ഏതായാലും സൂക്ഷിക്കണം.. അപരിചിതമായ സ്ഥലവും അപരിചിതരായ കുറേ ആൾക്കാരും.. അവൻ നിന്നെ തുറിച്ചു നോക്കുകയാണ്.. കുറേ നേരമായി നിരീക്ഷിക്കുകയാണ്……

കൂടിക്കാഴ്ച

രചന :വിജയ് സത്യ

രാവിലെ പിഎസ്‌സി എക്സാം എഴുതാൻ പോയ അനിയത്തിയുടെ കോള് ഒട്ടും പ്രതീക്ഷിക്കാത്ത അവസരത്തിൽ വന്നപ്പോൾ അവൾ അമ്പരന്നു പോയി.
ഈശ്വരാ ഇവൾക്ക് എന്ത് പറ്റി….. ഫോൺ എടുത്തപ്പോൾ മനസ്സിലായി വിചാരിച്ചത് പോലെ എന്തോ ഏടാകൂടം ഒപ്പിച്ചു വെച്ചു…

“നീ എന്തിനാ ഷാനു അപരിചിതൻ മാരോട് ചൂടാവുന്നത്..? അത് വളരെ അപകടമാണ് “

“അല്ല ചേച്ചി.. പൊതു ഇടത്തിൽ പു കവലിക്കരുതെന്ന് നിയമം ഇല്ലേ… എന്നിട്ടും ആയാൾ ബസ്റ്റോപ്പിൽ പൊതുജനങ്ങൾ നിൽക്കുമ്പോൾ പു ക ഊതി വിടുകയാണ്.. പിന്നെ ചോദിക്കാതിരിക്കാൻ പറ്റുമോ.?”

“നീയല്ലേ പറഞ്ഞത് അവിടെ വേറെയും ചെറുപ്പക്കാർ ഉണ്ടായിരുന്നുവെന്ന്?”

“ഉണ്ടായിരുന്നു പക്ഷേ അവരാരും അതിനെതിരെ ഒരക്ഷരം പറഞ്ഞില്ല.. ഒക്കെ നട്ടെല്ലില്ലാത്തവരാണ്..?”

“ഏതായാലും സൂക്ഷിക്കണം.. അപരിചിതമായ സ്ഥലവും അപരിചിതരായ കുറേ ആൾക്കാരും.. അവൻ നിന്നെ തുറിച്ചു നോക്കുകയാണ്.. കുറേ നേരമായി നിരീക്ഷിക്കുകയാണ് എന്നൊക്കെ പറഞ്ഞിട്ടല്ലേ ഇപ്പൊ വിളിച്ചത്.. ഏതായാലും അവന്റെ പിക്ചർ എടുത്തു വെച്ചേക്കണേ.. ഉപദ്രവം വല്ലതും ഉണ്ടായാലോ .. കഴിയുന്നതും വേഗം അവിടുന്ന് പോരാൻ നോക്കൂ .?”

അത് ശരിയാണെന്ന് അവൾക്കു തോന്നി.. ഈ എക്സാം ഒക്കെ പ്രഹസനം ആണ് ജോലി ഏതായാലും കിട്ടില്ല.. ഇന്നത്തെ പോലെ എത്രയോ പി എസ് സി എഴുതി.. 35 ഒഴിവിന് 3000 ആൾക്കാർ പരീക്ഷ എഴുതുന്നു…

നിരാശയോടെ ആ ബസ്സ്റ്റോപ്പിൽ വീട്ടിലേക്ക് പോകാൻ ബസ് നിൽക്കുകയായിരുന്നു അവൾ. അപ്പോഴാണ് ഒരു കാ ലമാ ടൻ നിന്ന് പു കവലിച്ചു,തീവണ്ടി പു ക വിടുന്നത് പോലെ വിടുന്നത്..

വീട്ടിലേക്ക് വിളിച്ച ചേച്ചിയുടെ ഫോണ് കട്ട് ചെയ്തു.

