകാലം നിനക്ക് ഒരിക്കൽ പോലും മിസ്സ്‌ ചെയ്യാറില്ലെ….?

അതെന്തൊരു ചോദ്യം ആണ് സഖാവെ.. ഇവരിൽ ഞാനെന്നും കാണുന്നത് നമ്മളെ തന്നെയാ..

  ദാ നോക്ക് ആ കാണുന്ന കൊടി പിടിച്ച പയ്യൻ റാഷിദ്‌. തൊട്ട് അരികിൽ നില്കുന്നവൻ സമദ് പിന്നിൽ ഉള്ളത് രോഹിത്. സഖാവ് ആരെന്ന് ഞാൻ പറയണ്ടല്ലോ..ആ സഖാവിനോട് ഒട്ടി ചേർന്ന് നില്കുന്നത് സഖാവിന്റെ സഖി ആനി..

   ഹരി ആവേശത്തോടെ ആ വിദ്യാർത്ഥികളെ നോക്കി പറയുമ്പോൾ ആനിയും ഹരിയും പരസ്പരം നോക്കി പൊട്ടിച്ചിരിച്ചു.

ആ ചിരിയിലും ഇരുവരുടെയും മിഴികൾ നിറഞ്ഞു.

അവരോടൊപ്പം ആ കാഴ്ച്ച നോക്കി കാണുന്ന ഷാനിന്റെ ആത്മാവും പുഞ്ചിരിയോടെ മിഴികൾ പൊഴിച്ചു..

  തന്റെ പ്രാണനായ പെണ്ണിനെ ചേർത്ത് പിടിക്കാൻ പോലും കഴിയാത്ത വിധം ദൂരെയാണിന്നവൻ .

ആനീ… നീ ഓർക്കുന്നുവോ അന്നാദ്യമായി ഈ ക്യാമ്പസിൽ കാല് കു ത്തിയത്..?ഹരി ദൂരെ എങ്ങോ നോക്കി കൊണ്ട് തിരക്കി.

അന്നത്തെ നിന്റെ കോലം.. അതും പറഞ്ഞു ആനി ചിരിക്കാൻ തുടങ്ങി.

ആനീ.. ഇത്രയും വലിയ നോവുകൾക്കിയിലും എങ്ങനെയാ നിനക്ക്‌ ഇങ്ങനെ ചിരിക്കാൻ കഴിയുന്നു..

കഴിഞ്ഞിട്ട് അല്ല ഹരീ… ഞാൻ ശ്രെമിക്കുന്നതാ.. ഈ അവസാന നിമിഷം എങ്കിലും സന്തോഷം നിറഞ്ഞ ഓർമ്മകൾ വേണം എനിക്ക്.

ഹരിയുടെ ഷോൾഡറിൽ മുഖം പൂഴ്ത്തി ഇരിക്കുന്ന ആനിയെ കടന്ന് പോകുന്ന ഇളം കാറ്റിനും ഇളം കാറ്റിൽ അടർന്നു വീഴുന്ന വാകപൂക്കളെയും നെഞ്ചോടു ചേർത്ത് കൊണ്ട് ആ കലാലയ മണ്ണിൽ അവളുറങ്ങി.

ആനീ.. വാടീ.. ലഞ്ച് ബ്രേക്ക് ആയി.. പഴയ പോലെ ഒരിക്കൽ കൂടി നമുക്ക് ഒരുമിച്ച് ആ ക്യാന്റീനിൽ പോയി ഭക്ഷണം കഴിക്കാം.

മറുപടി ഇല്ലെന്ന് കണ്ട് ഹരി അവളെ തട്ടി വിളിച്ചു.. ഒരിക്കലും ഉണരാത്ത വിധം ആ കലാലയമണ്ണിൽ നിന്നൊരു മടക്കമില്ലെന്ന പോലെ തന്റെ പ്രിയപ്പെട്ട സഖാവിനോപ്പം അവളും ലയിച്ചു ചേരുന്നു.