സുൽത്താൻ ഖാബൂസ് ബിൻ സൈദ് – ശൂന്യതയിൽ സ്വർഗ്ഗം പണിത പ്രതിഭ

മസ്കറ്റ് സുന്ദരിയായിരിക്കുന്നു. മൈലാഞ്ചിദിവസം ആടയുടയാടകൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അണിഞ്ഞൊരുങ്ങിയ മൊഞ്ചത്തിയെ പോലെ.

കഴിഞ്ഞദിവസം രാത്രിയാണ് ആ കാഴ്ച്ച കണ്ടത്വ. വർണാഭമായി അലങ്കരിച്ച മസ്കറ്റിലെ റൂവി നഗരത്തിൽ ആയുധ വേഷധാരിയായി നിൽക്കുന്ന സുൽത്താൻ ഖാബൂസ് ബിൻ സൈദിൻ്റെ മനോഹര ചിത്രത്തിനു മുൻപിൽ സെല്യൂട്ട് ചെയ്തു നിൽക്കുന്ന ജാസിം മുഹമ്മദ് ബലൂഷി എന്ന ഒമാനി യുവാവിനെ…

വാർഡ് മെമ്പർ മുതൽ പ്രധാനമന്ത്രിയെ വരെ തെറിവിളിച്ച് അധിക്ഷേപിക്കുന്ന ഒരു രാജ്യത്ത് നിന്ന് വന്നത് കൊണ്ടാകണം ആ കാഴ്ച എന്നിൽ വലിയ അത്ഭുതത്തേക്കാൾ ഉപരി ജിജ്ഞാസയാണ് വളർത്തിയത്.

എന്ത് കൊണ്ട് ഒരു ഭരണാധികാരി ഇത്രമേൽ പ്രജകളാൽ ആദരിക്കപ്പെടുന്നു. ആ ചോദ്യം എന്നെ കൊണ്ട് എത്തിച്ചത് പൗരാണിക ഒമാൻ്റെ ചരിത്ര ഏടുകൾക്ക് മുന്നിലാണ്.

പഠിക്കും തോറും അത്ഭുതമാണ് മുൻ ഇന്ത്യൻ രാഷ്ട്രപതി ശങ്കർ ദയാൽ ശ്ശർമ്മയുടെ അരുമ ശിഷ്യനായ സുൽത്താൻ ഖാബൂസ് ബിൻ സൈദ് എന്ന ഇന്ത്യൻ വിദ്യാർഥി.

1400 വർഷങ്ങൾക്ക് മുൻപ് പുണ്യപ്രവാചകൻ തൻ്റെ അനുചരണായ അംറുബ്നു ആസ് എന്നവരെ മത പ്രബോധന ആവിശ്യാർത്ഥം ഒമാനിലേക്കയച്ചു …അന്ന് ഇവിടും വാണിരുന്ന ജലന്തയുടെ പുത്രൻ ജയ്ഫർ ആദരപൂർവ്വം അവരെ സ്വീകരിച്ചു..

പേർഷ്യ ധിക്കരിച്ച സമയത്ത് ഒമാൻ ബഹുമാനിച്ചു. ഇസ്ലാമിക ഭരണത്തിനു കീഴിലായിരുന്ന ഈ കുന്നിൻ ചെരുവിൽ നിന്ന് മദീനയിലേക്ക് ഒഴുകിയിരുന്ന സക്കാത്ത് (നിർബന്ദിത ധാനം) ഒരു കാലത്ത് മദീനാ പട്ടണത്തെ പോലും അത്ഭുത പെടുത്തിയിരുന്നു.

അധിനിവേശ ശക്തികളുടെ പടയോട്ടം ഒമാൻ്റെ സാമ്പത്തിക മേഘലയെ തകർത്തു ….ലോക സാമ്പത്തിക മാപ്പിൽ നിന്ന് അക്കാലത്ത് ഒമാൻ മായിക്കപ്പെട്ടു. അറുതിയില്ലാത്ത വറുതി ഈ നാടിനെ പിടികൂടി. അരാജകത്ത്വവും അന്ധവിശ്വാസവും ഇവിടെ കളിത്തൊട്ടിൽ കെട്ടി.

ആയിടയ്ക്കാണ് സുൽത്താൻ തൈമൂറിൻ്റെയും മസൂൺ രാജ്ഞിയുടെയും മകനായി 1940 നവംമ്പർ 18 ന് സലാലയിൽ ജനിച്ച സുൽത്താൻ ഖാബൂസ് എന്ന 30 വയസ്സ്കാരൻ 1970 ൽ ഒമാൻ്റെ സാരഥ്യം ഏറ്റെടുക്കുന്നത്

ശൂന്യതയിൽ നിന്ന് സ്വർഗ്ഗം നിർമ്മിക്കുക എന്ന ഭഗീരതപ്രയത്നമാണ് അദ്ദേഹത്തിനു ഏറ്റെടുക്കേണ്ടി വന്നത് .ഒരു ബിഗ് സീറോ’ ആയിരുന്നു ഒമാൻ അന്ന് . കുണ്ടുകുഴിയും നിറഞ്ഞ പാതകൾ .

1972 തലസ്ഥാനമായ മസ്കറ്റിൽ നിന്ന് തുറമുഖ നഗരിയായ മത്രയിലോട്ട് നീളുന്ന 5 കീലോമീറ്റർ നീളമുള്ള റോഡ് ഉൾപ്പെടെ രണ്ട് താറിട്ട റോഡുകൾ..അത് മാത്രം മതി അന്നത്തെ ഒമാൻ്റെ ചിത്രം മനസ്സിലാക്കാൻ .