എന്നിട്ട് വീഡിയോ ക്യാമറ ഓൺ ചെയ്ത് സംസാരിക്കുന്നത് പോലെ ചെവിക്കു പിടിച്ചു അവനുള്ള ഭാഗങ്ങളൊക്കെ പകർത്തി കൊണ്ടിരുന്നു..

ടൗണിൽ നിന്നും ഒത്തിരി ദൂരം ഉണ്ട് ആ എക്സാം സെന്റലേക്ക് ഇനി നേരെ ടൗണിലേക്കും അവിടെനിന്ന് നാട്ടിലേക്ക് ഉള്ള ബസ്സിലും സഞ്ചരിക്കാനുണ്ട്

തികച്ചും അപരിചിതമായ സ്ഥലം ആണെങ്കിലും ഇപ്പോൾ ഒത്തിരി ആൾക്കാർ അവിടെ ബസ്സ് കാത്തു നിൽപ്പുണ്ട്.. പക്ഷേ ആർക്കും ആരെയും പരിചയമില്ല.. ആ സമയത്താണ് അടുത്തുനിന്ന് ചെറുപ്പക്കാരൻ പു കവലിച്ചു പുകതന്റെ നേരെ ഊതി വിടുന്നത് കണ്ടത്..

ഒന്നു രണ്ടു പ്രാവശ്യം മുഖത്തിന് നേരെ അത് വന്നു. അവൾ ചുമച്ചു..

വീണ്ടും വന്നപ്പോൾ സഹിച്ചില്ല കേറി എന്തൊക്കെയോ പറഞ്ഞു..

അപ്പോൾ തൊട്ടു സി ഗരറ്റ് ഒന്നുകൂടി ആഞ്ഞുവലിച്ചു ഉള്ള പുകയൊക്കെ പറത്തിവിട്ട്,കുറ്റി താഴെ ഇട്ടു ചവിട്ടിയച്ചരച്ച് ശേഷം ദേഷ്യത്തോടെ തന്നെ ക്രൂ രമായി നോക്കി കൊണ്ടിരിക്കുകയാണ് ആ മീശക്കാരൻ ചെറുപ്പക്കാരൻ.

അപ്പോഴാണ് അവൾ ഒരു ധൈര്യത്തിന് ചേച്ചിയെ വിളിച്ചത്.. കാര്യങ്ങളൊക്കെ പറഞ്ഞു സംസാരിച്ചു..

ചേച്ചി പറഞ്ഞതനുസരിച്ച് വീഡിയോ പിടിച്ചു. കുറച്ചു കഴിഞ്ഞപ്പോൾ ഒരു ബസ്സ് വന്നു..

തനിക്ക് പോകേണ്ടതിന്റെ നേരെ ഓപ്പോസിറ്റ് ഭാഗത്തേക്ക്. ഏകദേശം അവിടെ ഉണ്ടായിരുന്നവർ ഒക്കെ ആ ബസ്സിൽ കയറനായി അങ്ങോട്ട് പോയി.

ആ യുവാവും അവളും തനിച്ചായി.. അപരിചിതനായ അയാൾ എളിയിൽ നിന്നും ക ത്തിയെടുത്തു.

അത് അവൾ കണ്ടില്ല.. അവളെ കു ത്തിമല ർത്തി ബസ്റ്റോപ്പിന്റെ മൂലയിലേക്ക് മ റിച്ചിട്ടു.

“അയ്യോ അമ്മേ എന്നെ കു ത്തിയെ ഓടി വരണെ രക്ഷിക്കണേ.. “

“എന്താടി കിടന്നോ കാറുന്നത്?”

അവളുടെ കൂടെ ബെഡിൽ ഉറങ്ങുകയായിരുന്നു ചേച്ചി ഞെട്ടി ഉണർന്നു ചോദിച്ചു..

” എക്സാമിന് ഒറ്റയ്ക്ക് പോയപ്പോൾ അയാൾ ആ സി ഗരറ്റ് വലിച്ചയാൾ എന്നെ കു ത്തി മലർത്തി. ആ മീശക്കാരൻ.. “

അനിയത്തി സ്വപ്നത്തിൽ എന്തോ കണ്ടു പേടിച്ചു നിലവിളിച്ചതാണ്..

