അമ്മേ ഞാനിനി ആ വീട്ടിലേക്ക് പോകില്ല!! അത്രത്തോളം കു ത്ത് വാക്കുകൾ എന്നെ അവിടെ നിന്ന് പറയുന്നുണ്ട് ചേട്ടന്റെ അമ്മയും ചേട്ടനും കൂടി!! നിങ്ങൾ കൂടി പറഞ്ഞിട്ടില്ലേ ഞാൻ അതെല്ലാം……

എഴുത്ത്;- നില

“” അമ്മേ ഞാനിനി ആ വീട്ടിലേക്ക് പോകില്ല!! അത്രത്തോളം കു ത്ത് വാക്കുകൾ എന്നെ അവിടെ നിന്ന് പറയുന്നുണ്ട് ചേട്ടന്റെ അമ്മയും ചേട്ടനും കൂടി!! നിങ്ങൾ കൂടി പറഞ്ഞിട്ടില്ലേ ഞാൻ അതെല്ലാം ചേട്ടനോട് പറഞ്ഞ് സമ്മതിപ്പിച്ചത് എന്നിട്ട് എന്റെ ജീവിതം അതുകാരണം തകരും എന്ന മട്ടാണ്!””

ജയ വന്ന് കരഞ്ഞു പറഞ്ഞപ്പോൾ എന്ത് ചെയ്യണം എന്നറിയാതെ നിന്നു അമ്മ.

” നീ വെറുതെ കരയല്ലേ മോളെ ഞാൻ അച്ഛനോട് പറഞ്ഞു നോക്കാം എന്തെങ്കിലും ഒരു തീരുമാനം ഉണ്ടാക്കാം!””

എന്ന് പറഞ്ഞ് ശാരദ ഭർത്താവിന്റെ അടുത്തേക്ക് നടന്നു..

പശുവിന് പുല്ലരിയുകയായിരുന്നു അയാൾ അവിടെ ചെന്ന് ശാരദ മിണ്ടാതെ നിന്നപ്പോൾ തന്നെ അയാൾക്ക് കാര്യം മനസ്സിലായി

“”” എന്താ ശാരദേ എന്താ നിനക്ക് പറയാനുള്ളത്??””

എന്ന് രാഘവൻ ചോദിച്ചു അവർ കുറച്ചു നേരം കൂടി മിണ്ടാതെ നിന്നു എങ്ങനെ പറഞ്ഞു തുടങ്ങും എന്നറിയില്ല… ജയ വന്നിട്ടുണ്ട് എന്ന് മടിയോടെ ശാരദ പറഞ്ഞു അത് കേട്ടതും രാഘവന്റെ മുഖം മങ്ങി.

“” ഇന്നും ഭയങ്കര കരച്ചിലാണ്!””

എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം എന്ന് പറഞ്ഞു നീ പൊയ്ക്കോ എന്നും പറഞ്ഞ് ശാരദയെ രാഘവൻ പറഞ്ഞയച്ചു…

മകൾ ജയയെ കല്യാണം കഴിച്ചിരിക്കുന്നത് ഒരു ഗൾഫുകാരൻ ആണ് നല്ല പൈസക്കാരൻ ആയിരുന്നു അവൻ..

അവളുടെ കല്യാണത്തിന് വേണ്ടി പറമ്പിന്റെ ആധാരം പണയപ്പെടുത്തിയാണ് പണം കണ്ടെത്തിയത് അത് ലേലത്തിൽ പോകും എന്ന് ആയപ്പോഴാണ് അവളുടെ ഭർത്താവിനോട് അല്പം പണം കടം ചോദിച്ചു ആ പറമ്പ് ഇങ്ങോട്ട് വാങ്ങിയത്.

അത്രയും ആദായം ഒക്കെ കിട്ടുന്ന ഒരു പറമ്പ് നഷ്ടപ്പെടുക എന്നു പറഞ്ഞാൽ ശരിക്കും സങ്കടമായിരുന്നു അതുകൊണ്ട് മാത്രമാണ് അങ്ങനെ ചെയ്തത് പക്ഷേ ആ പണം അത്രതന്നെ ഒരു കൊല്ലത്തിനുള്ളിൽ തിരിച്ചു കൊടുത്തിട്ടും ജയയുടെ ഭർത്താവിന് തൃപ്തിയായില്ല..