അറുപതുകളുടെ മധ്യത്തിൽ കണ്ടത്തിയ എണ്ണനിക്ഷേപം 1975 ആകുമ്പോൾ അവസാനിക്കും എന്ന നികമനത്തിൽ പാശ്ചാത്ത്യൻ ശക്തികൾ ഒമാനെ എഴുതള്ളി..പക്ഷേ സുൽത്താൻ ഖാബൂസ് ആ കണക്ക് കൂട്ടലികൾ എല്ലാം തെറ്റിച്ചു.

ശൂന്യതയുടെ അവസാനത്തെ തുരുമ്പിൽ നിന്ന് അദ്ദേഹം ഇവിടെ ഒരു സ്വർഗ്ഗം പണിതു.ലോക സമ്പത്ത് ഘടനയിൽ ഒമാനെ മുൻപന്തിയിൽ അദ്ദേഹം എത്തിച്ചു. പക്ഷേ വിധി അവിടെയും ഒമാന് എതിരായിരുന്നു. 21 നൂറ്റാണ്ടിൻ്റെ ആദ്യത്തിൽ ഘോനു എന്ന ചുഴുലിക്കാറ്റ് ഒമാൻ്റെ സമ്പത്ത് വെവസ്ഥയെ കടപുഴക്കി എറിഞ്ഞു. സർവതും ചീട്ട് കൊട്ടാരം പോലെ തകർന്നടിയുന്ന കാഴ്ചയും ഒമാൻ ദർശ്ശിച്ചു.

പക്ഷേ സഹായ ഹസ്തവുമായി വന്ന ലോകരാജ്യങ്ങളെ സ്നേഹപൂർവ്വം മടക്കി അയച്ച് അദ്ദേഹം വീണ്ടും ഒമാനെ പുനർസൃഷ്ടിച്ചു പ്രതാഭത്തിലേക്ക് എത്തിച്ചു.

ജനോപകാരപരമായ പല പദ്ധികളും അദ്ദേഹം നടപ്പിൽ വരുത്തി. അൻപതിനായിരത്തിനടുത്ത് വരുന്ന ആളുകൾക്ക് സർക്കാർജോലി വാഗ്ദാനവും , ഇസ്ലാമിക ബാങ്കിങ്ങും , തൊഴിലില്ലായ്മ വേതനത്തിൻ്റെ നിരക്ക് വർദ്ധനയും അവയിൽ ചിലതാണ്..

ഇന്ന് ശരാശരിഒരോ ഒമാനി പൗരനും രണ്ട് പിതാവുണ്ട്. ജന്മം തന്ന പിതാവിനെ കൂടാതെ ‘ബാബ’ എന്ന് അവർ സ്നേഹപൂർവ്വം വിളിക്കുന്ന, വേഷപ്രചന്നനായ് അവരിൽ ഒരാളായി ആൾകൂട്ടത്തിനടയിൽ ഇരിക്കുന്ന, അധികാരത്തിൻ്റെ അതിർവരമ്പുകളോ രാജകീയ പ്രൗഡിയോ ഇല്ലാത്ത പരിവാരങ്ങളില്ലാതെ അങ്ങാടിലേക്ക് ഇറങ്ങി വന്ന് അവരുടെ ആവലാതികളും പരാതികളും കേൾക്കുന്ന അവരുടെ സ്വന്തം ഭരണാധികാരി.

2011 ൽ ടുണീഷ്യയിൽ മൊട്ടിട്ട മുല്ലപൂക്കൾ അറബ് ലോകത്ത് വിടരുകയും പരിമളം പരത്തി പിന്നിട് ചീഞ്ഞ് നാറിയപ്പോഴും ഒമാൻ സുരക്ഷതമായിരുന്നു. കാരണം രാജ്യത്തിനു വേണ്ടികൂടും കുടുംബവും ഉപേക്ഷിച്ച അവരുടെ ബാബയുടെ കയ്യിൽ അവർ സുരക്ഷിതരാണ് എന്ന് അവർക്കറിയാം.

കുടുംബം ഉപേക്ഷിച്ചത്കൊണ്ട് ഒരിക്കൽ പോലും സങ്കടപെടാത്ത തങ്ങളുടെ ‘ബാബ’ യുടെ ജന്മദിനം ഇവിടുത്തെ ഒാരോ പൗരൻ മാത്രമല്ല ഇന്ത്യക്കാർ അടക്കമുള്ള വിദേശികളും ദേശിയദിനമായി ആചരിക്കുന്നു.

അതേ ഇന്ന് ഇവിടുത്തെ ഒാരോ പൗരനും അഞ്ച് നേരത്തെ നിസ്കാരശേഷം
വിറയ്ക്കുന്ന കണ്ണുകളോടെ തുടിക്കുന്ന ഹൃദയത്തോടെ ഒലിക്കുന്ന കണ്ണിരോടെ നമസ്കാരപായ യിൽ ഇരുന്നു പടച്ച തമ്പുരാനോട് 76 കാരനായ അവരുടെ ബാബയുടെ ധീർഘായുസ്സിനുവേണ്ടി കരളുരുകി പ്രാർഥിക്കുന്നു. സർവ്വശക്തൻ ഒമാൻ ഭരണാധികാരികൾക്ക് അരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകട്ടെ.

എഴുത്തു – സമീർ എവി