“ഒലക്ക… ചുമ്മാ കിടന്നുറങ്ങുന്നുണ്ടോ എക്സാമിന് നാളെ പോകാനുള്ളതല്ലേ ഞാനും കൂടെ വരാന്നു സമ്മതിച്ചല്ലോ പിന്നെ എന്തിനാ പേടി.. “

അവൾ കണ്ടത് ദു:സ്വപ്നമാണെന്ന് മനസ്സിലായപ്പോൾ നാണത്തോടെ കിടന്നുറങ്ങി..

ഇന്റർവെല്ലിന് ശേഷം സ്വപ്നം വീണ്ടും വന്നു.

എന്നിട്ട് അയാൾ ക ത്തിയിലെ ചോ ര തറയിൽ ഉണ്ടായിരുന്ന കടലാസു കഷണം കൊണ്ട് തുടച്ച് ആ ക ത്തി വീണ്ടും എളിയിൽ തിരികി.. നാലുപുറവും കണ്ണോടിച്ച ശേഷം അയാൾ അതിവേഗം എങ്ങോട്ടോ ഊളിയിട്ട് മറഞ്ഞു..

എക്സാമിനു വന്ന പെൺകുട്ടി അജ്ഞാതന്റെ കു ത്തേറ്റു മ രിച്ച വിവരം നാടാകെ പരന്നു..

കൊ ല്ലപ്പെടുന്നതിനു തൊട്ടു മുമ്പ് തന്നെ വിളിച്ചിരുന്നതായി അവളുടെ ചേച്ചി പോലീസിനോട് പറഞ്ഞു..

താൻ അവളോട് അവന്റെ വീഡിയോ പിടിക്കാൻ പറഞ്ഞിരുന്നതായും ചേച്ചി പറഞ്ഞു.

പോലീസ് അവളുടെ ഫോൺ പരിശോധിച്ചപ്പോൾ ആ വീഡിയോ ക്ലിപ്പ് കണ്ടെത്തി..

അതിലുള്ള യുവാവിനെ തിരിച്ചറിഞ്ഞു.. പിടികൂടി..

കൊ ലക്കുറ്റത്തിനു ഉള്ള ശിക്ഷ വാങ്ങിച്ചു കൊടുക്കാൻ സാധിച്ചു..

അനിയത്തി അക്രമത്തിനും അനീതിക്കുമെതിരെ പ്രതികരിക്കും എങ്കിലും ചേച്ചിയുടെ അത്ര ബോതേർഡ് ആയിരുന്നില്ല.

ചേച്ചി പറഞ്ഞതനുസരിച്ച് അക്രമിയുടെ വീഡിയോ പിടിച്ചതുകൊണ്ട് അവനെ എളുപ്പത്തിൽ പിടികൂടാനായി..

ഷാനു രാവിലെ കുറെ നേരത്തെ തന്നെ എഴുന്നേറ്റു..

എന്തൊരു വളിപ്പൻ സ്വപ്നമായിരുന്നു കണ്ടത്… ചേച്ചി എന്തിനായിരിക്കും എക്സാം സെന്റർ കരകാട് ഹയർ സെക്കൻഡറി സ്കൂൾ ആണെന്ന് കേട്ടപ്പോൾ ‘അയ്യോ ഞാൻ അവിടെ വരുന്നില്ല’ എന്ന് പറഞ്ഞത്…

നാലുവർഷം മുമ്പാണ് തന്റെ ചേട്ടൻ സെബാസ്റ്റ്യൻ എന്ന സെബാൻ നാൻസി ചേച്ചിയെ കല്യാണം കഴിച്ചു കൊണ്ടു വന്നത്..

ചേച്ചിയുടെ രണ്ടാംകെട്ട് ആയിരുന്നു.. ആദ്യ ഭർത്താവ് മ ദ്യപാനിയും കുഴിമടിയനും സർവോപരി ക ഞ്ചാവടികാരനും ആണെന്ന് അറിഞ്ഞതിൽ പിന്നെ ആണ് ആ ബന്ധം വേർപെടുത്തിയതെന്ന് ചേച്ചി പറഞ്ഞു.