“”” ഇത്രയും പണം ബാങ്കിലിട്ടിരുന്നെങ്കിൽ ഈ ഒരു കൊല്ലം കൊണ്ട് അത്യാവശ്യം പലിശ കിട്ടുമായിരുന്നു അതുകൊണ്ട് ആ പൈസ കൂടി തരണം എന്ന് പറഞ്ഞായിരുന്നു ആദ്യം ബഹളം.. അവൾ വന്ന് ബഹളം വെച്ചപ്പോൾ ആദ്യം

അവിടെ നിന്നും ഇവിടെ നിന്നും എല്ലാം കടം വാങ്ങി അവൾക്ക് അല്പം കൂടി പണം കൊടുത്തു പക്ഷേ ഇപ്പോൾ വീണ്ടും വന്നിരിക്കുകയാണ്. എന്തിനാണ് എന്നറിയില്ല രാഘവൻ മകളുടെ അടുത്തേക്ക് ചെന്നു.

“” അച്ഛാ!! എനിക്കവിടെ ഒരു സ്വൈര്യവുമില്ല നല്ലൊരു സ്ഥലം തിരികെ പിടിക്കാൻ വേണ്ടി സഹായിച്ചിട്ട് ഇപ്പോൾ നക്കാപ്പിച്ച കൊടുത്ത് ഒഴിവാക്കുക യാണ് എന്നാണ് ശിവേട്ടൻ പറയുന്നത് ശിവേട്ടന് ആ സ്ഥലം വേണം എന്ന്!””‘

എനിക്ക് അവിടെ നിൽക്കാൻ പോലും പറ്റാത്ത അവസ്ഥയാണ് അമ്മയും പെങ്ങളും ശിവേട്ടനും എല്ലാം ചേർന്ന് എന്നെ കു ത്തിനോപ്പിക്കുകയാണ് ഇങ്ങനെയാണെങ്കിൽ ഞാൻ എന്തെങ്കിലും കടുംകൈ ചെയ്യും..

അതും പറഞ്ഞ് അവൾ ഉറക്കെ കരഞ്ഞു..

ഒരു മിനിറ്റ് പോലും വെറുതെ ഇരിക്കാതെ ആ സ്ഥലത്ത് താൻ ഒരായുസ്സ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയതാണ് ഈ കാണുന്ന തെങ്ങും കവുങ്ങും എല്ലാം അതിന്റെ ആദായം കണ്ടിട്ടാണ് ഇപ്പോൾ ശിവൻ ഇങ്ങനെയെല്ലാം പറയുന്നത് എന്ന് അറിയാം.

എന്തുവേണം എന്നറിയാതെ ഇരുന്നു രാഘവൻ മകളോട് ഇന്നുകൂടി ഇവിടെ നിൽക്കാൻ പറഞ്ഞു നാളെ എന്തെങ്കിലും ഒരു വഴി ഉണ്ടാക്കാം എന്ന് അത് കേട്ട് അവൾ അവിടെ നിൽക്കാൻ തയ്യാറായി..

രാത്രി കഞ്ഞി കുടിച്ചു കിടക്കാൻ വേണ്ടി പോവുകയായിരുന്നു രാഘവൻ അബദ്ധത്തിൽ കേട്ടത് ആയിരുന്നു മകൾ മരുമകനുമായി സംസാരിക്കുന്നത്.

“”” എല്ലാം ഞാൻ പറഞ്ഞ ശരിയാക്കിയിട്ടുണ്ട് ആ സ്ഥലം നമ്മുടെ പേരിൽ തന്നെ കിട്ടും അല്ലെങ്കിൽ ജയേഷ് കല്യാണം കഴിച്ചു കൊണ്ടുവന്നാൽ അത് അവൻ കൈകലാക്കും.. നല്ല റോഡ് സൈഡ് ഏരിയ അല്ലേ അവിടെ വീട് വച്ച് നല്ല ഷോ ഉണ്ടാവും!!! എന്തായാലും ഞാൻ നാളെ അതിനൊരു തീരുമാനം ഉണ്ടാക്കിയേ വരൂ!!!”””

