വീട്ടിൽ എന്തായാലും സമ്മതിക്കില്ല എന്നറിയാം എങ്കിലും ഇച്ചായൻ വിളിച്ചാൽ എങ്ങോട്ട് വേണമെങ്കിലും കൂടെ ഇറങ്ങി പോകാം എന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടാണ് ഈ ബന്ധത്തിന് മുതിർന്നത് തന്നെ….

എഴുത്ത്:- അപര്‍ണ

“””മോളെ എന്തൊരു ഇരിപ്പാ ഇത് നീ പോയി ഒന്ന് കുളിച്ച് റെഡിയാവ് അവരിപ്പോ ഇങ്ങെത്തും!”‘

അമ്മ വന്നു പറഞ്ഞപ്പോൾ കാർത്തിക ദേഷ്യം കൊണ്ട് വിറച്ചു..

ഇത്തവണ ഹോസ്റ്റലിൽ നിന്ന് വീട്ടിലേക്ക് വിളിച്ച് വരുത്തിയത് പെണ്ണ് കാണാൻ ആണ് എന്ന് അറിഞ്ഞില്ല അറിഞ്ഞിരുന്നെങ്കിൽ ഈ യാത്ര തന്നെ വേണ്ട എന്ന് വെച്ചേനെ ഇതിപ്പോ ഒരു രക്ഷയും ഇല്ലാത്ത അവസ്ഥയിൽ എത്തി!!

എന്ന് സങ്കടത്തോടെ ചിന്തിച്ചു കാർത്തിക…അവളുടെ മനസ്സ് മുഴുവൻ അവളുടെ ഇച്ചായൻ ആയിരുന്നു.

കോളേജിൽ പെൺകുട്ടികളുടെ ഹീറോ ആണ് എല്ലാവരും ഇച്ചായൻ എന്ന് വിളിക്കുന്ന അലക്സ്!! നന്നായി പാടും ഗിത്താർ പ്ലേ ചെയ്യും സർവ്വകലാവല്ലഭൻ അതുകൊണ്ട് തന്നെ അയാൾക്ക് ആരാധികമാരും കൂടുതലായിരുന്നു അവരെയെല്ലാം തഴഞ്ഞ് തന്നോട് ഇഷ്ടമാണ് എന്ന് അലക്സ് വന്ന് പറഞ്ഞപ്പോൾ ലോകം കീഴടക്കിയ സന്തോഷമായിരുന്നു.

വീട്ടിൽ എന്തായാലും സമ്മതിക്കില്ല എന്നറിയാം എങ്കിലും ഇച്ചായൻ വിളിച്ചാൽ എങ്ങോട്ട് വേണമെങ്കിലും കൂടെ ഇറങ്ങി പോകാം എന്ന് മനസ്സിനെ പാകപ്പെടുത്തിയിട്ടാണ് ഈ ബന്ധത്തിന് മുതിർന്നത് തന്നെ..

എന്തുതന്നെ വന്നാലും ഇച്ചായന്റെ കൂടെ ഒരു ജീവിതം അത് മാത്രമായിരുന്നു സ്വപ്നം കണ്ടിരുന്നത് ഓരോരുത്തരും തന്നെ അസൂയയോടെ നോക്കുന്നത് കണ്ടു മതിയായിട്ടില്ല..?അതിനിടയ്ക്കാണ് പെട്ടെന്ന് വീട്ടിൽ വരണം അച്ഛന് വയ്യ എന്നും പറഞ്ഞ് അമ്മ ഫോൺ ചെയ്തത്..

അങ്ങനെ ഫോൺ ചെയ്യാനും ഒരു കാര്യം ഉണ്ട് ഇപ്പോൾ എത്ര ലീവ് കിട്ടിയാലും ഇച്ചായനെ കാണണം എന്നൊരു കാരണം ഉള്ളത് കൊണ്ട്പ ഠിക്കാനുണ്ട് എന്നും പറഞ്ഞ് ഇവിടെത്തന്നെ ഇരിക്കാറാണ് പതിവ്. ഇച്ചായൻ വരും ഞങ്ങൾ പുറത്തു കറങ്ങി നടക്കും വൈകുന്നേരം ഹോസ്റ്റലിൽ കയറും.

അതുകൊണ്ടായിരിക്കും ഇങ്ങനെയൊരു കാരണം പറഞ്ഞ് അമ്മ നാട്ടിലേക്ക് വിളിച്ചു വരുത്തിയത്.

അവർ ഏതോ ജ്യോത്സ്യരെ പോയി കണ്ടെന്ന് അയാൾ പറഞ്ഞു ഈ സമയത്ത് വിവാഹം നടന്നില്ലെങ്കിൽ പിന്നെ ഈ ജന്മം എനിക്ക് വിവാഹ യോഗമില്ല എന്ന്.. അതാണ് ധൃതിപ്പെട്ട് ഇങ്ങനെയൊരു വിവാഹാലോചന.. എനിക്ക് ആ ജ്യോത്സ്യരെ കൊ ല്ലാൻ ഉള്ള ദേഷ്യം ഉണ്ടായിരുന്നു..