ഒരുപക്ഷേ കരക്കാട് ആയിരിക്കുമോ അയാളുടെ സ്ഥലം.. അത് ചോദിച്ചില്ല.

ഇതുവരെ ഒറ്റയ്ക്ക് പോയിട്ടില്ല പി എസ് സി എക്സാമിന് .. രണ്ടു മൂന്ന് പ്രാവശ്യം സെബാൻ ചേട്ടൻ പറഞ്ഞെൽപ്പിച്ചതനുസരിച്ച് പലയിടങ്ങളിലും ചേച്ചി തന്നെ കൂടെ വന്നിരുന്നു.. ചേട്ടന് സർക്കാർ ആപ്പീസിലാണ് ജോലി.

ചേട്ടൻ ഔദ്യോഗിക ആവശ്യത്തിനുവേണ്ടി തിരുവനന്തപുരം പോലെ പോയിരിക്കുകയാണ് ഇന്നലെ.. രണ്ടുദിവസം കഴിയും വരാൻ..

ചേച്ചിക്ക് എന്താണ് അവിടെ വരാൻ മടി എന്ന് ചോദിച്ചപ്പോൾ ആദ്യം ഒന്നും പറഞ്ഞില്ല..തന്നെ ഒറ്റയ്ക്ക് പോയി വരാൻ നിർബന്ധിച്ചു.

ചേച്ചിക്ക് കൂട്ട് കിടക്കാൻ രാത്രി പോയ നേരം ‘നാളത്തെ എക്സമിനു ഞാൻ പോകുന്നില്ല’ എന്ന് കട്ടായം പറഞ്ഞപ്പോൾ

“ശോ ഞാൻ വരാം ” എന്നു ചേച്ചി സമ്മതിച്ചത്..

അതിനുശേഷം താൻ സുഖമായി ചേച്ചിയുടെ കൂടെ കിടക്കുകയായിരുന്നു.. അതിനിടയിലാണ് ഈ ദു:സ്വപ്നം..

എന്റെ ഹമ്മോ.. കഷ്ടം.. തന്നെ ആ പഹയൻ കു ത്തി കൊ ല്ലും എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല..

എക്സാം പ്രിപ്പറേഷൻ ഭാഗമായി പി എസ് സി എക്സാം നോട്ട് അവസാന വട്ടം ഒന്നുകൂടി അവൾ വായിച്ചു മനസ്സിലാക്കി..

ചേച്ചിയും ഉണർന്നു പ്രാതൽ ഉണ്ടാക്കി.. കുളിച്ച് ഫ്രഷായി അതൊക്കെ കഴിച്ചു നേരെ എക്സാമിന് രണ്ടുപേരും പുറപ്പെട്ടു..

രണ്ടു ബസ് മാറി കേറി അവിടെയെത്തി.

ആ ബസ്‌സ്റ്റോപ്പിൽ തൊട്ടുപുറകിൽ ആണ് എക്സാം സെന്റർ ആയ ആ സ്കൂൾ.

അതു കണ്ടു ബസ് സ്റ്റോപ്പിൽ നിന്നു കൊണ്ട് ചേച്ചി പറഞ്ഞു..

“ഒരു മണിക്കൂറിൻറെ കാര്യമല്ലേ ഉള്ളൂ നീ പോയി എഴുതിയിട്ട് വാ.. ഞാനിവിടെ ഇരിക്കാം..”

“അയ്യോ ഇവിടെ നിൽക്കണ്ട.. എന്റെ കൂടെ വരൂ..അവിടെ ഗ്രൗണ്ടിന്റെ അരികിൽ ഉള്ള ആ കാണുന്ന മരത്തണലിൽ ഇരിക്കാം..”