തന്റെ മകൾ തന്റെ മുന്നിൽ കളിക്കുന്ന നാടകമായിരുന്നു അത് എന്ന് അയാൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി ഇവൾക്ക് വേണ്ടിയാണ് ഈ കണ്ടതെല്ലാം പണയപ്പെടുത്തേണ്ടി വന്നത് അവളെ നല്ല രീതിയിൽ കല്യാണം കഴിച്ചു കൊടുക്കാൻ.. അത് അവൾക്കും അറിയാവുന്നതാണ് എന്നിട്ടും തന്റെ മുന്നിൽ വന്ന ഇതുപോലുള്ള നാടകം കളിക്കാൻ തുടങ്ങിയിട്ട് കാലം കുറെയായി മനസ്സിൽ ചിലതെല്ലാം ഉറപ്പിച്ചു അയാൾ.

അടുത്ത ദിവസം രാവിലെ തന്നെ ജയ പോകാനുള്ള തയ്യാറെടുപ്പ് എല്ലാം നടത്തിയതിനുശേഷം രാഘവനോട് എന്തായി തീരുമാനം എന്ന് ചോദിച്ചു…

“” ഞാൻ എന്റെ തീരുമാനം പറയാം നീ ഇനി ശിവന്റെ അരികിലേക്ക് പോകണ്ട!! ഇവിടെ നിന്നാൽ മതി ഞാൻ നിന്നെ പൊന്നുപോലെ നോക്കിക്കോളാം. അവിടെ ചെന്നാൽ ആണല്ലോ അവർക്ക് പറയുകയും നിന്നെ ഒറ്റപ്പെടുത്തുകയും എല്ലാം ചെയ്യുക ഇവിടെ നിനക്ക് സുഖമായി നിൽക്കാം എന്റെ കാലം കഴിയുന്നതുവരെ ഞാൻ നിന്നെ നോക്കിക്കോളാം!!””

അത് കേട്ടതും ജയ ഒന്ന് ഞെട്ടി..

“” അച്ഛൻ എന്തു വർത്തമാനമാണ് പറയുന്നത് എന്റെ കല്യാണം കഴിഞ്ഞാൽ ഞാൻ നിൽക്കേണ്ടത് എന്റെ ഭർത്താവിന്റെ വീട്ടിൽ അല്ലേ ഇവിടെയാണോ തരാനുള്ള തന്നാൽ മതി ഞാൻ പൊയ്ക്കോളാം!!””

“” തരാനുള്ളത് അതൊക്കെ നിന്റെ കല്യാണത്തിന് തന്നു കഴിഞ്ഞു ആ പറമ്പ് പണയപ്പെടുത്തിയാണ് ഞാൻ നിന്റെ കല്യാണം ആർഭാടമായി നടത്തിയത് നിനക്ക് ആവശ്യമുള്ള പണവും തന്നുകഴിഞ്ഞു സ്വർണ്ണവും ഇനിയൊന്നും നിനക്ക് ഇവിടെ നിന്ന് കിട്ടാനില്ല!!! അതെല്ലാം വാങ്ങിക്കൊണ്ടേ പോകൂ എന്നാണെങ്കിൽ, പിന്നെ എന്റെ മോള് ഇവിടെ നിന്ന് പോവില്ല…!””

തന്റെ നാടകം കളി ഏകദേശം അച്ഛനും മനസ്സിലായി എന്ന് അവൾക്കും ബോധ്യപ്പെട്ടു വേഗം പോയി ബാഗിൽ എല്ലാം കുത്തി നിറച്ചു അതും എടുത്ത് പോകാനായി ഇറങ്ങി.

“” മോൾ ഒന്ന് അവിടെ നിന്നേ.. അച്ഛൻ ചില കാര്യങ്ങൾ പറയട്ടെ!”