അങ്ങനെ അവർ പെണ്ണ് കാണാൻ വന്നു. ചെക്കന് വില്ലേജ് ഓഫീസിലാണ് ജോലി കാണാനും സുന്ദരൻ പക്ഷേ ഞാൻ ആ മുഖത്തേക്ക് ഒന്ന് നോക്കിയത് പോലുമില്ല..

എനിക്ക് കാണണ്ടായിരുന്നു എന്റെ മനസ്സ് നിറയെ ഇച്ചായൻ ആയിരുന്നു.. അവരുടെ മുന്നിൽ ചായയും കൊണ്ട് പോയി നിൽക്കുമ്പോൾ ഞാൻ ചില പദ്ധതികൾ മനസ്സിൽ കണക്കുകൂട്ടിയിരുന്നു ഇച്ചായനെ വിളിക്കണം വരാൻ പറയണം എന്തായാലും പതിനെട്ടു വയസ്സ് കഴിഞ്ഞു ഇപ്പോൾ പ്രായ പൂർത്തിയായി.. ഇച്ചായന്റെ കൂടെ ഇറങ്ങിപ്പോയി എവിടെയെങ്കിലും പോയി സുഖമായി ജീവിക്കണം..

എന്നാൽ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റിച്ചു കൊണ്ട് ഇനി ഹോസ്റ്റലിൽ പോണ്ട.. എക്സാം എഴുതാൻ മാത്രം പോയാൽ മതി എന്ന് പറഞ്ഞു അമ്മ..

എനിക്കത് സമ്മതം അല്ലായിരുന്നു.. കാരണം അപ്പോൾ ഓർമ്മ വന്നത് മുഴുവൻ എന്റെ ഇച്ചായനെയായിരുന്നു ഞാൻ ഇല്ലെങ്കിൽ പിന്നെ ഇച്ചായൻ ജീവിച്ചിരിക്കില്ല എന്ന് പലതവണ എന്നോട് പറഞ്ഞിട്ടുണ്ട്.

പറഞ്ഞതുപോലെ ചെയ്യുന്ന ആളാണ് ഇച്ചായന് എന്തെങ്കിലും സംഭവിച്ചാൽ അതെനിക്ക് സഹിക്കാൻ കഴിയില്ല.

ഇവിടെ നിൽക്കാൻ ഒന്നും എനിക്ക് പറ്റില്ല തിരിച്ചു ഹോസ്റ്റലിലേക്ക് ഞാൻ പോകും എന്ന് പറഞ്ഞു ഈ വിവാഹം ഉറപ്പിക്കാൻ പോവുകയാണ് എന്ന് പറഞ്ഞപ്പോൾ എനിക്ക് ഇച്ചായനുമായുള്ള ബന്ധം തുറന്നു പറയേണ്ടിവന്നു അതോടെ അമ്മ കുറേ അ ടിച്ചു പക്ഷേ അച്ഛൻ ഒന്നും ചെയ്തില്ല.. ഒന്ന് ചീ ത്ത പോലും പറഞ്ഞില്ല അവളെ വെറുതെ വിടാൻ പറഞ്ഞു..

ഇനി ആ വീട്ടിൽ നിൽക്കാൻ എനിക്ക് കഴിയില്ലായിരുന്നു.. ഞാൻ വേഗം മുറിയിൽ പോയി എന്റെ ഫോൺ എടുത്തു കൊണ്ടുവന്ന് ഇച്ചായനെ വിളിച്ചു.. എങ്ങനെയെങ്കിലും എന്നെ വന്ന് വിളിച്ചുകൊണ്ടു പോകാൻ വേണ്ടി പറയാൻ..
പക്ഷേ ഞാൻ വിളിച്ചപ്പോൾ ഇച്ചായൻ പറഞ്ഞത് കേട്ട് ഞാൻ ആകെ ഞെട്ടിപ്പോയി..

” നിനക്കെന്താ കൊച്ചെ വട്ടാണോ അങ്ങനെ പ്രേമിക്കുന്നവരെ എല്ലാം കെട്ടാൻ ആണെങ്കിൽ എന്റെ വീട് നിറയെ പെൺകുട്ടികൾ ആവുമല്ലോ?? ഇതിപ്പോ പഠിക്കുന്ന ടൈമിലെ ഒരു ടൈം പാസ് അത്രയേ ഉള്ളൂ…!! പിന്നെ നിനക്ക് വേണമെങ്കിൽ നമുക്ക് ഒന്നു കൂടാം ഒരു രാത്രി ഏതെങ്കിലും ഹോ ട്ടലിൽ മു റിയെടുക്കാം!!”,?പിന്നെ കൂടുതൽ ഒന്നും കേൾക്കാൻ നിൽക്കാതെ ഞാൻ ഫോൺ കട്ട് ചെയ്തു..

എന്റെ ഇച്ചായനാണ് ആ പറഞ്ഞത് എന്ന് എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല വീട്ടുകാരുമായി വഴക്കിട്ടത് ഇയാൾക്ക് വേണ്ടിയാണോ?? എന്ന് തോന്നി ഇനി ഒരു നിമിഷം പോലും ജീവിച്ചിരിക്കേണ്ട എന്നും..