“അതൊന്നും വേണ്ടന്നെ…നീ പോയിട്ട് വാ”

ഇന്നലെ താൻ സ്വപ്നത്തിൽ മരിച്ചു വീണ സ്ഥലത്താണ് ചേച്ചി ഇരിക്കാൻ പോകുന്നത്.. ആ സി ഗരറ്റ് വലിയൻ മീശക്കാരൻ വന്നാൽ. അങ്ങനെ യുള്ള ഒരാൾ ഉണ്ടാകുമോ?..

മനസ്സില്ലാമനസ്സോടെ ചേച്ചിയെ അവിടെ ആക്കി സ്കൂളിലേക്ക് അവൾ നടക്കാൻ തുടങ്ങുമ്പോൾ..

അതാ വരുന്നു താൻ സ്വപ്നത്തിൽ കണ്ടാ ആ മീശക്കാരൻ ചെറുപ്പക്കാരൻ..!

അയാളുടെ കയ്യിലെ വിരലുകൾക്കിടയിൽ പു കച്ചുരുളുകൾ ഉയരുന്ന കൊളുത്തിയ സി ഗരറ്റും…!

അയാൾ ചേച്ചി നിൽക്കുന്ന ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് തന്നെയാണ് പോകുന്നത്…

ഷാനൂ പെട്ടെന്ന് മുന്നോട്ടുള്ള യാത്ര നിർത്തി തിരിഞ്ഞു നടന്നു..

ഈശോയെ ഇയാളെ പോലുള്ള ആളു തന്നെയാണ് ഇന്നലെ സ്വപ്നത്തിൽ വന്നത്.. ചേച്ചിക്ക് എന്തെങ്കിലും ആപത്ത്..

നാൻസി നോക്കുമ്പോൾ ഷാനു ഓടിക്കിതച്ച് തിരിച്ച് വരുന്നതാണ് കണ്ടത്…

അവൾക്കു മുമ്പിലായി സി ഗരറ്റ് ചുണ്ടിൽ വച്ച് പു കച്ച് അയാൾ…. ക്രിസ്റ്റഫർ… തന്റെ മുൻഭർത്താവ്.. നാലു വർഷത്തിലധികമായി കണ്ടിട്ട്.. അയാളെ പെട്ടെന്ന് കണ്ടപ്പോൾ അവൾക്കും വല്ലാത്ത വിറയൽ അനുഭവപ്പെട്ടു.. ശരീരം ആകെ എന്തോ ഒരു വല്ലായ്ക…..

ഇവിടെ വന്നാൽ ഇയാളെ കണ്ടാൽ ചിലപ്പോൾ അഭിമുഖികരിക്കപ്പെടേണ്ടി വരും എന്ന് അറിയാവുന്നത് കൊണ്ടായിരുന്നു ഷാനു വിനോട് ഈ നാട്ടിലേക്ക് വരുന്നില്ല എന്ന് പറഞ്ഞത്.. ആരെ കാണേണ്ടെന്ന് ആഗ്രഹിച്ചുവോ അയാളെ തന്നെ ആദ്യം കണ്ടു

അന്ന് കോടതിവരാന്തയിൽ വച്ച് അവസാനമായി കണ്ടു പിരഞ്ഞത്.. ക ത്തി ജ്വലിക്കുന്ന ഒരു നോട്ടം അന്ന് ആ കണ്ണുകളിൽ കണ്ടിരുന്നു.. പക്ഷേ ഇന്നതില്ല.. ശാന്തം… താടിയൊക്കെ അല്പം വളർന്നിട്ടുണ്ട്.. ജീൻസും ജാക്കറ്റും ഇടുന്ന ആ പഴയ സ്വഭാവം ഇപ്പോഴുമുണ്ട്.. പക്ഷേ ശരീരത്തിലെ നര ഒക്കെ വസ്ത്രത്തിലും ബാധിച്ചിട്ടുണ്ടോ എന്ന് സംശയം..

അയാളും ബസ്റ്റോപ്പിൽ നിൽക്കുന്ന നാൻസിയെ കണ്ടു.. വർഷങ്ങൾക്കുമുമ്പു തന്നിൽ നിന്നും മോചനം വാങ്ങി ഉപേക്ഷിച്ചു പോയ തന്റെ ഭാര്യ..