രാഘവൻ അവളെ വിളിച്ചു അവൾ നിന്നു.. അവളുടെ മുഖത്തേക്ക് ശക്തമായി ഒരു അ ടി കൊടുത്തു രാഘവൻ.. “” അച്ഛന്റെ മോൾക്ക് ഇത് എന്തിനാണെന്ന് മനസ്സിലായോ കല്യാണം കഴിഞ്ഞാൽ എനിക്ക് ഭർത്താവ് മാത്രമല്ല അച്ഛനും ഉണ്ട് എന്ന് മനസ്സിലാക്കാൻ!! നിന്നോടുള്ള സ്നേഹം കൊണ്ടാണ് ഇത്രയും നാൾ നീ ഇവിടെ കരഞ്ഞു വന്ന് പറഞ്ഞപ്പോൾ എന്നെക്കൊണ്ട് കഴിയാഞ്ഞിട്ട് കൂടി ഞാൻ കടം മേടിച്ചായാലും പണം തന്നുകൊണ്ടിരുന്നത് പക്ഷേ എല്ലാം നിന്റെ നാടകം ആണെന്ന് അറിഞ്ഞപ്പോൾ ഞാൻ തോറ്റുപോയെടീ…

നിന്റെ വിവാഹം നടത്താൻ ഞാൻ എന്തോരം കഷ്ടപ്പെട്ടിട്ടുണ്ട് എന്ന് നിനക്ക് ശരിക്കും അറിയാവുന്ന കാര്യമാണ് നിന്നെപ്പോലെ ഒരു മകളുടെ കയ്യിൽ നിന്ന് ഇങ്ങനെയൊരു പ്രവർത്തി അച്ഛൻ ഒരിക്കലും പ്രതീക്ഷിച്ചില്ല സത്യം പറയാലോ എനിക്ക് ഒരുപാട് സങ്കടം ഉണ്ട്..

നിനക്ക് ഭർത്താവ് മാത്രമേയുള്ളൂ അച്ഛനില്ല എന്ന് നീ തെളിയിച്ചു കഴിഞ്ഞു അതുകൊണ്ട് ഇനി അങ്ങോട്ടും അങ്ങനെതന്നെ മതി മേലിൽ ഈ പടി കയറരുത്!!!

അത് കേട്ടതും അവൾ ഒന്നും മിണ്ടാതെ അവിടെ നിന്ന് ഇറങ്ങിപ്പോയി പക്ഷേ ഒന്നും മനസ്സിലാവാതെ ശാരദ അയാളോട് കയർത്തു..

“” എന്താ അവൾ പറഞ്ഞതിൽ ഒരു തീരുമാനം ഉണ്ടാക്കാതെ അവളെ പറഞ്ഞ് വിട്ടത് അവിടെ ചെന്നിട്ടുണ്ടെങ്കിൽ എല്ലാവരും കൂടി അവളെ കുറ്റപ്പെടുത്തില്ലേ?? “”

സങ്കടത്തോടെ ശാന്തത ചോദിച്ചു രാഘവൻ ശാരദയെ ചേർത്തുപിടിച്ചു.

“”” നമ്മൾ ഇങ്ങനെയെല്ലാം വിചാരിക്കുന്നത് കൊണ്ടും എങ്ങനെയും അവൾക്ക് എല്ലാം നൽകും എന്ന് ഉറപ്പുള്ളതുകൊണ്ടുമാണ് അവൾ വീണ്ടും വീണ്ടും നമ്മളുടെ അരികിൽ ഓരോന്ന് ചോദിക്കാനായി വരുന്നത്! ഇനി നോക്കിക്കോ, അവൾ ഒന്നും ആവശ്യപ്പെട്ടുകൊണ്ട് ഈ പടി കയറില്ല പറയേണ്ടത് പറയേണ്ട സമയത്ത് പറയണം കേട്ടോ!”

അയാൾ പറഞ്ഞത് ഒന്നും ശാരദയ്ക്ക് മനസ്സിലായില്ല എങ്കിലും അവൾ തലയാട്ടി.

അച്ഛന്റെ വിയർപ്പിന്റെ വില അറിയാത്ത മകളോട് ഇങ്ങനെ തന്നെ പെരുമാറാൻ കഴിയൂ എന്ന് രാഘവൻ മനസ്സിലാക്കിയിരുന്നു..

അതിനുശേഷം അയാൾ ഹൃദയം കൊണ്ടല്ലാതെ ബുദ്ധികൊണ്ട് കാര്യങ്ങളെ നേരിടാൻ പഠിച്ചു…