അച്ഛന്റെ ഷേവിങ് സെറ്റിൽ നിന്ന് ബ്ലേഡ് എടുത്ത് റൂമിലേക്ക് വന്നു.. ചാ വാൻ ഇപ്പോൾ വല്ലാത്തൊരു ധൈര്യം വന്നതുപോലെ.. അല്ലെങ്കിൽ തന്നെ ആർക്കുവേണ്ടിയാണ് ജീവിക്കുന്നത് ജീവനുതുല്യം സ്നേഹിച്ച് തന്നെ ഒരു കറിവേപ്പില പോലെ എടുത്തു കളഞ്ഞ ഇച്ചായന് വേണ്ടിയോ അതോ തന്റെ ആഗ്രഹം പോലും നോക്കാതെ ഏതോ ഒരു ജോത്സ്യൻ എന്തൊക്കെയോ കള്ളം പറഞ്ഞു എന്നും പറഞ്ഞ് ഒട്ടും പ്രിപ്പയർ അല്ലാത്ത സമയത്ത് എന്നോട് വിവാഹം കഴിക്കാൻ പറയുന്ന എന്റെ വീട്ടുകാരെ ഓർത്തോ?? ഞാൻ കുളിമുറിയിലേക്ക് നടന്നു പെട്ടെന്നാണ് ഡോർ ആരോ മുട്ടിയത്.. ഞാൻ ബ്ലേഡ് ബാത്റൂമിൽ ഒളിപ്പിച്ചുവെച്ച് വാതിൽ തുറന്നു നോക്കി അച്ഛനായിരുന്നു..

“” അച്ഛന്റെ മോൾക്ക് ഇഷ്ടമില്ലാത്ത ഒരു ബന്ധത്തിന് ഞങ്ങൾ നിർബന്ധിക്കില്ല മോൾക്ക് ഇഷ്ടപ്പെട്ട ആളെ തന്നെ നമുക്ക് ആലോചിക്കാം!! അങ്ങനെ മോളുടെ സന്തോഷത്തിനെതിരായി ഇവിടെ ആരും ഒന്നും ചെയ്യില്ല!””

അച്ഛൻ എന്നെ ചേർത്തുപിടിച്ചുകൊണ്ട് പറഞ്ഞു അതുകൂടി കേട്ടപ്പോൾ ഞാൻ ആകെ വല്ലാതായി ഇവരെയാണല്ലോ ഞാൻ നേരത്തെ തള്ളിപ്പറഞ്ഞത് അതും നന്ദിയില്ലാത്ത പി ശാചിന് വേണ്ടി

ഞാൻ അച്ഛന്റെ കാലുപിടിച്ചു കരഞ്ഞു..

“” മോളെ അമ്മയ്ക്കാണ് ജോത്സ്യത്തിൽ ഒക്കെ ഭയങ്കര വിശ്വാസം അമ്മ പറഞ്ഞിട്ടാണ് ഇപ്പോൾ ഈ കല്യാണം തീരുമാനിക്കാൻ പോകുന്നതു പോലും എനിക്കറിയാം നിനക്ക് പഠിക്കാൻ ഒരുപാട് താല്പര്യമുണ്ട് എന്ന്!! ഒരിക്കൽ ഒരു തെറ്റുപറ്റി എന്ന് കരുതി ഇനി നിന്നെ ഇവിടെ വീട്ടിൽ പൂട്ടിയിടാൻ ഒന്നും എനിക്ക് ഉദ്ദേശമില്ല അതുകൊണ്ട്മോ?ള് ഇഷ്ടംപോലെ പഠിച്ചോളു എന്നിട്ട് നിനക്ക് വിവാഹം വേണം എന്ന് തോന്നുമ്പോൾ മാത്രം നമുക്ക് ഒരു നല്ല പയ്യനെ കണ്ടു വിവാഹം ഉറപ്പിക്കാം! അമ്മയോട് ഞാൻ പറഞ്ഞോളാം..!””‘

ഇത്രത്തോളം അച്ഛൻ സപ്പോർട്ട് ചെയ്ത് കൂടെ നിൽക്കും എന്ന് കരുതിയില്ല ആ ബ്ലേഡ് എടുത്തു വലിച്ചെറിയുകയായിരുന്നു പിന്നീട് ഞാൻ ആദ്യം ചെയ്തത്.
അവർ പറഞ്ഞതുപോലെ തന്നെ ഞാൻ എനിക്ക് ഒരു ജോലി കിട്ടുന്നത് വരെ വിവാഹം കഴിച്ചില്ല അത് കഴിഞ്ഞ് അവരുടെ ഇഷ്ടപ്രകാരം എനിക്കും കൂടി താല്പര്യം തോന്നിയ ഒരു ബന്ധം തിരഞ്ഞെടുത്തു.. ഇപ്പോൾ മനോഹരമായ ജീവിതം മുന്നോട്ടു പോവുകയാണ്..