നാൻസിയെ കണ്ടപ്പോൾ അയാളുടെ മുഖം വിവർണമായി.. മുന്നോട്ടുള്ള നടത്തത്തിന് വേഗത കുറഞ്ഞു.

പതർച്ചയോടെ അയാളും അവളുടെ അടുത്തേക്ക് നടന്നടുത്തു..

അടുത്തെത്തിയപ്പോൾ അയാൾ അവളുടെ പേര് വിളിച്ചു കൊണ്ട് ചോദിച്ചു

“നാൻസി എന്താ ഇവിടെ…?”

അവൾ വിറയ്ക്കുന്ന വിരലുകൾ ഓടെ സ്‌കൂൾ ചൂണ്ടി എക്സാം എന്ന് പറയാൻ ശ്രമിച്ചു.. ശബ്ദം പുറത്തു വന്നില്ല..

“എക്സാം ഉണ്ടോ?”

അയാൾ ചോദിച്ചു

“എന്റെ നാത്തൂന് ഇവിടെ പി എസ് സി എക്സാം ആണ് അവളുടെ കൂടെ വന്നതാ.. “

അതുപറഞ്ഞ് പൂർത്തീകരിക്കുമ്പോഴേക്കും ഷാനു കു തിച്ചെത്തി ചേച്ചിയുടെ കൈ പിടിച്ചു വലിച്ചുകൊണ്ട്

“വരൂ നമുക്ക് സ്കൂളിൽ ഇരിക്കാം എന്നുപറഞ്ഞ് പിടിച്ചുവലിച്ചു നടത്തിച്ചു..”

ഉള്ളിലെവിടെയോ അയാളുടെ മുന്നിൽ നിന്നും രക്ഷപ്പെടണം എന്ന് ആഗ്രഹം അവൾക്കും ഉണ്ടു.. ആളിനു സ്വഭാവ ദോഷവും വേണ്ടാതിനവും ഉണ്ടായിരു ന്നെങ്കിലും നൂറുശതമാനവും ഒഴിവാക്കണമെന്ന് ആഗ്രഹവുമായി വിവാഹമോചനം ആവശ്യപ്പെട്ടു കേസ് കൊടുത്തത് താൻ ആണ്.. ആ കുറ്റബോധം അവൾക്ക് ഉണ്ട്..യാന്ത്രികം എന്നോണം നാൻസി അവളുടെ പിന്നാലെ നടന്നു..

അയാളെ അവൾ ഇടയ്ക്കിടെ തിരിഞ്ഞു നോക്കി… അയാളും നിർന്നിമേഷനായി നാൻസിയെ തന്നെ നോക്കി നിൽക്കുക്കുകയാണ്‌..

“കണ്ടോ ചേച്ചി അയാൾ തുറിച്ചു നോക്കാൻ തുടങ്ങി.. ഇനി ഏതു നിമിഷവും കൊ ല നടക്കും അപകടം ഉണ്ടാകും. വേഗം നടക്കു..”

ഷാനു ധൃതിയിൽ ചേച്ചിയേയും പിടിച്ച് സ്കൂൾ ഗ്രൗണ്ടിലേക്ക് പ്രവേശിച്ചു..

“നീ എന്തൊക്കെയാ ഈ പറയുന്നത്..എന്തു കൊ ല.. ആരു…ആരെ കൊ ല്ലും..”

പരീക്ഷ തുടങ്ങി.. ഒതപാട് പേർ പരീക്ഷ എഴുതാൻ വന്നവരുടെ കൂടെ വന്ന ബന്ധുക്കളായി അവിടെ ഉണ്ടായിരുന്നു..

അവരുടെ കൂട്ടത്തിൽ കൂടി നാൻസി. ഒന്നേ മുക്കാൽ മണിക്കറോളം ഷാനു പരീക്ഷാഹാളിൽ ചിലവഴിച്ചു പുറത്തു വന്നപ്പോൾ പുറത്തുനിൽക്കുന്ന ഏട്ടത്തിയെ ആലോചിച്ച് ആവലാതി ഉണ്ടായിരുന്നെങ്കിലും ചോദ്യങ്ങളും വളരെ ഈസിയായി തോന്നിയതുകൊണ്ട് സന്തോഷം ഉണ്ടായിരുന്നു ഉള്ളിൽ..

