സ്ത്രീകളിലെ പ്രീമെൻസ്ട്രുൾ സിൻഡ്രോം എന്ന അവസ്ഥയെ പറ്റി അശ്വതി ജോയ് അറയ്ക്കൽ എഴുതുന്നു.

പ്രീമെൻസ്ട്രുൾ സിൻഡ്രോം എന്ന അവസ്ഥയെ പറ്റി രണ്ടുവാക്ക് എഴുതുന്നു

28 ദിവസം നീളുന്ന ആർത്തവ ചക്രത്തിൽ സ്ത്രീശരീരം കടന്നു പോകുന്നത് വളരെ കോംപ്ലിക്കേറ്റഡ് ആയ പല ഘട്ടങ്ങളിൽ കൂടിയാണ്. അതിൽ പ്രധാനപ്പെട്ടവ…

a)ഫോളിക്കുലാർ ഫേസ്, b)ഓവുലേഷൻ, c)ലൂറ്റിനൈസിങ് ഫേസ്, d)മെൻസ്ട്രുഷൻ /ആർത്തവം

ഇതിൽ ഓവുലേഷൻ കഴിഞ്ഞു ലൂറ്റിനൈസിങ് ഫേസ്സിൽ എത്തുമ്പോൾ ഈസ്ട്രജൻ, പ്രൊജസ്ട്രോണ് ഹോർമോൺ ലെവൽ ക്രമാതിതമായി താഴുകയും അതിന്റെ ഫലമായി തലച്ചോറിൽ ന്യൂറോട്രാൻസ്മിറ്റർ സെറോടോണിന് താഴ്ന്നു സ്ത്രീശരീരത്തിൽ വളരെയധികം ശാരീരിക, മാനസിക മാറ്റങ്ങൾ ഉണ്ടാക്കുന്നു.

ഈ ബുദ്ധിമുട്ടുകളാണ് PMS എന്നു അറിയപ്പെടുന്നത്. ബ്ലീഡിങ് തുടങ്ങുന്നതിനു ഒരാഴ്ച മുൻപാണ് ഈ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറ്. ബ്ലീഡിങിനൊപ്പം അനുഭവപ്പെടുന്ന വേദനയും, അസ്വസ്ഥതകളും ഇത് കൂടാതെയാണ്.

ശാരീരിക പ്രശ്നങ്ങൾ

 a)വയറു വേദന/വയറു വീർക്കൽ , b)തലവേദന , c)മസ്സിൽ/ജോയിന്റ് വേദനകൾ , d)അമിത വിശപ്പ്/വണ്ണം കൂടുക , e)കൈകാലുകൾ നീര് വെക്കുക , f)മുഖക്കുരു , g)വയറിളക്കം /മലബന്ധം.

മാനസിക പ്രശ്നങ്ങൾ

a)ഡിപ്രെഷൻ , b)ഉറക്കക്കുറവ്, c)അകാരണമായ ദേഷ്യം, വാശി , d)മൂഡ് സ്വിങ്സ് , e)കാരണമില്ലാതെ കരയുക, f)ഓർമക്കുറവ് തുടങ്ങി ശാരീരികമായും, മാനസികമായും ഒട്ടനവധി ബുദ്ധിമുട്ടുകൾ.

ഇത് അധികമാകുമ്പോൾ PMDD. പ്രീമെൻസ്ട്രുൾ ഡിസോർഫിക് ഡിസോർഡർ എന്ന ട്രീറ്റ്മെന്റ് വേണ്ട അവസ്ഥയിൽ വരെ എത്തുന്നവരുണ്ട്. പരസ്പര ബന്ധമില്ലാത്ത പെരുമാറ്റം വിവാഹമോചനത്തിന് വരെ കാരണമാകുന്ന അവസ്ഥകളും ഉണ്ട്. ഒന്നും തുറന്നു പറയാതെ ഒളിച്ചു വെച്ച് പുരുഷൻ മനസ്സിലാക്കുന്നില്ല എന്നു പറയുന്നതിൽ അർത്ഥമുണ്ടെന്നു തോന്നുന്നില്ല.

എല്ലാം പറഞ്ഞും, മനസ്സിലാക്കിയും ഉള്ളൊരു ശുഭജീവിതം എല്ലാവർക്കും ആശംസിച്ചു കൊണ്ട് നിർത്തുന്നു. പിന്നെ ഓരോ സ്ത്രീയിലും ഉണ്ടാകുന്ന ഹോർമോൺ വ്യതിയാനകളുടെ ഏറ്റക്കുറച്ചിലുകൾ അനുസരിച്ചു ഈ ബുദ്ധിമുട്ടുകളും കൂടിയും, കുറഞ്ഞും ഇരിക്കും. എല്ലാവർക്കും ഇത് ഒരുപോലെ ആയിരിക്കണം എന്നില്ല അർത്ഥം. ഒരാൾക്കെങ്കിലും ഇത് ഉപകാരപ്പെട്ടാൽ സന്തോഷം എന്ന ചിന്തയിൽ എഴുതിയതാണ്

എഴുത്ത്: Aswathy Joy Arakkal