“എങ്ങനെ ഉണ്ടായിരുന്നുഎക്സാം ” അവളുടെ മുഖത്തെ ചിരി കണ്ട ചേച്ചി ചോദിച്ചു…

കുഴപ്പമില്ല എല്ലാത്തിനും ആൻസർ എഴുതി വെക്കാൻ പറ്റിയിട്ടുണ്ട്.

വരു പോകാം രണ്ടുപേരും സ്കൂളിൽ നിന്നും കടന്നു..

പുറത്തു എത്തിയപ്പോൾ അതാ ആ ബസ്റ്റോപ്പിൽ തന്നെ ആയാൾ നിൽക്കുന്നു.. അയാളുടെ കൂടെ ഒരു സ്ത്രീയും കുഞ്ഞും ഉണ്ട്..

അയാളെ കുറിച്ചുള്ള ചിന്തയും കാര്യങ്ങളൊക്കെ ഷാനു വിനെ മനസ്സിൽ നിന്നും വിട്ടകന്നതായിരുന്നു..

അയാളെ കണ്ടപ്പോൾ വീണ്ടും അതൊക്കെ തലപൊക്കി

“ചേച്ചി അതാ അയാൾ അവിടെ..”

നാൻസിയും അത് ശ്രദ്ധിച്ചു…

“അതു നിനക്ക് ആരാന്നറിയോ?”

“ഇല്ല”

“ഇല്ല..ചേച്ചിക്ക് അറിയാമോ?”

“എടി…അത് എന്റെ മുൻ ഭർത്താവാണ്..!”

“ആണോ?”

“ആണെന്നേ..”

“അപ്പോൾ പുള്ളിയുടെ നാടാണ് അല്ലേ ഇത്.. അതാണോ ചേച്ചി ഇങ്ങോട്ട് വരുന്നില്ല എന്ന് ആദ്യം പറഞ്ഞതല്ലേ..”

“നാൻസി ചിരിച്ചുകൊണ്ട് മൂളി.

“കൂടെയുള്ളത് ഭാര്യയും കുട്ടിയും ആണെന്നു തോന്നുന്നു..”

ചേച്ചി പറഞ്ഞു..

” വൃ ത്തികെട്ട സ്വഭാവം ഉള്ളതുകൊണ്ടല്ലേ ചേച്ചി അയാളെ വിട്ടത്.. എന്നാലും ഏത് അ ലവലാ തിയെയും കെട്ടാൻ നാട്ടിൽ കുറെയെണ്ണം ഉണ്ടല്ലോ..”

ഷാനു കളിയാക്കി കൊണ്ട് പറഞ്ഞു..

നാൻസിയും ഷാനുവും ബസ്റ്റോപ്പിൽ എത്തിയതും അയാളുടെ കൂടെയുണ്ടായിരുന്ന സ്ത്രീ കുട്ടിയെയും കൂട്ടി ചിരിച്ചുകൊണ്ട് നാൻസിയുടെ അടുത്തുവന്നു.

“നാൻസിക്ക്‌ എക്സാം ഉണ്ടായിരുന്നോ?”

അപ്പോഴാണ് അവരെ ശരിക്കും നാൻസി ശ്രദ്ധിക്കുന്നത്..

“ക്രിസ്റ്റഫറീന്റെ കസിൻ

“റീനചേച്ചി “

“ഇത് റീന ചേച്ചി ആയിരുന്നോ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല കേട്ടോ…ഇത് എന്റെ നാത്തൂൻകുട്ടിയാണ് ഇവൾക്കാണ് എക്സാം.. ഞാൻ കൂടെ വന്നതാണ്..”

നാൻസി അറിഞ്ഞിരുന്നുവോ….ഡൈവോസിനു ശേഷം ക്രിസ്റ്റഫർ എന്നെയാണ്..കെട്ടിയത്.. നീ വിട്ടു പോയതിനു ശേഷം പുള്ളി ശരിക്കും വട്ടനെ പോലെ തന്നെ ആയി.. പിന്നെ ഡീ അ ഡിക്ഷൻ സെന്ററിലും റിഹാബിലിറ്റേഷൻ ചികിത്സകളും ഒക്കെ നടത്തിയ ശേഷം ഇനി പഴയ ജീവിതത്തിലേക്ക് തിരിച്ചു പോവില്ല എന്ന് തോന്നിയപ്പോൾ വീട്ടുകാരുടെയും ബന്ധുക്കളുടെയും നിർബന്ധം കൂടിയായപ്പോൾ ഡൈവോസായി വീട്ടിൽ ഇരിക്കുകയായിരുന്ന ഞാൻ ഇതിന് സമ്മതിച്ചു. ഞങ്ങളുടെ മോൻ ആണിത് “

അവർ അത്രയും പറഞ്ഞ് തന്റെ മകനെ കാണിച്ചുകൊടുത്തു.

“എന്താ മോനെ പേര്..”

“സിയാൻ “

നാൻസി അവന്റെ കുഞ്ഞു കവിളിൽ നുള്ളി ചോദിച്ചപ്പോൾ ആ കുഞ്ഞു പറഞ്ഞു..

“നമ്മൾ തമ്മിൽ നല്ല ബന്ധത്തിലായിരുന്നല്ലോ… റീന ചേച്ചിയേ ഞാൻ ഇടയ്ക്കിടെ ഓർക്കാറുണ്ട്.. ഇനി ഒരിക്കലും കാണാൻ പറ്റില്ല എന്ന് വിചാരിച്ചു..”

നാൻസി പറഞ്ഞു

” ഇങ്ങനെ ഡിവേഴ്സ് വാങ്ങിച്ച് ഓരോരുത്തർ അവരുടെ ജീവിതം നോക്കി പോകുമ്പോൾ തമ്മിൽ നന്നായി സ്നേഹിച്ചുപെരുമാറിയ ബന്ധുക്കളോടും ഒക്കെ പിരിയേണ്ടി വരുമ്പോൾ വല്ലാത്ത ഒരു നിരാശാ ഉണ്ടാകാറുണ്ട്..”

നാൻസി സങ്കടത്തോടെ പറഞ്ഞു.

“അത് ശരിയാ.പുള്ളി നേരത്തെ ഇവിടെ ഒരു കടയിൽ സാധനം വാങ്ങാൻ വരുമ്പോൾ നിന്നെ കണ്ടിരുന്നു.. അത് വീട്ടിൽ വന്നു പറഞ്ഞു..

കേട്ടപ്പോൾ എനിക്ക് നിന്നെ കാണണമെന്ന് തോന്നി.. അതിയായ ആഗ്രഹം..അതാ എക്സാം വിടും വരെ ഇവിടെ കാത്തു നിന്നത്..ആട്ടെ നിന്റെ ഇപ്പോഴെത്തെ ഭർത്താവിന് എന്താ ജോലി?”

പഞ്ചായത്ത് ഓഫീസ് ക്ലർക്ക് ആണ്.. “

“ആണോ..കുട്ടികൾ.”

“ആയിട്ടില്ല..”

ക്രിസ്റ്റഫറിനു എന്തോ അങ്ങനെ കൂളായിട്ട് സംസാരിക്കാനായില്ല

ശാന്തമായി ദൂരേക്ക് കണ്ണുകൾ പായിച്ച് അവരുടെ വർത്തമാനം കേട്ട് അവൻ എവിടെ നിൽക്കുകയാണ്..

അപ്പോഴേക്കും ദൂരെ നിന്ന് ബസ് വരുന്നത് കണ്ടു..

ക്രിസ്റ്റഫറും റീനയും ഒന്നുകൂടി യാത്ര ചോദിച്ചു കുട്ടിയുടെ കൈപിടിച്ച് നടന്നുപോകവേ, വന്ന് നിന്ന ബസ്സിൽ ആൻസിയും ഷാനുവും കയറിപോയി…